കുറെക്കാലമായി വിചാരിക്കുന്നു കുരുത്തക്കേടല്ലാതെ നല്ലത് വെല്ലോം എഴുതണമെന്ന്
ഇന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ കണ്ട കാഴ്ച ഈ കഥക്കു നിദാനം
ഒരു ബര്‍ത്തില്‍ മൂന്നു പേര്‍, ഒരു മുത്തച്ഛനും, രണ്ടു പേരക്കിടാങ്ങളും കെട്ടിപ്പിടിച്ചു ‘റ’ പോലെ,തണുപ്പിനെ തോല്പ്പിച്ചു ഒരുപാടൊരുപാട് സ്നേഹം പങ്കുവെച്ചു സുഖമായുറങ്ങുന്നു
ആദ്യമെന്‍റെ തലതെറിച്ച ചെകുത്താന്‍ബുദ്ധി പറഞ്ഞത് ഇതൊരു സര്‍ക്കസ് കുടുംബമാണോ എന്നു.... ,ചെക്കുത്താനെ ട്രയിനിന്‍റെ ബാത്റൂമില്‍ കേറ്റിവിടുന്നു..... ഒന്നുകൂടി ആലോചിക്കട്ടെ .....ഉം ... നന്മ കുറേശ്ശെ വരുന്നുണ്ട്,......ഇങ്ങട് പോരട്ടെ ...കൊള്ളാം....
ഇഷ്ടായി... ഇഷ്ടായി ..’മുത്തച്ഛന്‍’....നന്മക്കഥയ്ക്കു പേരായി
കഥ
****
വളരെ ചെറുപ്പത്തിലെ.. തിരുത്ത്.. ഞാന്‍ ജനിക്കും മുന്പെ എന്‍റെ രണ്ടു മുത്തച്ഛന്‍മാരും (അച്ഛച്ഛനും അമ്മാച്ഛനും) കാലപുരി പൂകി... തിരുത്ത്.... സ്വര്‍ഗത്തില്‍ പോയി.“നിന്‍റെ തലവെട്ടം കണ്ടപ്പോളേ എന്‍റെ കെട്ടിയോന്‍ പോയി"ന്നാ ഒരു വല്യമ്മ പറഞ്ഞേ ,ശേഡ്ഡാ..!! ചെക്കുത്താന്‍കഴിവേറി കാര്യം സാധിച്ചു വന്നോ???
കോട്ടിട്ട ഭൂതം എത്തിയിരിക്കുന്നു “ടിക്കെറ്റില്ലാതെ യാത്ര”.. നിര്‍ദ്ധനന്‍ ആയ ചെകുത്താന് പിഴ ഈ സ്റ്റേഷനില്‍ ഇറങ്ങാന്‍ കര്‍ശനനിര്‍ദേശം .
കഥ തുടരാം....
**************
എനിക്കു മുത്തച്ഛസ്നേഹം കിട്ടിയിട്ടില്ല... അതിനു പകരം വെക്കാനെന്തുണ്ട്.. കഥകള്‍,കവിതകള്‍,ട്രയിന്‍ബര്‍ത്തിലെ ‘റ’ എന്തൊക്കെ നേടിയാലും....വാരിക്കൂട്ടിയാലും...ഇങ്ങനെ ചിലത് വിലയ്ക്ക് വാങ്ങാന്‍ കഴിയുമോ.... നഷ്ടം... ആയുഷ്ക്കാല നഷ്ടം...ഹാ ..!!!
... ബര്‍ത്തില്‍ കിടന്ന ഹിന്ദി മുത്തച്ഛനും പേരക്കിടാങ്ങളും ഉണര്‍ന്നിരിക്കുന്നു , ഇളയ കിടാവ് ചെവി വരെ വാ പൊളിച്ച് നിലവിളിക്കുന്നു,വിശന്നിട്ടാണോ ആ .... ,മുത്തച്ചന്‍ വളരെ സ്നേഹത്തോടെ ചെക്കന്‍റെ തലമണ്ടക്കിട്ട് ഒറ്റ അടി!!!! ,
ചെക്കുത്താന്‍ ടിക്കെറ്റ് എടുത്തു വീണ്ടും കേറിയിരിക്കുന്നു ഞങ്ങള്‍ യാത്ര തുടരട്ടെ................... ബാക്കി കഥ പിന്നെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ