(അച്ചായന്‍ വിളിക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്യുവാണ് .. അപ്പോള്‍ ഫോണെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ആ കാര്യം മറന്നും പോയി.വൈകീട്ട് മിസ്സ്ക്കോളുകള്‍ നോക്കുംപോളാണ് കാണുന്നെ ...പിതാവേ... മറന്നല്ലോ ഉടന്‍ വിളിച്ചു.. )
:അച്ചായന്‍ വിളിച്ചാരുന്നോ ...??
:പ്ഭാ ....ആരുടെ...*=0-*/.,><_++**/?,.. ..പോയികിടക്കുവാരുന്നഡാ...ഒരു അര്‍ജന്‍റ് മാറ്റര്‍ ഡിസ്കസ് ചെയ്യാനുണ്ട് വേഗം വാ ഇവിടെ ...ആ പിന്നെ സാധനം വാങ്ങാന്‍ മറക്കേണ്ട ..ആ പള്ളിമുക്കിലെ കടയില്‍ നിന്നും മതി...മറ്റവന്‍ ഡുപ്ലിക്കേറ്റ് ആണോ തരുന്നത് എന്നു സംശയമുണ്ട്...
(വൈകീട്ട് ശ്രീമതിയെയും കൊണ്ട് ഒരു സിനിമയ്ക്കു പോകാമെന്ന് ഏറ്റതാ കുടുങ്ങിയല്ലോ...ചെന്നില്ലേല്‍ അച്ചായന്‍ വീട്ടിലോട്ട് വരും.. ഒന്നു വന്നു പോയതിന്‍റെ ക്ഷീണം മാറി വരുന്നതെ ഉള്ളൂ ..)
:ചെല്ലുമ്പോ ഉമ്മറത്തെ ചാരുകസേരയില്‍ അച്ചായന്‍ ചിന്താധ്യാനനിരതനാണ്
:എന്നതാ അച്ചായോ ??
:നീ സാധനം വാങ്ങിയോ
:ഉവ്വ
:ഗുഡ്... എവിടുന്നാ??
:പറഞ്ഞിടത്ത് നിന്നു തന്നെ എന്നാ പറ്റി??
:എടാ ഉവ്വേ കഴിഞ്ഞ തവണ വാങ്ങിയ സാധനം...ഹ്ഹ.. അന്ന് ... നിന്റെ വീട്ടിലിരുന്നു വീശിയതില്ലേ..ആ അത് ... ഒരു 6 എണ്ണം കഴിഞ്ഞപ്പോ വല്ലാത്ത തലവേദന... ഡ്യൂപ്ലിക്കേറ്റ് ആരുന്നോ എന്നു സംശയം കുലദ്രോഹികള്‍ വിഷത്തിലും മായം ചേര്ക്കു ന്ന ...*/=+***-+...
:അച്ചായോ അതുകള... കാര്യത്തിലേക്ക് വാ...
:ആ ….. നീയാ 2012 സിനിമ കണ്ടാരുന്നോ??
:ഉവ്വ ഉഗ്രന്‍ പടമല്ലേ ....?
:അതുവ്വ...
:ഞാനും അതുപോലെ ഒരെണ്ണം നിര്‍മ്മിച്ചാലോ എന്നാ വിചാരിക്കുന്നെ..??
:ഹ....ഹ... അച്ചായനോ?? സിനിമയോ?? ആ സാധനം തീര്‍ത്തെച്ചും കിടന്നുറങ്ങാന്‍ നോക്കെന്‍റെ മാപ്പിളെ...
:ബ്ലഡിഫൂള്‍ ഞാന്‍ കാര്യമായി പറഞ്ഞതാണ്.. ഒരു കൊടുംകാറ്റ്..വീശുന്നു... ...അതിശക്തമായത് ...മുഴുവന്‍ ലോകവും നശിച്ചു പണ്ടാരമടങ്ങുന്നു ... അതൊരു പ്ലാന്‍ ...
: അച്ചായോ ഇതൊക്കെ പലതവണ സായിപ്പ് സിനിമ ആക്കിയിട്ടുള്ളതാ പിന്നെ മനുഷ്യനു ജീവിക്കാനുള്ള ആശയെ…,പ്രതീക്ഷയെ.. മുതലെടുക്കുന്നത് ..അതും വിറ്റു കാശാക്കുന്നതിനോട് എനിക്കു യോജിപ്പില്ല ...
:ചിലര് വിശ്വാസത്തെ വിറ്റു കാശാക്കും.... ചിലര്‍ പ്രതീക്ഷയെയും...ഈ ഇന്‍ഷുറന്‍സുകാരൊക്കെ എന്നതാ ചെയ്യുന്നെ ..?? ആ അത് പോട്ടെ അതൊരു പ്ലാന്‍... പിന്നെയൊന്ന് ചില ഭീകര ജീവികള്‍ ഭൂമിയെ നശിപ്പിക്കാന്‍ വരുന്നതും .....അനുബന്ധ കെടുതികളും..
:അച്ചായോ...പാറ്റ ,പല്ലി ,എട്ടുകാലി, മുതല, തവള എന്തിന് വവ്വാലിനെ വരെ ഭീകര ജീവിയാക്കി ലവന്മാര്‍ പടമെടുത്തു കഴിഞ്ഞു അതും ഓരോ ഭീകര ജീവിക്ക് മിനിമം നാലു പടം വെച്ചുണ്ട്..പോരാത്തതിന് നമ്മുടെ ഭാഷകളില്‍ കുറെ അങ്ങനയും... അതെല്ലാം നമ്മുടെ നാട്ടുകാര് ചാനെലുകളിലൂടെ കണ്ടിട്ടുമുണ്ട് .. അതിനിടക്ക് അച്ചായന്‍ ഏത് ജീവിയെയാ ഇനി ഭീകരനാക്കുന്നെ...
:അതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം..മോനേ തലയില്‍ കിഡ്നി വേണം കിഡ്നി.... ഞാനുദ്ദേശിക്കുന്നത് ..നമ്മുടെ വെള്ളരിപ്രാവുകളായ രാഷ്ട്രീയനേതാക്കന്മാര്‍ രാത്രിയാകുമ്പോള്‍ … ഭീകര സത്വങ്ങളായി മാറി വോട്ടര്‍മാരെ പിടിച്ച് ചോര കുടിക്കുന്ന ഒരു പുതിയ സാധനം....
:അതിനു രാത്രിയാകാണോ ..?? അതുപോട്ടെ അച്ചായനിപ്പോ പെട്ടെന്നു എന്താ നമ്മുടെ നേതാക്കന്‍മാരോട് ഇത്ര വിരോധം ??
:എനിക്കൊരു വിരോധവുമില്ലഡാ ഉവ്വേ ..ഈ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷ്മായപ്പോ സംസ്ഥാനത്തും കേന്ദ്രത്തിലുമായി ഇവന്മാരുടെയെല്ലാം കംപ്ലീറ്റ് ഇമേജ് പോയി ഇരിക്കുവാന്നെ ...അവരോടുള്ള പൊതുജനവികാരം നമുക്ക് ....വിറ്റു തുട്ടാക്കാം....
:കൊള്ളാം നല്ല ‘പുത്തി’ ആ ഡാം സിനിമ തമിഴ്നാട്ടിലെ തടഞ്ഞുള്ളൂ എന്നു വെക്കാം ..ഇതിപ്പോ ദേശീയ നേതാക്കളെ ഒക്കെ തൊട്ടാല്‍ ഇന്ത്യയിലെങ്ങും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെവരും..
:എടാ ഉവ്വേ ഇത് ജനാധിപത്യ രാജ്യമല്ലായോ.? കേരളമാണെല്‍ ..രണ്ടു വട്ടം ജനാധിപത്യമുള്ള നാടാണെന്നു ചെത്തുകാരന്‍ ഗോപാലന്‍ സഖാവ് വരെ പറയുന്നു..
:അതുവ്വ.... പക്ഷേ ഇപ്പോ ജനാധിപത്യം ജനത്തിനുമേലുള്ള ആധിപത്യമാ ..
:പോടാ ഉവ്വേ അങ്ങന്നൊന്നുമില്ല ഞാന്‍ പടമെടുക്കും.
:എന്നാലും അച്ചായോ നമ്മുടെ പാര്‍ട്ടിയിലെതന്നെ നേതാക്കന്മാരെ ..??
:ഫൂള്‍ നിനക്ക് ബിസ്സിനസ് അറിയില്ല ...?ഒരു പ്രൊഡക്റ്റ് മാര്‍ക്കറ്റ് ഡൌണ്‍ ആകുമ്പോള്‍, മാറ്റൊരു പുതിയ പ്രൊഡക്റ്റിനുള്ള മാര്‍ക്കറ്റ് ഓപ്പണാകും ..നമ്മള്‍ അത് നോക്കിയിരിക്കണം ...എന്നിട്ട് മാക്സിമം വിറ്റു കാശാക്കണം ..ഡൂ യൂ അണ്ടര്സ്റ്റാണ്ട്...ഇപ്പോ രാഷ്ട്രീയ പ്രൊഡക്റ്റുകളുടെ മാര്‍ക്കറ്റ് ഡൌണ്‍ ആണ് പ്രത്യേകിച്ചു ഖദര്‍ മാര്‍ക്കറ്റ് ....
നമ്മുടെ ഇന്‍റര്‍നെറ്റിലൂടെ വന്ന ആ കൊച്ചനുണ്ടല്ലോ അവനെ ഏല്‍പ്പിക്കാന്‍ ആണു പ്ലാന്‍, നല്ല ശുഷ്ക്കാന്തിയുള്ള പയ്യനാ.. അവനാകുമ്പോ ചെറിയ ചിലവില്‍ പടം പിടിച്ച് തരും ..പകരം അവനെ നായകനാക്കാം ...അവനാന്നെല്‍ ഇപ്പോ നല്ല മാര്‍ക്കറ്റുമുണ്ട് ,…. ...രാഷ്ട്രീയവും ,അവനും,മുല്ലപ്പെരിയാരും,സിനിമയും .....നല്ല സിങ്കാണ് ..ജനം തള്ളിക്കയറും ... വേണേല്‍ നമ്മുടെ പന്തെറിയുന്ന ചെക്കനെയും കൂട്ടാം,,വന്നു ഭീകരന്മാരെ നായകനൊപ്പം പന്തെറിഞ്ഞു ഓടിക്കട്ടെ അവന് ഒരു അവസരവുംകിട്ടും... പന്തുകളിയുടെ സാമൂഹിക പ്രസക്തി ജനം തിരിച്ചറിയുകയും ചെയ്യും ....
(അച്ചായന്‍ പണ്ട് ഒറ്റുകാരനായ യൂദാസിന്‍റെ കിഡ്നി അടിച്ചുമാറ്റി വിറ്റാണ് ആദ്യമായി റബ്ബറു വച്ചതെന്നും.... അതല്ല യൂദാസ് അച്ചായന്‍റെ വകയിലൊരു വല്ല്യവല്ല്യപ്പച്ചന്‍ ആണെന്നുള്ളതും.. ഒക്കെ നാട്ടില്‍ തര്‍ക്ക വിഷയമാണ് ..പക്ഷേ തര്‍ക്കമില്ലാത്ത ഒന്നുണ്ട്... ഒത്തുകിട്ടിയാല്‍ അച്ചായന്‍ പള്ളിയേം,സഭയേം പറ്റിച്ച് കര്‍ത്താവീശോമിശിഹായെ വരെ ഒറ്റയ്ക്ക് വിറ്റു കാശാക്കും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ