വിശ്വോത്തരമായ ഒരു ചിത്രരച്ചനയിലായിരുന്നു
.നിറങ്ങളും ചായങ്ങളും നിഴലുകളും വാരിവിതറി ഒരു മഹത് സൃഷ്ടി, കലശലായ വേദനക്കുശേഷം പിറവിയെടുത്തു .
പേറ്റുനോവ് മാറി വരുന്നതെയുള്ളു ഞാന്‍ വിശ്രമത്തിലാരുന്നു.
തിരകെ വന്നു കണ്ടത് എന്‍റെ സൃഷ്ടിയെ അടുപ്പില്‍ തിനാളങ്ങള്‍ വട്ടമിട്ടു പിടിച്ചു വിഴുങ്ങുന്നു ..
ദൂരെ നിന്നും ഒരു സ്ത്രീ ശബ്ദം "ആ ചെക്കന്‍ ഉള്ള ചായം മുഴുക്കെ കടലാസി തട്ടി മറിച്ചു വെച്ചെക്കുഅ ..എന്നാ കുരുത്തക്കേടൊക്കെ ആണോ .."
അമ്മക്കുണ്ടോ സൃഷ്ടിയുടെ വേദന മനസിലാകുന്നു അതും പുരുഷ സൃഷ്ടിയുടെ ....
ചിത്ര രചന ഉപേക്ഷിച്ചു ഇപ്പോള്‍ സാഹിത്യ രചനയിലാണ്
"ഇന്‍റര്‍നെറ്റ് താളുകള്‍ക്ക് കഞ്ഞി പാത്രത്തിന് ചൂട് നല്‍കാനാവില്ല എന്ന തിരിച്ചറിവുണ്ട് "
എങ്കിലും പരക്കെ ചിതറികിടക്കുന്ന അക്ഷരങ്ങളില്‍ അമ്മയുണ്ടാക്കാറുള്ള ഒരു അവിയലിന്റെ കൂട്ട് ഞാന്‍ സ്വപ്നം കാണാറുണ്ട്.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ