അവളെ പതിവുപോലെ ഒരുവിധം പറഞ്ഞുറക്കിയിട്ടു ഞാനൊന്നു കണ്ണടക്കാന്‍ തുടങ്ങുംപോളാ വീണ്ടും വിളി വരുന്നത് അവള് തന്നെ ഏതാണ്ട് 2മണി ആയിട്ടുണ്ട് ഇനിയെന്ത് കുന്തമാ ...
ഇന്ന്‍ എന്‍റെ ബര്‍ത്ഡേ ആരുന്നു ...മറന്നല്ലേ ..??
അയ്യോ........
ദൈവമേ എന്‍റെ ഒരുവര്‍ഷം പോയി ഇനി അടുത്ത പിറന്നാളുവരെ ഇതാരിക്കും പരാതി
ഫോണിന്‍റെ മറുതലക്കല്‍ നിന്നും ഒരു മോങ്ങല്‍ തുടങ്ങിയിട്ടുണ്ട് ഉടനെങ്ങും നിര്‍ത്തുന്ന ലക്ഷണമില്ല
:എന്‍റെ കൂടെ എട്ടാം ക്ലാസ്സി പഠിച്ച കുട്ടന്‍ വരെ വിളിച്ച് “ഹാപ്പി ബര്‍ത്ഡേ ടു യു” പറഞ്ഞു കൊച്ചു മാത്രം....വീണ്ടും മോങ്ങല്‍...
:കുട്ടനോ അത് നിന്‍റെ അപ്പനല്ലേ അങ്ങോരു നിന്‍റെ കൂടെ എട്ടാം ക്ലാസ്സി പടിച്ചതാണോ??
: പോ.. പോ.. പോ... അത് ചെല്ലകുട്ടന്‍ ഇത് ബേബികുട്ടന്‍
രാവിലെ 4മണിയോട് കൂടി മിച്ചമുള്ള ഉറക്കത്തെ തപ്പിയെടുക്കുമ്പോ ഞാന്‍ ഒന്നേ ഓര്‍ത്തുള്ളൂ
“എന്നെ ചതിച്ചത് ബേബിക്കുട്ടനോ അതോ ചെല്ലകുട്ടനോ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ