ശനിയാഴ്‌ച, ഡിസംബർ 10, 2011

അച്ചായന്‍ ഡയറീസ് 2

എടാ ഉവ്വേ

എന്നതാ അച്ചായാ???

:ഗാന്ധിജി കമ്യൂണിസ്റ്റ്കാരനാരുന്നോ??

അറിയില്ല...

:പിന്നെന്തിനാടാ ഉവ്വേ അവന്മാര്‍ അങ്ങേരുടെ പടം കൊടിയേല്‍ അടിച്ചു വിടുന്നത് ??

:അറിയില്ല അച്ചായാ

നിനക്കെന്തു കോപ്പാ.. അറിയാവുന്നേ ഞാന്‍ പറഞ്ഞു തരാം
അവന്‍മാര്‍ക്കിപ്പോ പുതിയ രക്തസാക്ഷികളെ കിട്ടാനില്ല രക്ത സാക്ഷി മാര്‍ക്കറ്റ് ഡിം ആയപ്പോ നമ്മുടെ നേതാവിനെ അടിച്ചു മാറ്റി... എന്നാലും എന്നാ ചെയ്ത്താടാ അവന്മാരു ചെയ്തേ ,നമുക്കിനി ആരുണ്ട്???

:നമുക്ക് ധാരാളം ദേശീയ, പ്രാദേശിക നേതാക്കള്‍ ഉണ്ടല്ലോ..

പ്ഭാ ....*=*/-+*:"**-/+=_**

::ആരും ഒരു പാര്‍ട്ടിയുടെയും  സ്വകാര്യ സ്വത്തല്ലല്ലോ അച്ചായാ

ഫൂള്‍..!! അപ്പോ ചെഗുവേരയെയും ഭഗത്സിങ്ങനെയുമൊക്കെ ലവന്മാര്‍ വിറ്റു വോട്ടാക്കുന്നില്ലേ അതെങ്ങനാ??

:ചെഗുവേര നല്ല മനുഷ്യ സ്നേഹി ആരുന്നു എന്നു കേട്ടിട്ടുണ്ട്.....

"അപ്പോ മദര്‍ തെരേസയോ അവരെ ഇവന്മാര്‍ക്ക്  വേണ്ടായോ ??

:അത് പിന്നെ അച്ചായാ.....

എടാ ഉവ്വേ  മനുഷ്യനെ സ്നേഹിച്ചാ മാത്രം പോരാ ... സ്നേഹം മൂക്കുമ്പോ തോക്കെടുത്ത് വേറെ നാലു കൊള്ളരുതാത്ത മനുഷ്യരെ കൊല്ലണം എന്നാലേ മാര്‍ക്കറ്റ് ഉണ്ടാകൂ,ഇപ്പോ അതും രക്ഷയില്ലെന്ന് കണ്ടപ്പോ നമ്മുടെ അഹിംസാവാദിയെ പിടിച്ചെക്കുവാ...

(അച്ചായന്‍ മുഴുത്ത മുതലാളിത്ത പാര്‍ട്ടി അനുഭാവി ആകുന്നു ,പണ്ട് അച്ചായന്‍റെ  അപ്പന്‍ ഉണ്ടായിരുന്ന കാലത്ത് രഹസ്യമായി വിപ്ലവകാരിയായ കാര്യം അതീവ രഹസ്യമായി അച്ചായന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്...ഇപ്പോ നല്ല.. നല്ല... അഴിമതികള്‍ കണ്ടു ഉള്ളില്‍ കോരിത്തരിച്ചു..... ,മോഷ്ടിക്കുവാണെല്‍ ഇതുപോലെ വേണം.... എന്നു പറഞ്ഞു ആത്മനിര്‍വൃത്തി അടയുന്നു..)

വിപ്ലവം ജയിക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ