വ്യാഴാഴ്‌ച, ഡിസംബർ 29, 2011
ചൊവ്വാഴ്ച, ഡിസംബർ 27, 2011
അച്ചായന്‍ ഡയറീസ് 7
ഗോമദാമ്മ
-------------------------------------
(ഞായറാഴ്ച്ച വൈകീട്ട് ഞാന്‍ മുന്നറിയിപ്പില്ലാതെ തന്നെ, അച്ചായന്‍റെ ബംഗ്ലാവില്‍ ഒരു മിന്നല്‍ പര്യടനം നടത്താന്‍ തീരുമാനിച്ചു എഴുതാന്‍ എന്തങ്കിലും വക കിട്ടാതിരിക്കില്ല).
മുറ്റത്ത് കാലുകുത്തിയപ്പോളേ എനിക്കെന്തോ പന്തികേട് മണത്തു... ...ആനപ്പിണ്ഡം..., അല്ല മറ്റെന്തോ സുപരിചിതമായ സുഗന്ധം...ഒരു അമറല്‍.....!!നല്ല ന്യായമായ ശബ്ദത്തില്‍ .....!!ഇവിടെ അന്നാമ്മ ചേടത്തി അല്ലാതെ മറ്റൊരു മൃഗത്തിന്‍റെയും അമറിച്ച കേട്ടോര്‍മ്മയില്ല ..ആ..പിന്നെ പണ്ട് അച്ചായന്‍ ഒരു പട്ടിയെ വളര്‍ത്തി ആദ്യം അച്ചായന്‍ പട്ടിയെ കുത്തിവെക്കാന്‍ കൊണ്ടുപോയി, പിന്നെ സ്നേഹം മൂത്തപ്പോ ... പട്ടി അച്ചായനെ കുത്തിവെക്കാന്‍ കൊണ്ടുപോയി, അതീപ്പിന്നെ പട്ടിവളര്‍ത്തലും ഇല്ല...പിന്നിപ്പോ... (ഒരു അമറിച്ച കൂടി ....!!)
പിതാവേ...പശു...!!.അതേ ഗോമാതയുടെ സംഗീത സമാഗമം...അകത്തോട്ടു കയറാതെ നേരെ പിന്നാമ്പുറത്തേക്ക് നടന്നു ..
അതാ അവിടേയ്ക്ക് നോക്കു… നിങ്ങള്‍ കാണുന്നില്ലേ ..കാലിത്തൊഴുത്തായി രംഗമാറ്റം വരുത്തിയ കാര്‍ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന അതിസുന്ദരി ....
പിന്നില്‍ അച്ചായന്‍... തലയില്‍ ഒരു ഇളം നീല തോര്‍ത്തൊക്കെ ചുറ്റി ശാസ്ത്രീയമായി ചാണകം വാരുന്നു ...
സുഗന്ധപ്പുരയും കണ്ടെത്തിയിരിക്കുന്നു ...പണ്ട് അമേരിക്ക കണ്ടുപിടിച്ച അതിയാനെപ്പോലെ ഞാന്‍ കൃതാര്‍ത്ഥനായി.....
:അച്ചായോ ഇതെന്നാ പശുവോ?
:അല്ലാടാ ‘പന്നി’ നിനക്കു കണ്ണുകാണുന്നില്ലേ..??
:കാണുന്നു…. (ജോര്‍ജ്ജ് ബുഷിന്‍റെ നിറമുള്ള സുന്ദരി...)
:അച്ചായോ നാടാനാന്നോ??
:ആര്‍ യു സീരിയസ്?
:യെസ്...
:വെയ്റ്റ് ഞാന്‍ ദാ എത്തി....
(അച്ചായന്‍ കുളിച്ചു ഒരു ജുബ്ബായൊക്കെ ധരിച്ചു വന്നു, ഉമ്മറത്ത് വിശ്രമിച്ച എന്നെ വീണ്ടും പാര്‍ക്കിങ് ലോട്ടിലേക്ക് ആനയിച്ചു)
:എടാ ഉവ്വേ കുറെക്കാലമായി ഉള്ള ആഗ്രഹമാണ് റബ്ബര്‍ പാല് മാത്രം മോഹിക്കുന്ന മ്ലേഛ്ച്ചന്‍ എന്നുള്ള ചീത്തപ്പേര് മാറ്റണം ..പിന്നെ ദിസ് ഈസ് എ വെരി ഇന്‍റെറെസ്റ്റിങ് ഹോബി.... യു നോ...
:ഏതാ ഇനം..??
: പന്നനാടന്‍ അല്ല....ഇറ്റാലിയന്‍-ഇണ്ടൊ സങ്കരി സോറി സങ്കരം ...
:കുത്തുന്ന ജാതിയാണോ??
:നോ നോ അസ്സല്‍ ഗാന്ധിയന്‍ പക്ഷേ ചൊറിയാന്‍ ചെല്ലരുത് ..എന്നെ മാത്രമേ അടുപ്പിക്കൂ ..ഞാന്‍ തന്നെ കറവയും...., കറവാനന്തര ശുശ്രൂഷകളും..
:അച്ചായോ ഈ വയസ്സാം കാലത്ത് അതിന്റെ മൂട്ടില്‍ പോയി ചവിട്ട് വാങ്ങണോ?? വീട്ടിലെങ്ങാനും ഇരുന്നു, വല്ലോ അണ്ണാച്ചിമാരെയും കറവയ്ക്ക് ഏല്‍പ്പിക്ക് ..
:ആര്‍ക്കാടാ വയസ്സായത് ..ആ അതുപോട്ടെ... ഒരു അണ്ണാച്ചിയെ ഏല്‍പ്പിച്ചതാ പക്ഷേ ചുരത്തുന്നില്ല..... അവള്‍ നിലപാട് വ്യക്തമാക്കാതെ പുറം തിരിഞ്ഞു ഒറ്റ നില്പ്പാ ...ഒടുവില്‍ അണ്ണാച്ചി ആയുധം വെച്ചു കീഴടങ്ങി .... മാപ്പ് പറഞ്ഞു തടിയൂരി ...അവള്‍ ചുരത്തണെല്‍ ഈ അച്ചായന്‍ തന്നെ കറക്കണം ....
:ആഹാരമൊക്കെ..??
:പ്യുവര്‍ വെജിറ്റേറിയന്‍ ...നാട്ടിലെ മറ്റ് അലവലാതി പശുക്കളെ പോലെ കിട്ടുന്നതെന്തും വിഴുങ്ങില്ല.. ഉള്ളത് മതി പക്ഷേ സ്നേഹവായ്പ്പോടെ കൊടുക്കണം..
:ഇതിന് മക്കള്‍ ഉണ്ടോ??
:ഇഡിയറ്റ്....!! ‘മക്കള്‍’ അല്ല ‘കിടാവ്’ എന്നു പറയണം ഒരെണ്ണമല്ല.... ടൂ ഇന്‍ഫാക്റ്റ് ... പക്ഷേ ഗുണമില്ല..!! നാടുനീളെ തെണ്ടി നടക്കും...ഒത്തുകിട്ടിയാല്‍ വന്നു പാല് കട്ടുകുടിക്കും ...യൂസ് ലെസ്സ് ക്രീച്ചേഴ്സ് ....
:അതുങ്ങളും വളര്‍ന്ന് വലുതാകുമ്പോ പാലുതരില്ലെ അച്ചായോ?
:യെസ് പക്ഷേ നാട്ടുകാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നില്ല ..അയലത്തെ സ്വിസ്-അമേരിക്കന്‍ സങ്കര കറവപ്പശുക്കളോടാണ് കൂടുതല്‍ മമത.....
:എന്നതായാലും ലാഭമുള്ള ഏര്‍പ്പാടാ അല്ലായോ ...
:സംശയമെന്താ..? പുല്ലും വൈക്കോലും ഇത്തിരി പിണ്ണാക്കും സേവിച്ചാല്‍ തേനൂറും പാലിങ്ങനെ അനര്‍ഗ്ഗളനിര്‍ഗ്ഗളമായി പ്രവഹിക്കുകയായി ..
:ആ നീ ചായ കുടിച്ചു പോയാ മതി ...
:ഒവ്വാ....
ചായ തരുമ്പോ അന്നാമ്മ ചേടത്തിക്ക് പരാതി അച്ചായന്‍ സദാ സമയവും ആ എന്തിരവളുടെ കൂടെയാണെന്ന്.....
ഞാന്‍ ഞെട്ടി എന്തൊക്കെ പറഞ്ഞാലും അച്ചായന് അങ്ങനൊരു സ്വഭാവ ദൂഷ്യമില്ല....
(എന്തിരവള്‍ എന്നു ചേടത്തി ഉദ്ദേശിച്ചത് നമ്മുടെ ഇറ്റാലിയന്‍-ഇണ്ടൊ സുന്ദരിയെ ആണ് ..ചായ കൊള്ളാം ആവശ്യത്തിന് എരിവും പുളിയുമൊക്കെ ഉണ്ട് ..ചൂടായി കുടിക്കാം
പിന്നെ പാല് ഞാന്‍ കണ്ടു....പാലെന്ന് പറഞ്ഞാ ... ഇതാണ് പാല്...!! കത്തികൊണ്ട് വെട്ടി മുറിക്കാം അത്ര കൊഴുകൊഴുപ്പന്‍...!!
അച്ചായന് ആശംസകള്‍ ഇനിയും 'മനോ മോഹന'മായ ആശയങ്ങള്‍ ആ തലമണ്ടയില്‍ വിരിയട്ടെ)
ഞായറാഴ്‌ച, ഡിസംബർ 25, 2011
നോം, നമ്മള്‍, അടിയന്‍, പിന്നെ രാമനും
:അങ്ങുന്നെ വൈദ്യന്‍ കല്‍പ്പിച്ചിരിക്കണു....!! മ്മടെ സുഭദ്രാമ്മയ്ക്ക്.....
:ഹെയ് എന്തു അഹന്തയാ രാമ നെനക്ക്..........!! 'മ്മ്ടെ' സുഭദ്രയോ .....??
സുഭദ്ര ..ന്‍റെവേളിയാ ..നെന്‍റെ സ്വന്താച്ചാ 'അടിയന്‍റെ' ന്നും,ഇനിപ്പോ അതല്ല , ന്‍റെസ്വന്താച്ചാ 'അങ്ങുന്നിന്‍റെ' ന്നും അതുമതിട്ടോ.....
:അങ്ങുന്നെ...മ്മടെ ....
:ഹെയ്യ് കൊങ്ങാ... അത് വേണ്ടാന്നു നേന്നോടല്ലേ പറഞ്ഞേ......
:ഉവ്വ.....
: എന്തുവ്വ ...?എന്താച്ചാ പറയ്യാ....
:അങ്ങുന്നിന്‍റെ സുഭദ്രാമ്മയ്ക്ക് വിശേഷോണ്ടന്നു....
:ഹായ് ഹായ് ....!!!!! രാമ അതിപ്പോ സന്തോഷോള്ള
വാര്‍ത്തയാണല്ലോഡോ.......!!നോം കാര്യമറിയാണ്ട് നെന്നെ ശകാരിച്ചു ...പോട്ടെ രാമ...!! വൈദ്യര് പിന്നീടെന്താ കല്പ്പി്ച്ചേ...???
:അടുത്ത മേടത്തില്‍ അടിയന് ഉണ്ണി പിറക്കുമെന്നും....
:ഹെയ്യ് രാമ... നെയ്യും പണി പറ്റിച്ചോ...അവിടെ വേണച്ചാ ആ 'മ്മള്‍' പ്രയോഗം ആവാട്ടോ......
:ഉവ്വ..............
വെള്ളിയാഴ്‌ച, ഡിസംബർ 23, 2011
അച്ചായന്‍ ഡയറീസ് 6
(അച്ചായന്‍ വീണ്ടും സമൂഹത്തിലേക്കും ജനങ്ങള്‍ക്കിടയിലേക്കും ഇറങ്ങി എന്നു ആരോ പറഞ്ഞു കേട്ടിരുന്നു .പക്ഷേ അത്രക്കങ്ങോട്ട് വിശ്വസിച്ചില്ല .സ്വന്തം കീശയില്‍ നാലു ചില്ലറ വീഴാത്ത ഒരു ഇടപാടിനും അങ്ങേര് ഇറങ്ങി തിരിക്കില്ല.കണ്ടിട്ടാണെല്‍ കുറച്ചുനാളായി .ഒരു വൈകുന്നേരം ശ്രീമതിയെ പറഞ്ഞു അവളുടെ വീട്ടില്‍ വിട്ടു ഞാനൊന്നു കാണാന്‍ ഇറങ്ങി .ഈ കേള്‍ക്കുന്നതില്‍ എന്തെങ്കിലും നേരുണ്ടോ എന്നു നേരിട്ടു ചോദിച്ചറിയുകയുമാവാം.)
(കവലയിലൂടെ പോകുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ സുപരിചിതമായ ആ ഗംഭീര ശബ്ദം. “പിതാവേ അച്ചായന്‍”.....!! ഞാന്‍ വണ്ടി ഒതുക്കി ശ്രദ്ധിച്ചു)
.............................. .പ്രകൃതി നമ്മുടെയെല്ലാം അമ്മയാണ് പെങ്ങളാണ് അവളെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെ....... പ്രകൃതിസ്നേഹം എന്നില്‍ ജന്മനാ ഉള്ള പലഗുണങ്ങളില്‍ ഒന്നു തന്നെ എന്നു നിങ്ങള്‍ക്കേവര്‍ക്കും അറിയുന്നതാണല്ലോ ...നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു എന്തു ചെയ്യാം എന്നുള്ള ഗാഢമായ ചിന്തയാണ് ,എന്നെ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന മഹത് കര്‍മത്തിലേക്ക് നയിച്ചത് ....ഇതാ ഇന്നിവിടെ നാം അതിനു തുടക്കം കുറിക്കുക ആണ്........................... ................
(അച്ചായന്‍ ഉടനെങ്ങും നിര്‍ത്തുന്ന ലക്ഷണമില്ല “എന്നാലും ഇങ്ങേര്‍ക്കിത് എന്തു പറ്റി ..??”ഞാന്‍ കാത്തു നിന്നു... വേദിയില്‍ നിന്നും ഇറങ്ങി മരം നടീലിനു തുടക്കം കുറിച്ച അച്ചായനെ ഞാന്‍ കൈകാട്ടി വിളിച്ചു .)
:എടാ ഉവ്വേ നീയോ..! കുറക്കാലമായല്ലോ നീ എങ്ങോട്ടാ? :അങ്ങോട്ട് തന്നെ.
:എന്നാ വിട് ഞാനുമുണ്ട്.
:ഇവിടുത്തെ പരിപാടിയൊക്കേ ??
:യെസ് എവെരിത്തിങ് ഫൈന്‍..
:സാധനം വാങ്ങണോ?
:വേണ്ടടാ ഉവ്വേ സ്റ്റോക്കുണ്ട് നീ വണ്ടി വിട്.
വീട്ടിലെത്തി ഒരു റൌണ്ട് കഴിഞ്ഞപ്പോ മനസ്സില്‍ കുരുങ്ങിക്കിടന്ന ചോദ്യം ഞാന്‍ തന്നെ ഇട്ടുകൊടുത്തു
:അച്ചായോ ഇതെന്നാ പുകിലൊക്കെയാ ..??പ്രകൃതി സ്നേഹമോ എപ്പോ ?വൃക്ഷം നടലോ?? ഇതിയാനു ഇത് എന്നാ പറ്റി കര്‍ത്താവേ ??
:എടാ ഉവ്വേ നമ്മള്‍ ജനങ്ങളുമായി നിരന്തരം സംബര്‍ക്കത്തില്‍ ഇരിക്കണം ..ചില സാമൂഹിക പ്രവര്‍ത്തികളിലൂടെയേ അത് സാധ്യമാവൂ ,എന്നാലേ ആളുകള്‍ ശ്രദ്ധിക്കു ക്യാഷ് മാത്രം ഉണ്ടായാല്‍ പോരാ.....
:സാമൂഹിക പ്രവര്‍ത്തനം എന്നു പ്രയുമ്പോള്‍ വേറെയും വഴിയുണ്ടല്ലോ...ആതുര സേവനം ...മാനുഷിക സേവനം ...എന്തേ പെട്ടെന്നൊരു പ്രകൃതി സ്നേഹം ....അതും മരം ??
:എടാ ആതുര സേവനം ഒന്നും എനിക്കു പറ്റില്ല നമ്മുടെ ഒരു സ്റ്റാന്‍റര്‍ടും നോക്കണ്ടേ ....മനുഷ്യ സ്നേഹമാകുമ്പോ ...കുഷ്ടം ...മലം ...മൂത്രം ...അതൊന്നും നമുക്ക് പറ്റില്ല.. പ്രകൃതി കൊള്ളാം..മരങ്ങള്‍..പുഴകള്‍ കാടുകള്‍ ..അരുവികള്‍ ..ആഹാ എത്ര മനോഹരം ..വെരി ഹയ്ജീനിക് ടൂ...മറ്റ് ചില ഉദ്ദേശങ്ങളും ഉണ്ടെന്ന് കൂട്ടിക്കൊ...
(അന്ന് ഞങ്ങള്‍ പിരിഞ്ഞ ശേഷം ആ വിഷയം മറന്നു കുറച്ചു കാലം കഴിഞ്ഞു ഒരു വാര്‍ത്ത കേട്ടു......അച്ചായാന്‍ പണ്ട് പ്രകൃതി സ്നേഹം മൂത്ത് നട്ടതും നാട്ടുകാരെ കൊണ്ട് നടീപ്പിച്ചതും റബര്‍ മരങ്ങള്‍ ....അതും അതിരാവിലെ ആരോ വെട്ടി കൃത്യമായി പാലെടുക്കുന്നു പോലും.എന്‍റെ പഴയ സംശയം എല്ലാം മാറി പറമ്പില്‍ ഇനി റബ്ബര്‍ നടാന്‍ സ്ഥലം ഇല്ലാന്നു കണ്ടപ്പോ അതിയാന്‍ നാട്ടുകാരെ പറ്റിച്ചു, അവരെ കൊണ്ട് തന്നെ റോഡില്‍ റബര്‍ വെപ്പിച്ചു, എന്നിട്ട്, ഒതുക്കത്തില്‍ പാലെടുക്കുവാ..)
ഞാന്‍ അച്ചായനെ കാണാന്‍ തീരുമാനിച്ചു
:അച്ചായോ ആകെ പരാതിയാണല്ലോ റബര്‍ വെച്ചൂന്നോ.... പാലെടുക്കുന്നെന്നോ..... എന്നതാ ..??
:ഓള്ളതാടാ ഉവ്വേ ഞാന്‍ തന്നെയാ പാലെടുക്കുന്നെ...
:അതെന്നാ ‘മറ്റെ’ പണിയാ അച്ചായാ തണല്‍ മരം നടുന്നു എന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ചു റബ്ബര്‍ വെക്കുന്നെ?
:റബ്ബറിന്‍റെ ചോട്ടില്‍ തണല് കിട്ടത്തില്ലായോ????
:അതുവ്വ....
:എടാ നാട്ടുകാര്‍ക്ക് തണലും കിട്ടും എനിക്കു പാലും എന്നാ തെറ്റ്??
:അച്ചായോ സാമൂഹിക പ്രവര്‍ത്തനം എന്നത് പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യണം……
:പ്രതിഫലം കിട്ടാതെ ആരെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി എന്നതേലും ചെയ്തിട്ടുണ്ടോ ഉവ്വോ??
:ഉവ്വ... അച്ചായന്‍ മദര്‍ തെരേസയെ പറ്റി കേട്ടിട്ടില്ല എന്നാ നാട്ടില്‍ പരാതി...
:എടാ ഉവ്വേ പ്രതിഫലം പാലോ പണമോ ആകണം എന്നില്ല... ആതുര സേവനം ചെയ്തപ്പോ കിട്ടിയ മാനസിക സംതൃപ്തി തന്നെ അവരുടെ പ്രതിഫലം ...ചിലര്‍ ഭൌതികമായ പ്രതിഫലം തേടുന്നു ചിലര്‍ ആത്മീയമായതും പ്രതിഫലം പറ്റാതെ എന്തെങ്കിലും ചെയ്യുന്നവന്‍ മനുഷ്യനാകില്ല അല്ലെങ്കില്‍ നീയൊക്കെ പറയുന്ന പോലെ അവതാരമാകണം......
:എന്നാലും ഈ പരാതിയൊക്കെ?
:കുറെഅവന്മാര്‍ എന്‍റെയടുത്തും വന്നു പറഞ്ഞു.. ,എടാ ഞാന്‍ പ്രശ്നം സൃഷ്ട്ടിക്കുന്നു ,ഞാന്‍ തന്നെ പരാതി കേള്‍ക്കുന്നു ,ഞാന്‍ തന്നെ പരിഹാരം കാണുന്നു..എത്ര സുഖകരമായ പ്രക്രിയ.....
:എന്തു പരിഹാരം
:മരം നിങ്ങളുടെ തന്നെ..... (പക്ഷേ പാല് എനിക്കുള്ളതും)
.............................. കൊള്ളാം ജനസംബര്‍ക്കനായ അച്ചായന്‍..................... ........
തിങ്കളാഴ്‌ച, ഡിസംബർ 19, 2011
അച്ചായന്‍ ഡയറീസ് 5
(അച്ചായന്‍ വിളിക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്യുവാണ് .. അപ്പോള്‍ ഫോണെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ആ കാര്യം മറന്നും പോയി.വൈകീട്ട് മിസ്സ്ക്കോളുകള്‍ നോക്കുംപോളാണ് കാണുന്നെ ...പിതാവേ... മറന്നല്ലോ ഉടന്‍ വിളിച്ചു.. )
:അച്ചായന്‍ വിളിച്ചാരുന്നോ ...??
:പ്ഭാ ....ആരുടെ...*=0-*/.,><_++**/?,.. ..പോയികിടക്കുവാരുന്നഡാ...ഒരു അര്‍ജന്‍റ് മാറ്റര്‍ ഡിസ്കസ് ചെയ്യാനുണ്ട് വേഗം വാ ഇവിടെ ...ആ പിന്നെ സാധനം വാങ്ങാന്‍ മറക്കേണ്ട ..ആ പള്ളിമുക്കിലെ കടയില്‍ നിന്നും മതി...മറ്റവന്‍ ഡുപ്ലിക്കേറ്റ് ആണോ തരുന്നത് എന്നു സംശയമുണ്ട്...
(വൈകീട്ട് ശ്രീമതിയെയും കൊണ്ട് ഒരു സിനിമയ്ക്കു പോകാമെന്ന് ഏറ്റതാ കുടുങ്ങിയല്ലോ...ചെന്നില്ലേല്‍ അച്ചായന്‍ വീട്ടിലോട്ട് വരും.. ഒന്നു വന്നു പോയതിന്‍റെ ക്ഷീണം മാറി വരുന്നതെ ഉള്ളൂ ..)
:ചെല്ലുമ്പോ ഉമ്മറത്തെ ചാരുകസേരയില്‍ അച്ചായന്‍ ചിന്താധ്യാനനിരതനാണ്
:എന്നതാ അച്ചായോ ??
:നീ സാധനം വാങ്ങിയോ
:ഉവ്വ
:ഗുഡ്... എവിടുന്നാ??
:പറഞ്ഞിടത്ത് നിന്നു തന്നെ എന്നാ പറ്റി??
:എടാ ഉവ്വേ കഴിഞ്ഞ തവണ വാങ്ങിയ സാധനം...ഹ്ഹ.. അന്ന് ... നിന്റെ വീട്ടിലിരുന്നു വീശിയതില്ലേ..ആ അത് ... ഒരു 6 എണ്ണം കഴിഞ്ഞപ്പോ വല്ലാത്ത തലവേദന... ഡ്യൂപ്ലിക്കേറ്റ് ആരുന്നോ എന്നു സംശയം കുലദ്രോഹികള്‍ വിഷത്തിലും മായം ചേര്ക്കു ന്ന ...*/=+***-+...
:അച്ചായോ അതുകള... കാര്യത്തിലേക്ക് വാ...
:ആ ….. നീയാ 2012 സിനിമ കണ്ടാരുന്നോ??
:ഉവ്വ ഉഗ്രന്‍ പടമല്ലേ ....?
:അതുവ്വ...
:ഞാനും അതുപോലെ ഒരെണ്ണം നിര്‍മ്മിച്ചാലോ എന്നാ വിചാരിക്കുന്നെ..??
:ഹ....ഹ... അച്ചായനോ?? സിനിമയോ?? ആ സാധനം തീര്‍ത്തെച്ചും കിടന്നുറങ്ങാന്‍ നോക്കെന്‍റെ മാപ്പിളെ...
:ബ്ലഡിഫൂള്‍ ഞാന്‍ കാര്യമായി പറഞ്ഞതാണ്.. ഒരു കൊടുംകാറ്റ്..വീശുന്നു... ...അതിശക്തമായത് ...മുഴുവന്‍ ലോകവും നശിച്ചു പണ്ടാരമടങ്ങുന്നു ... അതൊരു പ്ലാന്‍ ...
: അച്ചായോ ഇതൊക്കെ പലതവണ സായിപ്പ് സിനിമ ആക്കിയിട്ടുള്ളതാ പിന്നെ മനുഷ്യനു ജീവിക്കാനുള്ള ആശയെ…,പ്രതീക്ഷയെ.. മുതലെടുക്കുന്നത് ..അതും വിറ്റു കാശാക്കുന്നതിനോട് എനിക്കു യോജിപ്പില്ല ...
:ചിലര് വിശ്വാസത്തെ വിറ്റു കാശാക്കും.... ചിലര്‍ പ്രതീക്ഷയെയും...ഈ ഇന്‍ഷുറന്‍സുകാരൊക്കെ എന്നതാ ചെയ്യുന്നെ ..?? ആ അത് പോട്ടെ അതൊരു പ്ലാന്‍... പിന്നെയൊന്ന് ചില ഭീകര ജീവികള്‍ ഭൂമിയെ നശിപ്പിക്കാന്‍ വരുന്നതും .....അനുബന്ധ കെടുതികളും..
:അച്ചായോ...പാറ്റ ,പല്ലി ,എട്ടുകാലി, മുതല, തവള എന്തിന് വവ്വാലിനെ വരെ ഭീകര ജീവിയാക്കി ലവന്മാര്‍ പടമെടുത്തു കഴിഞ്ഞു അതും ഓരോ ഭീകര ജീവിക്ക് മിനിമം നാലു പടം വെച്ചുണ്ട്..പോരാത്തതിന് നമ്മുടെ ഭാഷകളില്‍ കുറെ അങ്ങനയും... അതെല്ലാം നമ്മുടെ നാട്ടുകാര് ചാനെലുകളിലൂടെ കണ്ടിട്ടുമുണ്ട് .. അതിനിടക്ക് അച്ചായന്‍ ഏത് ജീവിയെയാ ഇനി ഭീകരനാക്കുന്നെ...
:അതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം..മോനേ തലയില്‍ കിഡ്നി വേണം കിഡ്നി.... ഞാനുദ്ദേശിക്കുന്നത് ..നമ്മുടെ വെള്ളരിപ്രാവുകളായ രാഷ്ട്രീയനേതാക്കന്മാര്‍ രാത്രിയാകുമ്പോള്‍ … ഭീകര സത്വങ്ങളായി മാറി വോട്ടര്‍മാരെ പിടിച്ച് ചോര കുടിക്കുന്ന ഒരു പുതിയ സാധനം....
:അതിനു രാത്രിയാകാണോ ..?? അതുപോട്ടെ അച്ചായനിപ്പോ പെട്ടെന്നു എന്താ നമ്മുടെ നേതാക്കന്‍മാരോട് ഇത്ര വിരോധം ??
:എനിക്കൊരു വിരോധവുമില്ലഡാ ഉവ്വേ ..ഈ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷ്മായപ്പോ സംസ്ഥാനത്തും കേന്ദ്രത്തിലുമായി ഇവന്മാരുടെയെല്ലാം കംപ്ലീറ്റ് ഇമേജ് പോയി ഇരിക്കുവാന്നെ ...അവരോടുള്ള പൊതുജനവികാരം നമുക്ക് ....വിറ്റു തുട്ടാക്കാം....
:കൊള്ളാം നല്ല ‘പുത്തി’ ആ ഡാം സിനിമ തമിഴ്നാട്ടിലെ തടഞ്ഞുള്ളൂ എന്നു വെക്കാം ..ഇതിപ്പോ ദേശീയ നേതാക്കളെ ഒക്കെ തൊട്ടാല്‍ ഇന്ത്യയിലെങ്ങും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെവരും..
:എടാ ഉവ്വേ ഇത് ജനാധിപത്യ രാജ്യമല്ലായോ.? കേരളമാണെല്‍ ..രണ്ടു വട്ടം ജനാധിപത്യമുള്ള നാടാണെന്നു ചെത്തുകാരന്‍ ഗോപാലന്‍ സഖാവ് വരെ പറയുന്നു..
:അതുവ്വ.... പക്ഷേ ഇപ്പോ ജനാധിപത്യം ജനത്തിനുമേലുള്ള ആധിപത്യമാ ..
:പോടാ ഉവ്വേ അങ്ങന്നൊന്നുമില്ല ഞാന്‍ പടമെടുക്കും.
:എന്നാലും അച്ചായോ നമ്മുടെ പാര്‍ട്ടിയിലെതന്നെ നേതാക്കന്മാരെ ..??
:ഫൂള്‍ നിനക്ക് ബിസ്സിനസ് അറിയില്ല ...?ഒരു പ്രൊഡക്റ്റ് മാര്‍ക്കറ്റ് ഡൌണ്‍ ആകുമ്പോള്‍, മാറ്റൊരു പുതിയ പ്രൊഡക്റ്റിനുള്ള മാര്‍ക്കറ്റ് ഓപ്പണാകും ..നമ്മള്‍ അത് നോക്കിയിരിക്കണം ...എന്നിട്ട് മാക്സിമം വിറ്റു കാശാക്കണം ..ഡൂ യൂ അണ്ടര്സ്റ്റാണ്ട്...ഇപ്പോ രാഷ്ട്രീയ പ്രൊഡക്റ്റുകളുടെ മാര്‍ക്കറ്റ് ഡൌണ്‍ ആണ് പ്രത്യേകിച്ചു ഖദര്‍ മാര്‍ക്കറ്റ് ....
നമ്മുടെ ഇന്‍റര്‍നെറ്റിലൂടെ വന്ന ആ കൊച്ചനുണ്ടല്ലോ അവനെ ഏല്‍പ്പിക്കാന്‍ ആണു പ്ലാന്‍, നല്ല ശുഷ്ക്കാന്തിയുള്ള പയ്യനാ.. അവനാകുമ്പോ ചെറിയ ചിലവില്‍ പടം പിടിച്ച് തരും ..പകരം അവനെ നായകനാക്കാം ...അവനാന്നെല്‍ ഇപ്പോ നല്ല മാര്‍ക്കറ്റുമുണ്ട് ,…. ...രാഷ്ട്രീയവും ,അവനും,മുല്ലപ്പെരിയാരും,സിനിമയും .....നല്ല സിങ്കാണ് ..ജനം തള്ളിക്കയറും ... വേണേല്‍ നമ്മുടെ പന്തെറിയുന്ന ചെക്കനെയും കൂട്ടാം,,വന്നു ഭീകരന്മാരെ നായകനൊപ്പം പന്തെറിഞ്ഞു ഓടിക്കട്ടെ അവന് ഒരു അവസരവുംകിട്ടും... പന്തുകളിയുടെ സാമൂഹിക പ്രസക്തി ജനം തിരിച്ചറിയുകയും ചെയ്യും ....
(അച്ചായന്‍ പണ്ട് ഒറ്റുകാരനായ യൂദാസിന്‍റെ കിഡ്നി അടിച്ചുമാറ്റി വിറ്റാണ് ആദ്യമായി റബ്ബറു വച്ചതെന്നും.... അതല്ല യൂദാസ് അച്ചായന്‍റെ വകയിലൊരു വല്ല്യവല്ല്യപ്പച്ചന്‍ ആണെന്നുള്ളതും.. ഒക്കെ നാട്ടില്‍ തര്‍ക്ക വിഷയമാണ് ..പക്ഷേ തര്‍ക്കമില്ലാത്ത ഒന്നുണ്ട്... ഒത്തുകിട്ടിയാല്‍ അച്ചായന്‍ പള്ളിയേം,സഭയേം പറ്റിച്ച് കര്‍ത്താവീശോമിശിഹായെ വരെ ഒറ്റയ്ക്ക് വിറ്റു കാശാക്കും...)
ശനിയാഴ്‌ച, ഡിസംബർ 17, 2011
അച്ചായന്‍ ഡയറീസ് 4
അച്ചായന്‍ നല്ല മൂപ്പാണ്....
:എടാ ഉവ്വേ...
:എന്നതാ അച്ചായോ???
:ഈ നഴ്സിങ് പഠനത്തെ പറ്റി എന്താ അഭിപ്രായം??
:നല്ലതല്ലായോ??
:ഫൂള്‍..!! അല്ല...!!
:എന്നതാ അച്ചായാ? നമ്മളൊക്കെ ജനിച്ചു വീണത് തന്നെ ആ മാലാഖമാരുടെ കയ്യില്‍ അല്ലേ??
:‘നമ്മള്‍’ അല്ല ‘നീ’... എന്‍റെ അമ്മച്ചിടെ പേറെടുത്തത് വയറ്റാട്ടി കാര്‍ത്ത്യായിനിയാണെന്ന് അപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
:എന്നിട്ടാണൊ അച്ചായന്‍ ഇളയവള് മോളിക്കുട്ടിയെ നഴ്സിങ്ങിന് വിട്ടേ..??
:എടാ ഉവ്വേ അതീ ജോലിയുടെ മഹത്വം കണ്ടിട്ടൊന്നുമല്ല.. എനിക്കു കൂടെപ്പിറന്ന ഒരുത്തി ഉണ്ടല്ലോ മറിയാമ്മ അവളാ പറഞ്ഞേ കൊച്ചിനെ നഴ്സിങ് പഠിപ്പിച്ചാല്‍ അമേരിക്കയിലോട്ട് കെട്ടിയെടുത്തോലാമെന്ന്.....ഇളയ വളെ കണ്ടു മുടക്കിയ മുതലിങ് പൊരുമല്ലോ എന്നുകരുതിയല്ലേ.. ഞാന്‍ സമ്മതിച്ചേ ....
എന്നിട്ടെന്നായി??
:എന്നിട്ടോ ഞാന്‍ ഒരു പറമ്പു വാങ്ങി നാലു റബ്ബറു വെച്ചു പാലെടുക്കാമെന്ന് കരുതി,അതിനുവെച്ചിരുന്ന കാശും മുടക്കി അവളെ മംഗലാപുരത്തോട്ട് വിട്ടു..നഴ്സ് ആയില്ലേലും ആശുപത്രിയില്‍ എത്തി എന്നാത്തിനാ??
അവള് ,റബ്ബറു വെക്കാതെ തന്നെ പാലെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുവാരുന്നു......
:എന്‍റച്ചായോ ..ഇതൊക്കെ ഇപ്പോ വിളിച്ച് കൂവി ഇനി നാട്ടുകാരെക്കൂടി അറിയിക്കണോ??
:അതല്ലടാ ഉവ്വേ... ഒടുവില്‍ അമേരിക്കയില്‍ തന്നെ ഉള്ള ഒരു പാവം കഴിവേറിയുടെ തലയില്‍ വെച്ചു കെട്ടിയപ്പോളാ സമാധാനമായേ..
ആട്ടെ നിന്‍റെ കെട്ടിയോള് നഴ്സല്ലേ,എവിടാ പടിച്ചെന്നാ പറഞ്ഞേ??
:അച്ചായാ പോക്ക്രിത്തരം പറയല്ല്...അവള് നാട്ടിലാ പഠിച്ചെ ...
:അയ്യോടാ ഉവ്വേ... പോക്ക്രിത്തരമോ ...അല്ലടാ “മാലാഖ”...!! ഇത്ര വേഗം മാറിയോ??
:അച്ചായന്‍റെ അയല്‍വാസി ആ രാഘവന്‍ നായരും മകളെ മംഗലാപുരത്തു വിട്ടല്ലേ നഴ്സിങ് പഠിപ്പിച്ചെ,അവള് മിടുക്കിയായി പഠിച്ചു വന്നില്ലേ
:ആ എന്നിട്ട്..?? നീ ബാക്കി കൂടി പറ..
:ആ കൊച്ചു, എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്തു.... കഷ്ടം.... ജോലി... പ്രതിസന്ധി... ,സേവന വേതന വ്യവസ്ഥയുടെ തകരാറു പിന്നെ....
:എടാ... എടാ.. കൊച്ചുകഴിവേറീ... നീ എനിക്കു മനസ്സിലാകാത്ത സാധനമൊക്കെ പറഞ്ഞു ആളാകാതെ.... ,രാഘവന്‍റെ പെങ്ങള് അമേരിക്കയിലുണ്ടോ??
ഇല്ല അവര്‍ പാവപ്പെട്ടവരല്ലേ..??
:ആ... അതാണ് പറയുന്നെ ആന വാ പൊളിക്കുന്നത് കണ്ടു ആടു വാ പൊളിക്കരുതെന്ന്... കീറിപ്പോകും...
:അച്ചായാ.. ഇതെന്നാ കൊള്ളരുതാത്ത വര്‍ത്തമാനമാ ..??
:എടാ ഉവ്വേ.... ഈ നാട്ടില്‍ത്തന്നെ ജോലി ചെയ്യാന്‍ തയ്യാറായി പഠിക്കാന്‍ പോകുന്ന എത്രയെണ്ണമുണ്ട്?? എല്ലാം പുറത്തു ചാടാനുള്ള മോഹംകൊണ്ട് അല്ലായോ..?? അല്ലാതെ ഈ ജോലിയോടുള്ള സ്നേഹം കൊണ്ടോ... ‘ആതുര സേവന പ്രേമം’ കൊണ്ടോ പോകുന്ന എത്ര പേരെ നിനക്കറിയാം പറ കേള്‍ക്കട്ടെ ..??
:കുറവാണ്..
:അല്ലായോ ..?? കാശുണ്ടാക്കാന്‍ തന്നെ അല്ലായോ..??
:അതേ...
:എല്ലാം കഴിഞ്ഞു നാട്ടിലെത്തുംപൊളാണോ ഇതുങ്ങള് അറിയുന്നെ വിദേശത്തു കൊണ്ടുപോകാന്‍ ആരുമില്ലന്നു... ഇവിടെ ജോലിചെയ്താ വണ്ടിക്കൂലി പോലും കിട്ടില്ലന്നും....
വേറെ എന്തൊക്കെ പഠിക്കാന്‍ ഉണ്ട് മോനേ നാട്ടില്‍ ആട്ടെ നീയെന്നതാ പഠിച്ചെ??
:സാധാരണ ഡിഗ്രീ അതും സര്‍ക്കാര് വക കോളേജില്‍...
:അതും പണ്ടത്തെ റേഷന്‍ കാര്‍ഡിലെ ദാരിദ്ര്യം കാണിച്ചു സര്‍ക്കാരിനെയും പറ്റിച്ച്... ഇങ്ങോട്ട് കാശ് വാങ്ങി അല്ലായോ???
:ഉവ്വ.....
:എന്നിട്ട് നിനക്കു ജോലിയില്ലേ??
:ഉണ്ട്...
:എവിടെ..??
:ബാങ്കില്‍...
:എന്നാ കിട്ടും മാസം..?? കുടുംബം കഴിഞ്ഞു പോകുന്നില്ലേ?
:ഉവ്വ...
:നല്ല കാശും കിട്ടുന്നില്ലേ.... ആ സാധനം തീര്‍ന്നു ... നീ പോയി ഒരെണ്ണം വാങ്ങി വാ.... നിനക്കു വേണേല്‍ മതി... മറക്കേണ്ട ‘ബ്ലാക്ക് ഡോഗ്’
(എല്ലാ വര്‍ഷവും ഇവിടെ ഒന്നര ലക്ഷം പേര്‍ നഴ്സിങ് പഠിച്ചു ഇറങ്ങുന്നത്രേ......
അതില്‍ മോളിക്കുട്ടി പെടുന്നില്ല...........!!!!)
ശനിയാഴ്‌ച, ഡിസംബർ 10, 2011
അച്ചായന്‍ ഡയറീസ് 3
:എവിടാടാ ഉവ്വേ?? ഒന്നു കാണണമല്ലോ വൈകിട്ടു ഇങ്ങോട്ടൊന്നു ഇറങ്ങണം.
:അച്ചായാ ഞാന്‍ വ്രതത്തിലാ...
:അതിനല്ലടാ നീ ഇങ്ങ് വാ പറയാം ...
(ചെല്ലുമ്പോള്‍ അച്ചായന്‍ പച്ചയ്ക്കാണു.)
:എടാ ഇത്തവണ ഞാനും മലയ്ക്ക് വരാം നിന്റെ കൂടെ
:ശബരിമലക്കോ???
:അല്ല മതികെട്ടാന്‍ മലയ്ക്ക്!! എടാ ഉവ്വേ അതെന്ന്!!
:ഇതിപ്പോ എന്നാ പറ്റി പെട്ടെന്നു ഇങ്ങനെ തോന്നാന്‍??
:ജീവിതാനുഭവങ്ങള്‍ കൂട്ടണം ഒരു ആത്മകഥ എഴുതാന്‍ പ്ലാനുണ്ടെന്ന് കൂട്ടിക്കൊ.
:കൊള്ളാം പക്ഷേ അന്നാമ്മ ചേടത്തി സമ്മതിക്കുവോ??
(പണ്ട് ചാക്കോ മുതലാളിയുടെ റേഷന്‍ കടയില്‍ എടുത്തു കൊടുക്കാന്‍ നിന്ന അച്ചായന്‍ അങ്ങേരുടെ ഏക മകളെ എടുത്തു പോന്ന കഥ നാട്ടില്‍ അധികം ആളുകള്‍ക്ക് അറിയില്ല,പിന്നീട് ജോണിക്കുട്ടി ജനിച്ചപ്പോ തിരിച്ചു വിളിച്ചെന്നും സ്വത്തുക്കളൊക്കെ കൊടുത്തു എന്നുമാണ് കഥയുടെ വാല്‍ ഭാഗം. അച്ചായന്‍ ഇത് മാത്രം സമ്മ്തിച്ചു തരില്ല. )
:അതൊക്കെ ഞാനേറ്റടാ നീ എല്ലാം റഡിയാക്ക്.
:വ്രതമെടുക്കണം...??
:കള്ളുകുടിയും ബീഫും മാത്രം ഒഴിവാക്കിയാല്‍ മതി ബാക്കിയൊക്കെ പത്തു പതിനഞ്ചു കൊല്ലമായി വ്രതത്തില്‍ തന്നെയാടാ..!!
( തീരുമാനിച്ച് ഉറപ്പിച്ചപോലെ കെട്ടുമുറുക്കി ഞങ്ങള്‍ പുറപ്പെട്ടു.മല കയറി തുടങ്ങിയപ്പോളേ അച്ചായന്‍ തനിക്കൊണം കാണിച്ചു തുടങ്ങി.)
:എടാ രണ്ടെണ്ണം വിട്ടിട്ടു കേറുവാരുന്നേല്‍??
:അച്ചായാ ...
:എന്നലൊന്ന് മുറുക്കാം. അതും പറ്റില്ലേ??
:എന്നതേലും കാണിക്ക്...
(തിരിഞു നോക്കുമ്പോ വല്യ ബഹളം അച്ചായന്‍ ഒരു ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്നു വിയര്‍ക്കുന്നു)
:എന്നതാ..?? എന്നതാ.??
:എടാ ഉവ്വേ ഞാനീ പോലീസുകാര് വെച്ചേക്കുന്ന കോളാമ്പീന്‍റെ പെട്ടിയില്‍ ഒന്നു മുറുക്കി തുപ്പി അതിനാ ഇവന്‍മാര്‍ വട്ടം കൂടി ചീത്ത വിളിക്കുന്നെ..
(സംഗതി കംപ്ലയിന്‍റ് ബോക്സ് ആണ് അച്ചായന് ഇംഗ്ലിഷ് നല്ല വശമാണ്,എന്നാലും തുപ്പിയത്തില്‍ വല്യ തെറ്റില്ല. ഒരു വിധത്തില്‍ കൈയും കാലും പിടിച്ചു ഊരി)
:എനിക്കു വയ്യ ഇതെന്ന കയറ്റമാ പിതാവേ... ഇത്രേം അനുഭവം മതി ഞാനിവിടെ ഇരിക്കാം. നീ പോയി വന്നു ബാക്കി പറഞ്ഞു തന്നാ മതി..
:നടക്കെന്‍റെ അച്ചായോ..
(നമ്മള്‍ കയറുമ്പോള്‍, ഇറങ്ങുന്ന ചില സ്വാമിമാര്‍ കേറുന്നവര്‍ക്ക് വീശിക്കൊടുക്കുന്ന പതിവുണ്ട്, മിക്കവരും അത് കാര്യമാക്കാതെ കേറിപ്പോകുകയാണ് പതിവ്.അച്ചായനും ഒരു സ്വാമി വീശിക്കൊടുത്തു അച്ചായന്‍ അവിടെഅങ്ങ് വിശാലമായി ഇരുന്നു കാറ്റു കൊള്ളുവാ, മറ്റെ സ്വാമി ആകെ പെട്ടു ,അയാള്‍ക്ക് ഇറങ്ങാന്‍ തിടുക്കം ,ഇട്ടിട്ടു പോകാന്‍ തുടങ്ങുമ്പോ “നിക്കടാ ഉവ്വേ ഒന്നുടി ശക്തിയായി വീശ്...” ഞാന്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു നടത്തി),
:എടാ ഉവ്വേ ഈ വീശുന്നത് തമിഴന്‍മാരാ അല്ലായോ??
:അച്ചായനെന്നാ തോന്നുന്നു??
:അല്ലാതെ പിന്നെ?? നമ്മള് ബാറിലും കടലിലും അങ്ങനെ വെള്ളവുമായി ബന്ധപ്പെട്ടല്ലേ വീശ് പതിവുള്ളൂ..ആ പിന്നെ അവന്മാരും ഇപ്പോ വെള്ളക്കാര്‍ ആണല്ലോ അല്ലായോ ??
:അതുവ്വ..
:എടാ മൂത്രമൊഴിക്കാന്‍ മുട്ടുന്നു.
:ദാ അവിടെ 3 രൂപ കൊടുത്താ മതി
:കര്‍ത്താവേ..!! മൂത്രത്തിന് 3 രൂപയോ ഇതറിഞ്ഞിരുന്നേല്‍..!! ഇപ്പോ തന്നെ ലക്ഷങ്ങളുടെ നഷ്ടം..!! ടാ മനുഷ്യന്‍റെ മൂത്രത്തിന് കാഷ് വാങ്ങുന്നെ ദൈവത്തിന്നു നിരക്കുന്നതാന്നോ??
:അച്ചായാ ...
(അച്ചായന്‍ കാട്ടില്‍ പോയി കാര്യം സാധിച്ചു 3 രൂപ ലാഭിച്ചു)
:എടാ ഈ കാട്ടില്‍ ഒരു പത്തെക്കറു കിട്ടിയാല്‍ റബ്ബറു വെക്കാരുന്നു. ,
:അച്ചായാ അത് സര്ക്കാര്‍ വക സ്ഥലമാ ഫോറെസ്റ്റ്.. ഫോറെസ്റ്റ്..
:സര്‍ക്കാര് പറമ്പില്‍ നിനക്കൊക്കെ അമ്പലം പണിയാം ??
:അച്ചായാ... ബിസിനസ്സ് വിട് കുറച്ചുനേരമെങ്കിലും..??
:ഉവ്വ..ഉവ്വ..
(ഒരു വിധത്തില്‍ ഉന്തിത്തള്ളി അച്ചായനെയും കൊണ്ട് തൊഴുതു മലയിറങ്ങുമ്പോ ,പുറകിന്നൊരുത്തന്‍ “സ്വാമി സൈഡ്... സൈഡ്.. ഡോളി.. ഡോളി..” ,അച്ചായന് പിടിച്ചില്ല തിരിഞു നിന്നു കഴിവേ ..എന്നു വിളിച്ച് തുടങ്ങുംപോലെക്കും ഞാന്‍ കേറി പിടിച്ചു..)
:അല്ല പിന്നെ ഇവിടെ മനുഷ്യനു കാല് പറിയുന്ന വേദന അവനൊക്കെ വീണവായന അവന്‍റെയൊരു വീസിലും..ബനിയനും..കസേരയും..
:അതുപോട്ടെ അച്ചായാ. എന്നാ തോന്നുന്നു ഇപ്പോ?
:കൊള്ളാം
:എന്തു??
:അയ്യപ്പന്‍ കൊള്ളാം..!!
:ഞാന്‍ പറഞ്ഞില്ലേ അച്ചായനിപ്പോ നല്ല മാറ്റമുണ്ട്.. എന്തു തോന്നുന്നു ഒരു ആത്മനിര്‍വൃത്തിയും ഇതുവരെ ഇല്ലാത്ത അനുഭൂതിയുമൊക്കെ ..ഇല്ലായോ ??
:ഉവ്വടാ...
:സ്വാമി ശരണം...അതാണ് അയ്യപ്പ ദര്‍ശനം..
:പിന്നെടാ ഉവ്വേ..
:എന്നതാ??
:ഗോള്‍ഡ് ആണോ??
:എന്നത്?
:വിഗ്രഹം..
:അച്ചായാ....
:എത്ര കിലോ വരും...എന്നാ വില കിട്ടുവോ ആവോ..
:അച്ചായാ കള്ളകഴിവേ.....സ്വാമി ശരണം
അച്ചായന്‍ ഡയറീസ് 2
എടാ ഉവ്വേ
എന്നതാ അച്ചായാ???
:ഗാന്ധിജി കമ്യൂണിസ്റ്റ്കാരനാരുന്നോ??
അറിയില്ല...
:പിന്നെന്തിനാടാ ഉവ്വേ അവന്മാര്‍ അങ്ങേരുടെ പടം കൊടിയേല്‍ അടിച്ചു വിടുന്നത് ??
:അറിയില്ല അച്ചായാ
നിനക്കെന്തു കോപ്പാ.. അറിയാവുന്നേ ഞാന്‍ പറഞ്ഞു തരാം
അവന്‍മാര്‍ക്കിപ്പോ പുതിയ രക്തസാക്ഷികളെ കിട്ടാനില്ല രക്ത സാക്ഷി മാര്‍ക്കറ്റ് ഡിം ആയപ്പോ നമ്മുടെ നേതാവിനെ അടിച്ചു മാറ്റി... എന്നാലും എന്നാ ചെയ്ത്താടാ അവന്മാരു ചെയ്തേ ,നമുക്കിനി ആരുണ്ട്???
:നമുക്ക് ധാരാളം ദേശീയ, പ്രാദേശിക നേതാക്കള്‍ ഉണ്ടല്ലോ..
പ്ഭാ ....*=*/-+*:"**-/+=_**
::ആരും ഒരു പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ലല്ലോ അച്ചായാ
ഫൂള്‍..!! അപ്പോ ചെഗുവേരയെയും ഭഗത്സിങ്ങനെയുമൊക്കെ ലവന്മാര്‍ വിറ്റു വോട്ടാക്കുന്നില്ലേ അതെങ്ങനാ??
:ചെഗുവേര നല്ല മനുഷ്യ സ്നേഹി ആരുന്നു എന്നു കേട്ടിട്ടുണ്ട്.....
"അപ്പോ മദര്‍ തെരേസയോ അവരെ ഇവന്മാര്‍ക്ക് വേണ്ടായോ ??
:അത് പിന്നെ അച്ചായാ.....
എടാ ഉവ്വേ മനുഷ്യനെ സ്നേഹിച്ചാ മാത്രം പോരാ ... സ്നേഹം മൂക്കുമ്പോ തോക്കെടുത്ത് വേറെ നാലു കൊള്ളരുതാത്ത മനുഷ്യരെ കൊല്ലണം എന്നാലേ മാര്‍ക്കറ്റ് ഉണ്ടാകൂ,ഇപ്പോ അതും രക്ഷയില്ലെന്ന് കണ്ടപ്പോ നമ്മുടെ അഹിംസാവാദിയെ പിടിച്ചെക്കുവാ...
(അച്ചായന്‍ മുഴുത്ത മുതലാളിത്ത പാര്‍ട്ടി അനുഭാവി ആകുന്നു ,പണ്ട് അച്ചായന്‍റെ അപ്പന്‍ ഉണ്ടായിരുന്ന കാലത്ത് രഹസ്യമായി വിപ്ലവകാരിയായ കാര്യം അതീവ രഹസ്യമായി അച്ചായന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്...ഇപ്പോ നല്ല.. നല്ല... അഴിമതികള്‍ കണ്ടു ഉള്ളില്‍ കോരിത്തരിച്ചു..... ,മോഷ്ടിക്കുവാണെല്‍ ഇതുപോലെ വേണം.... എന്നു പറഞ്ഞു ആത്മനിര്‍വൃത്തി അടയുന്നു..)
വിപ്ലവം ജയിക്കട്ടെ
ചൊവ്വാഴ്ച, ഡിസംബർ 06, 2011
അച്ചായന്‍ ഡയറീസ്
കാലത്ത് ചെല്ലുമ്പോ അച്ചായന്‍ മനോരമയില്‍ ചുരുണ്ടുകൂടി കേറിയിരുന്നു വായനയാ .ഇത് പതിവില്ലാത്ത കാഴ്ച്ചയാ.... ഇങ്ങേരു റിയല്‍ എസ്റ്റേറ്റും,ചരമവും, പിന്നെ,.. “കല്യാണ പെണ്ണ് അമ്മായിഅച്ഛന്റെ കൂടെ ഒളിച്ചോടി” മുതലായ 'ഡിങ്കോല്‍ഫി' കഥകളും അല്ലാതെ ഒന്നും വായിക്കല്‍ പതിവില്ല ,എന്നതാണോ ആവോ...
ആ... നീ വന്നോ പത്രത്തിലാകെ മുല്ലപ്പെരിയാര്‍ വിഷയം ആണല്ലോടാ ഉവ്വേ ..ഞാന്‍ ഇതിനെപ്പറ്റി ഒരു സ്റ്റഡി നടത്തി, സ്റ്റഡി എന്നു പറഞ്ഞാല്‍ ഒരു ഗവേഷണം തന്നെ.. ,ചില ഐഡിയാസ് വന്നു അതൊന്നു ഡിസ്ക്കസ്സ് ചെയ്യാനാ നിന്നെ രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കണമെന്ന് പറഞ്ഞേ....
എന്നതാ അച്ചായാ ...
(സാധാരണ വൈകീട്ടുള്ള വിളിയെ ഉള്ളൂ... “സാധനം തീര്‍ന്നു .. നീ പോയി ഒന്നുകൂടി കൊണ്ടുവാ..., ആ... നിനക്കു വേണേല്‍ മതി പിന്നെ മറക്കണ്ട ‘ബ്ലാക്ക് ഡോഗ്’..”)
ഇതിപ്പോ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് വിളിച്ച് വരുത്തിയതില്‍ എന്തോ കൊനിശ്ട്ടുണ്ട്... മുല്ലപ്പെരിയാറോ ?? പണ്ട് കാഞ്ഞിരപ്പള്ളില്‍ നിന്നു ഇലെക്ഷനു തോറ്റു, കുറെ കാശ് മുടിച്ചതില്‍ പിന്നെ അച്ചായന്‍ പൊതു കാര്യങ്ങളില്‍ ഒന്നും അത്രകണ്ട് തല്‍പ്പരനല്ല.
എടാ ഉവ്വേ ഇത് പൊട്ടുമോ??
ഏത്??
എടാ ഈ ഡാം പൊട്ടുവോന്നു...?? നീയെന്നതാ പൊട്ടന്‍ കളിക്കുന്നെ ..?
അതുപിന്നെ അച്ചായാ.... ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍റെ പ്രശ്നമാ ഇങ്ങനൊക്കെ ചോദിച്ചാ....
എന്നാ കേട്ടോ.... പൊട്ടിയാലും ഇല്ലേലും ഞാന്‍ ചില പ്ലാനുകള്‍ ഇട്ടിട്ടുണ്ട്
എന്നതാ അച്ചായാ..??
എടാ അവിടൊക്കെ സ്ഥലത്തിന് വിലകുറയും, ഇച്ചിരിക്കൂടി കഴിഞ്ഞാല്‍.. പത്തോ നാനൂറോ ഏക്കറു ചുളുവിളക്കിങ് പോരും വാങ്ങി ഇട്ടാല്‍ റബ്ബറു വെക്കാം., അത് പൊട്ടിയില്ലേല്‍..,
ഇനി പൊട്ടിയാല്‍.., ഒരു നല്ല സ്പീഡ് ബോട്ട് വാങ്ങി ഇടണം ആളുകളെ വേഗം കരയ്ക്ക് എത്തിക്കാന്‍..., നമ്മടെ പാവം സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കാം....
ദുരന്ത സമയത്ത് വാടക ഇനത്തിത്തില്‍ നല്ല പേശു പേശിയാല്‍ ഒരു തുക ഇങ്ങ് പോരും..അവന്മാരുടെ കയ്യില്‍ ഇതൊന്നും കാണില്ല...
പിന്നെ ലൈഫ് ജാക്കേറ്റ് നിര്‍മാണം ,നീന്തല്‍ പരിശീലന ക്ലാസ്സുകള്‍... 'അതിനു നമ്മുടെ പൂള്‍ മതിയാകും' ,ഒരു ഹെലിക്കോപ്പ്റ്ററിന്റെ വില ചോദിക്കാന്‍ ജോണിക്കുട്ടിയോട് പറഞ്ഞിട്ടൊണ്ട്... 'ഗള്‍ഫില്‍ വിലക്കുറവുണ്ടാകും... ,അങ്ങനെ കുറെ ഐഡിയാസ് ഉണ്ട് നിനക്കെന്തു തോന്നുന്നു??
അച്ചായാ....... ഇതൊന്നും വേണ്ട ഇതിനൊക്കെ മുതല്‍ മുടക്ക് കൂടുതലാന്നെ.. ഒരു വല്യ വല കെട്ടിച്ചോ.... അറബിക്കടലില്‍ കെട്ടാം. നമ്മുടെ ജോസ്കോയുടേം ആലുക്കാസിന്‍റേം ഒക്കെ സ്വര്‍ണം ഒഴുകി അവിടെ വരും,പിന്നെ..., തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ ,അങ്ങനെ അങ്ങനെ...
അച്ചായന്‍റെ മറുപടി മുഴുത്ത തെറിയാണ് കേള്‍ക്കാന്‍ നിക്കുന്നില്ലാ.. അന്നമ്മ ചേടത്തി ചായ കൊണ്ടുവരുന്നുണ്ടാരുന്നു....ആ.... പോട്ടെ....!!!
ആ... നീ വന്നോ പത്രത്തിലാകെ മുല്ലപ്പെരിയാര്‍ വിഷയം ആണല്ലോടാ ഉവ്വേ ..ഞാന്‍ ഇതിനെപ്പറ്റി ഒരു സ്റ്റഡി നടത്തി, സ്റ്റഡി എന്നു പറഞ്ഞാല്‍ ഒരു ഗവേഷണം തന്നെ.. ,ചില ഐഡിയാസ് വന്നു അതൊന്നു ഡിസ്ക്കസ്സ് ചെയ്യാനാ നിന്നെ രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കണമെന്ന് പറഞ്ഞേ....
എന്നതാ അച്ചായാ ...
(സാധാരണ വൈകീട്ടുള്ള വിളിയെ ഉള്ളൂ... “സാധനം തീര്‍ന്നു .. നീ പോയി ഒന്നുകൂടി കൊണ്ടുവാ..., ആ... നിനക്കു വേണേല്‍ മതി പിന്നെ മറക്കണ്ട ‘ബ്ലാക്ക് ഡോഗ്’..”)
ഇതിപ്പോ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് വിളിച്ച് വരുത്തിയതില്‍ എന്തോ കൊനിശ്ട്ടുണ്ട്... മുല്ലപ്പെരിയാറോ ?? പണ്ട് കാഞ്ഞിരപ്പള്ളില്‍ നിന്നു ഇലെക്ഷനു തോറ്റു, കുറെ കാശ് മുടിച്ചതില്‍ പിന്നെ അച്ചായന്‍ പൊതു കാര്യങ്ങളില്‍ ഒന്നും അത്രകണ്ട് തല്‍പ്പരനല്ല.
എടാ ഉവ്വേ ഇത് പൊട്ടുമോ??
ഏത്??
എടാ ഈ ഡാം പൊട്ടുവോന്നു...?? നീയെന്നതാ പൊട്ടന്‍ കളിക്കുന്നെ ..?
അതുപിന്നെ അച്ചായാ.... ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍റെ പ്രശ്നമാ ഇങ്ങനൊക്കെ ചോദിച്ചാ....
എന്നാ കേട്ടോ.... പൊട്ടിയാലും ഇല്ലേലും ഞാന്‍ ചില പ്ലാനുകള്‍ ഇട്ടിട്ടുണ്ട്
എന്നതാ അച്ചായാ..??
എടാ അവിടൊക്കെ സ്ഥലത്തിന് വിലകുറയും, ഇച്ചിരിക്കൂടി കഴിഞ്ഞാല്‍.. പത്തോ നാനൂറോ ഏക്കറു ചുളുവിളക്കിങ് പോരും വാങ്ങി ഇട്ടാല്‍ റബ്ബറു വെക്കാം., അത് പൊട്ടിയില്ലേല്‍..,
ഇനി പൊട്ടിയാല്‍.., ഒരു നല്ല സ്പീഡ് ബോട്ട് വാങ്ങി ഇടണം ആളുകളെ വേഗം കരയ്ക്ക് എത്തിക്കാന്‍..., നമ്മടെ പാവം സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കാം....
ദുരന്ത സമയത്ത് വാടക ഇനത്തിത്തില്‍ നല്ല പേശു പേശിയാല്‍ ഒരു തുക ഇങ്ങ് പോരും..അവന്മാരുടെ കയ്യില്‍ ഇതൊന്നും കാണില്ല...
പിന്നെ ലൈഫ് ജാക്കേറ്റ് നിര്‍മാണം ,നീന്തല്‍ പരിശീലന ക്ലാസ്സുകള്‍... 'അതിനു നമ്മുടെ പൂള്‍ മതിയാകും' ,ഒരു ഹെലിക്കോപ്പ്റ്ററിന്റെ വില ചോദിക്കാന്‍ ജോണിക്കുട്ടിയോട് പറഞ്ഞിട്ടൊണ്ട്... 'ഗള്‍ഫില്‍ വിലക്കുറവുണ്ടാകും... ,അങ്ങനെ കുറെ ഐഡിയാസ് ഉണ്ട് നിനക്കെന്തു തോന്നുന്നു??
അച്ചായാ....... ഇതൊന്നും വേണ്ട ഇതിനൊക്കെ മുതല്‍ മുടക്ക് കൂടുതലാന്നെ.. ഒരു വല്യ വല കെട്ടിച്ചോ.... അറബിക്കടലില്‍ കെട്ടാം. നമ്മുടെ ജോസ്കോയുടേം ആലുക്കാസിന്‍റേം ഒക്കെ സ്വര്‍ണം ഒഴുകി അവിടെ വരും,പിന്നെ..., തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ ,അങ്ങനെ അങ്ങനെ...
അച്ചായന്‍റെ മറുപടി മുഴുത്ത തെറിയാണ് കേള്‍ക്കാന്‍ നിക്കുന്നില്ലാ.. അന്നമ്മ ചേടത്തി ചായ കൊണ്ടുവരുന്നുണ്ടാരുന്നു....ആ.... പോട്ടെ....!!!
ബുധനാഴ്‌ച, നവംബർ 30, 2011
അനുഭൂതി
അവളൊരിക്കല്‍ ചോദിച്ചു എത്ര സുഖവും സന്തോഷവും തോന്നുന്നു എന്നെ സ്നേഹിക്കുമ്പോള്‍???
ഒരുപാടൊരുപാടു.............. നേരം പിടിച്ച് വെച്ചതിന് ശേഷം ഒന്നു മൂത്രമൊഴിക്കുംപോളുള്ള സുഖത്തെക്കാള്‍ ഏറെ സുഖം നിന്‍റെ ഈ സ്നേഹം തരുന്നു........... അതിലേറെ ആത്മനിര്‍വൃത്തി ............
അവളെന്നെ പിടിച്ചുവെയ്ക്കാതെ മൂത്രാമൊഴിച്ചു കളഞ്ഞു .....
.
ഞാനിന്നും പിടിച്ച് വെച്ചേക്കുകയാണ് ....അ...ആത്മനിര്‍വൃത്തിക്കായ് .......
ഹാ .....ഇപ്പോള്‍ ആദ്യ പ്രണയത്തെക്കാളേറെ അനുഭൂതി ......
ഇന്ത്യ എന്ന വികാരം
ഒരു അക്കൌണ്ട് ഒപ്പണിങ് അപേക്ഷയില്‍ ആ 14 വയസുകാരന്‍ "nationality" എന്ന കോളത്തിന് താഴെ "മാപ്പിള" എന്നു എഴുതിയിരിക്കുന്നത് കണ്ടു കൌതുകത്തോടെ ചോദിച്ചു.......
അത് ബോസേ.... പുള്ളകളോട് ചോദിച്ചീനി ഇതെന്തുനാണീന്നു ഓരു പറഞ്ഞി നി... "nationality" ന്നാ... ജാതീന്നു.... അതോണ്ട് ഞമ്മള്.....ഇങ്ങളത് ഒഴിവാക്കിക്കൊളീന്‍.....
അത് തിരുത്തി ഇന്ത്യന്‍ എന്നു എഴുതികൊടുക്കുമ്പോ ഉള്ളിലേന്തോ പതഞ്ഞു പൊങ്ങുന്നു
"ഇന്ത്യ" എന്ന വികാരം..... ഒഴിവാക്കാനാവാത്ത വികാരം
തിങ്കളാഴ്‌ച, നവംബർ 28, 2011
ആത്മമിത്രം
ഒരിക്കല്‍ ആ ബാറില്‍ വെച്ചവന്‍ പറഞ്ഞു അളിയാ അവള്‍ക്ക് നിന്നോടെന്തോ ഉണ്ട് ഉറപ്പ്.....!!
:തന്നെ???
തന്നെടെ.....
:ഇതതുതന്നെടെ???
അതേടേ......
ഒടുവിലൊരുനാള്‍ അവളെന്നെ ‘അണ്ണാ’..... എന്നു വിളിച്ച് ഏതോ ഒരുത്തന്‍റെ അളിയന്‍ വേഷം കെട്ടിച്ചു പോയപ്പോ
അതേ ബാറില്‍ ഇരുന്നവന്‍ പറഞ്ഞു
കുടുംബത്തി പിറന്ന ഒരുത്തന്നെ കണ്ടപ്പോ ലവള്‍ക്ക് നിന്നെ വേണ്ടാതായി അല്ലെടാ .....
"ഞാന്‍ അന്നേ പറഞ്ഞതാ........... വേണ്ടാ...........വേണ്ടാ...... എന്നു!!
ടാ പിന്നെ മറ്റെ അവള്‍ക്ക്..... ടാ... ലവളുടെ കൂട്ടുകാരി അവള്‍ക്ക് നിന്നോടെന്തോ ഉണ്ട്".....
തന്നെടെ ...???
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)