ചില സമീപകാല രാഷ്ട്രീയസാമൂഹിക വിമര്‍ശന ലേഖനങ്ങളില്‍ ഒരു സ്ഥിരം “നമ്മള്‍” കടന്നുകയറ്റം കണ്ടുവരുന്നു
“നമ്മള്‍” നന്നാവില്ല
“നമ്മള്‍” പീഡിപ്പിക്കുന്നു
“നമ്മള്‍” വഴിയൊരുക്കുന്നു
“നമ്മള്‍” പ്രതികരിക്കുന്നില്ല
“നമ്മള്‍” അനുവദിക്കുന്നു
“നമ്മള്‍” കല്ലെറിഞ്ഞു
“നമ്മള്‍” പരാജയപ്പെട്ടു
“നമ്മളാരാ”
“നമുക്കറിയില്ല”
“നമ്മുടെ” സ്വന്തം
“നമുക്കില്ലാ”
“നമ്മള്‍” മാത്രം
“നമ്മളറിഞ്ഞു”
“നമുക്കുമില്ലേ”
ശ്ശെഡാ .....
വിമര്‍ശകന്‍ എന്തിനാണോ ആവോ അദ്ദേഹത്തിന്റെ തന്നെ വിമര്‍ശനങ്ങളില്‍ സ്വയം പ്രതിചേര്‍ക്കുന്നത് . "നിങ്ങള്‍" എന്നു പറഞ്ഞു സ്വയം ഒന്നിലെങ്കിലും ഒറ്റയ്ക്ക് മാറിനിന്നു പൂര്‍ണ്ണ “ശരിയാവാന്‍” കഴിയാത്തതെന്തേ?? ഇനിയുള്ള വായനകളില്‍ ഒന്നു ശ്രദ്ധിക്കൂ ..
"നമ്മുടെ" കാര്യം അല്പം ദയനീയമാണ് അല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ