വെള്ളിയാഴ്‌ച, നവംബർ 11, 2011

പണിക്കൂലി

കുഞ്ഞിരാമാ നിയ്യ് എന്തോ കാശിന്‍റെ കാര്യം ചോദിച്ചൂന്നു സുഭദ്ര പറഞ്ഞൂല്ലോ..ഉവ്വോ ..
ഉവ്വ ..
ആ അടുത്ത മാസമാവട്ടെട്ടോ ....
ഉവ്വ ....
നെന്‍റെ കുട്ടിയോളെ ഉസ്കൂളിലയക്കണോ ...??
ഉവ്വ ..
ആ അടുത്ത മാസമാവട്ടെട്ടോ ...
ഉവ്വ ...
നെന്‍റെ വീട് പുതുക്കിപണിയലോ,ആ അടുത്തമാസമാവട്ടെട്ടോ ...
ഉവ്വ .....

സുഭദ്രേ ഈ  മാസം ഉണ്ണി പിറക്കുമെന്നല്ലേ പറഞ്ഞേ..
അല്ല ഏട്ടാ അടുത്തമാസം .....
കുഞ്ഞിരാമന്‍ ദൂരെ മാറിനിന്നു പറഞ്ഞു
ഉവ്വ ....

2 അഭിപ്രായങ്ങൾ: