അവന്‍റെ കഞ്ചാവു വലി കോളേജിലാകേ പ്രശസ്തമാണ് .പലരും ഉപദേശിച്ചു പരാജയപ്പെട്ടു .ഞാനൊരു കൈനോക്കാമെന്ന് കരുതി .
ചെല്ലുമ്പോ അളിയന്‍ നല്ല മൂപ്പാണ് .
:എന്തിനാടാ ഇങ്ങനെ നശിക്കുന്നെ ??
:ഉം ..
:നിനക്കിത് നിര്‍ത്തിക്കൂടേ ??
:ഉം ..
അവന്‍റെ മറുചോദ്യം.
:നീ മരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ??
:ഇല്ല എന്തേ??
:മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ സ്വര്‍ഗ്ഗവാതിലില്‍ എത്തും ,അവിടെ കറുത്ത് പൊക്കം കുറഞ്ഞു, കള്ളിമുണ്ട് ഉടുത്തു, ബനിയനിട്ട{കഞ്ചാവിന്റെ ഈശ്വര സങ്കല്പ്പമാണിത് എന്നു മനസിലായത് പിന്നീടാണ് } ആള്‍രൂപം ചോദിക്കും,”സ്വര്‍ഗ്ഗം വേണോ നരകം വേണോ “
അപ്പോ നീ എന്തു പറയും ??
:ഞാന്‍ സ്വര്‍ഗ്ഗം വേണമെന്ന് പറയും
:“അപ്പോള്‍ ആള്‍രൂപം ചോദിക്കും അതെന്തിനാ സ്വര്‍ഗീയ സുഖങ്ങള്‍ അനുഭവിക്കാന്‍ ആണോ”
അപ്പോ നീ എന്തു പറയും ??
:അതെയെന്ന് പറയും
:കൊള്ളാം ..അപ്പോ അയാള്‍ പറയും “നിനക്കു ഭൂമിയില്‍ ഞാന്‍ കുടിക്കാന്‍ മദ്യം തന്നു വലിക്കാന്‍ കഞ്ചാവു തന്നു, ചുണ്ടില്‍ വെക്കാന്‍ പുകയില തന്നു, അങ്ങനെ പലതും,ഇതൊക്കെ വേണ്ടന്നു വെച്ചു വന്ന നീ ഇവിടിനി എന്തു സുഖം തേടി വന്നതാ .....പോടാ നരകത്തില്‍ “
നിനക്കു നരകത്തില്‍ പോണോ ??
വേണ്ട ..
ഒരു പുകയെടുക്കണോ ?? ....സ്വര്‍ഗത്തില്‍ പോവാം ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ