ബുധനാഴ്‌ച, നവംബർ 30, 2011
ഇന്ത്യ എന്ന വികാരം
ഒരു അക്കൌണ്ട് ഒപ്പണിങ് അപേക്ഷയില്‍ ആ 14 വയസുകാരന്‍ "nationality" എന്ന കോളത്തിന് താഴെ "മാപ്പിള" എന്നു എഴുതിയിരിക്കുന്നത് കണ്ടു കൌതുകത്തോടെ ചോദിച്ചു.......
അത് ബോസേ.... പുള്ളകളോട് ചോദിച്ചീനി ഇതെന്തുനാണീന്നു ഓരു പറഞ്ഞി നി... "nationality" ന്നാ... ജാതീന്നു.... അതോണ്ട് ഞമ്മള്.....ഇങ്ങളത് ഒഴിവാക്കിക്കൊളീന്‍.....
അത് തിരുത്തി ഇന്ത്യന്‍ എന്നു എഴുതികൊടുക്കുമ്പോ ഉള്ളിലേന്തോ പതഞ്ഞു പൊങ്ങുന്നു
"ഇന്ത്യ" എന്ന വികാരം..... ഒഴിവാക്കാനാവാത്ത വികാരം
തിങ്കളാഴ്‌ച, നവംബർ 28, 2011
ആത്മമിത്രം
ഒരിക്കല്‍ ആ ബാറില്‍ വെച്ചവന്‍ പറഞ്ഞു അളിയാ അവള്‍ക്ക് നിന്നോടെന്തോ ഉണ്ട് ഉറപ്പ്.....!!
:തന്നെ???
തന്നെടെ.....
:ഇതതുതന്നെടെ???
അതേടേ......
ഒടുവിലൊരുനാള്‍ അവളെന്നെ ‘അണ്ണാ’..... എന്നു വിളിച്ച് ഏതോ ഒരുത്തന്‍റെ അളിയന്‍ വേഷം കെട്ടിച്ചു പോയപ്പോ
അതേ ബാറില്‍ ഇരുന്നവന്‍ പറഞ്ഞു
കുടുംബത്തി പിറന്ന ഒരുത്തന്നെ കണ്ടപ്പോ ലവള്‍ക്ക് നിന്നെ വേണ്ടാതായി അല്ലെടാ .....
"ഞാന്‍ അന്നേ പറഞ്ഞതാ........... വേണ്ടാ...........വേണ്ടാ...... എന്നു!!
ടാ പിന്നെ മറ്റെ അവള്‍ക്ക്..... ടാ... ലവളുടെ കൂട്ടുകാരി അവള്‍ക്ക് നിന്നോടെന്തോ ഉണ്ട്".....
തന്നെടെ ...???
ഞായറാഴ്‌ച, നവംബർ 27, 2011
നന്മക്കഥ
കുറെക്കാലമായി വിചാരിക്കുന്നു കുരുത്തക്കേടല്ലാതെ നല്ലത് വെല്ലോം എഴുതണമെന്ന്
ഇന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ കണ്ട കാഴ്ച ഈ കഥക്കു നിദാനം
ഒരു ബര്‍ത്തില്‍ മൂന്നു പേര്‍, ഒരു മുത്തച്ഛനും, രണ്ടു പേരക്കിടാങ്ങളും കെട്ടിപ്പിടിച്ചു ‘റ’ പോലെ,തണുപ്പിനെ തോല്പ്പിച്ചു ഒരുപാടൊരുപാട് സ്നേഹം പങ്കുവെച്ചു സുഖമായുറങ്ങുന്നു
ആദ്യമെന്‍റെ തലതെറിച്ച ചെകുത്താന്‍ബുദ്ധി പറഞ്ഞത് ഇതൊരു സര്‍ക്കസ് കുടുംബമാണോ എന്നു.... ,ചെക്കുത്താനെ ട്രയിനിന്‍റെ ബാത്റൂമില്‍ കേറ്റിവിടുന്നു..... ഒന്നുകൂടി ആലോചിക്കട്ടെ .....ഉം ... നന്മ കുറേശ്ശെ വരുന്നുണ്ട്,......ഇങ്ങട് പോരട്ടെ ...കൊള്ളാം....
ഇഷ്ടായി... ഇഷ്ടായി ..’മുത്തച്ഛന്‍’....നന്മക്കഥയ്ക്കു പേരായി
കഥ
****
വളരെ ചെറുപ്പത്തിലെ.. തിരുത്ത്.. ഞാന്‍ ജനിക്കും മുന്പെ എന്‍റെ രണ്ടു മുത്തച്ഛന്‍മാരും (അച്ഛച്ഛനും അമ്മാച്ഛനും) കാലപുരി പൂകി... തിരുത്ത്.... സ്വര്‍ഗത്തില്‍ പോയി.“നിന്‍റെ തലവെട്ടം കണ്ടപ്പോളേ എന്‍റെ കെട്ടിയോന്‍ പോയി"ന്നാ ഒരു വല്യമ്മ പറഞ്ഞേ ,ശേഡ്ഡാ..!! ചെക്കുത്താന്‍കഴിവേറി കാര്യം സാധിച്ചു വന്നോ???
കോട്ടിട്ട ഭൂതം എത്തിയിരിക്കുന്നു “ടിക്കെറ്റില്ലാതെ യാത്ര”.. നിര്‍ദ്ധനന്‍ ആയ ചെകുത്താന് പിഴ ഈ സ്റ്റേഷനില്‍ ഇറങ്ങാന്‍ കര്‍ശനനിര്‍ദേശം .
കഥ തുടരാം....
**************
എനിക്കു മുത്തച്ഛസ്നേഹം കിട്ടിയിട്ടില്ല... അതിനു പകരം വെക്കാനെന്തുണ്ട്.. കഥകള്‍,കവിതകള്‍,ട്രയിന്‍ബര്‍ത്തിലെ ‘റ’ എന്തൊക്കെ നേടിയാലും....വാരിക്കൂട്ടിയാലും ...ഇങ്ങനെ ചിലത് വിലയ്ക്ക് വാങ്ങാന്‍ കഴിയുമോ.... നഷ്ടം... ആയുഷ്ക്കാല നഷ്ടം...ഹാ ..!!!
... ബര്‍ത്തില്‍ കിടന്ന ഹിന്ദി മുത്തച്ഛനും പേരക്കിടാങ്ങളും ഉണര്‍ന്നിരിക്കുന്നു , ഇളയ കിടാവ് ചെവി വരെ വാ പൊളിച്ച് നിലവിളിക്കുന്നു,വിശന്നിട്ടാണോ ആ .... ,മുത്തച്ചന്‍ വളരെ സ്നേഹത്തോടെ ചെക്കന്‍റെ തലമണ്ടക്കിട്ട് ഒറ്റ അടി!!!! ,
ചെക്കുത്താന്‍ ടിക്കെറ്റ് എടുത്തു വീണ്ടും കേറിയിരിക്കുന്നു ഞങ്ങള്‍ യാത്ര തുടരട്ടെ................... ബാക്കി കഥ പിന്നെ....
ശനിയാഴ്‌ച, നവംബർ 26, 2011
വിഷം
ഹെയ്... ചതിച്ചു രാമ....
ആ തെക്കെലെ മാധവിയുടെ വീട്ടിലേക്ക് കയറണ ഇടവഴിയില്‍.... ന്നെ.. ഒരു പാമ്പ് കടിച്ചെടോ..........
ഭയാക്കാനില്ല അങ്ങുന്നെ
അപ്പനും അടിയനെപ്പോലെ വിഷമുള്ള ജാതിയല്ല....!!
വെള്ളിയാഴ്‌ച, നവംബർ 25, 2011
തര്‍ക്കുത്തര കളരി
:എപ്പോ വന്നു ?
“പത്തു മുപ്പതു വര്‍ഷമായി ”
:അച്ഛനുണ്ടോ മോനേ?
“ഇല്ല പാസ്റ്ററുണ്ട് വല്യപ്പാ”
:അഖിലിനെ കിട്ടുമോ അങ്കിള്‍ ?
“ഉവ്വ മോളെ , എന്നാ വില തരും”
:ഇപ്പോ കാണാനില്ലല്ലോ മോനേ?
“ഇത്രേം വെളിച്ചമുണ്ടായിട്ടോ”
:തിന്നാന്‍ എന്തുണ്ട് ചേട്ടാ ?
“മുതലാളി ഉണ്ട് അനിയാ ”
:അമ്മേ ..കാപ്പി...??
“പിന്നെ പാതിരായ്ക്കു കൂപ്പീ”
:ആരാ?
"ദൈവം ..............."
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)