:എവിടാടാ ഉവ്വേ?? ഒന്നു കാണണമല്ലോ വൈകിട്ടു ഇങ്ങോട്ടൊന്നു ഇറങ്ങണം.
:അച്ചായാ ഞാന്‍ വ്രതത്തിലാ...
:അതിനല്ലടാ നീ ഇങ്ങ് വാ പറയാം ...
(ചെല്ലുമ്പോള്‍ അച്ചായന്‍ പച്ചയ്ക്കാണു.)
:എടാ ഇത്തവണ ഞാനും മലയ്ക്ക് വരാം നിന്റെ കൂടെ
:ശബരിമലക്കോ???
:അല്ല മതികെട്ടാന്‍ മലയ്ക്ക്!! എടാ ഉവ്വേ അതെന്ന്!!
:ഇതിപ്പോ എന്നാ പറ്റി പെട്ടെന്നു ഇങ്ങനെ തോന്നാന്‍??
:ജീവിതാനുഭവങ്ങള്‍ കൂട്ടണം ഒരു ആത്മകഥ എഴുതാന്‍ പ്ലാനുണ്ടെന്ന് കൂട്ടിക്കൊ.
:കൊള്ളാം പക്ഷേ അന്നാമ്മ ചേടത്തി സമ്മതിക്കുവോ??
(പണ്ട് ചാക്കോ മുതലാളിയുടെ റേഷന്‍ കടയില്‍ എടുത്തു കൊടുക്കാന്‍ നിന്ന അച്ചായന്‍ അങ്ങേരുടെ ഏക മകളെ എടുത്തു പോന്ന കഥ നാട്ടില്‍ അധികം ആളുകള്‍ക്ക് അറിയില്ല,പിന്നീട് ജോണിക്കുട്ടി ജനിച്ചപ്പോ തിരിച്ചു വിളിച്ചെന്നും സ്വത്തുക്കളൊക്കെ കൊടുത്തു എന്നുമാണ് കഥയുടെ വാല്‍ ഭാഗം. അച്ചായന്‍ ഇത് മാത്രം സമ്മ്തിച്ചു തരില്ല. )
:അതൊക്കെ ഞാനേറ്റടാ നീ എല്ലാം റഡിയാക്ക്.
:വ്രതമെടുക്കണം...??
:കള്ളുകുടിയും ബീഫും മാത്രം ഒഴിവാക്കിയാല്‍ മതി ബാക്കിയൊക്കെ പത്തു പതിനഞ്ചു കൊല്ലമായി വ്രതത്തില്‍ തന്നെയാടാ..!!
( തീരുമാനിച്ച് ഉറപ്പിച്ചപോലെ കെട്ടുമുറുക്കി ഞങ്ങള്‍ പുറപ്പെട്ടു.മല കയറി തുടങ്ങിയപ്പോളേ അച്ചായന്‍ തനിക്കൊണം കാണിച്ചു തുടങ്ങി.)
:എടാ രണ്ടെണ്ണം വിട്ടിട്ടു കേറുവാരുന്നേല്‍??
:അച്ചായാ ...
:എന്നലൊന്ന് മുറുക്കാം. അതും പറ്റില്ലേ??
:എന്നതേലും കാണിക്ക്...
(തിരിഞു നോക്കുമ്പോ വല്യ ബഹളം അച്ചായന്‍ ഒരു ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്നു വിയര്‍ക്കുന്നു)
:എന്നതാ..?? എന്നതാ.??
:എടാ ഉവ്വേ ഞാനീ പോലീസുകാര് വെച്ചേക്കുന്ന കോളാമ്പീന്‍റെ പെട്ടിയില്‍ ഒന്നു മുറുക്കി തുപ്പി അതിനാ ഇവന്‍മാര്‍ വട്ടം കൂടി ചീത്ത വിളിക്കുന്നെ..
(സംഗതി കംപ്ലയിന്‍റ് ബോക്സ് ആണ് അച്ചായന് ഇംഗ്ലിഷ് നല്ല വശമാണ്,എന്നാലും തുപ്പിയത്തില്‍ വല്യ തെറ്റില്ല. ഒരു വിധത്തില്‍ കൈയും കാലും പിടിച്ചു ഊരി)
:എനിക്കു വയ്യ ഇതെന്ന കയറ്റമാ പിതാവേ... ഇത്രേം അനുഭവം മതി ഞാനിവിടെ ഇരിക്കാം. നീ പോയി വന്നു ബാക്കി പറഞ്ഞു തന്നാ മതി..
:നടക്കെന്‍റെ അച്ചായോ..
(നമ്മള്‍ കയറുമ്പോള്‍, ഇറങ്ങുന്ന ചില സ്വാമിമാര്‍ കേറുന്നവര്‍ക്ക് വീശിക്കൊടുക്കുന്ന പതിവുണ്ട്, മിക്കവരും അത് കാര്യമാക്കാതെ കേറിപ്പോകുകയാണ് പതിവ്.അച്ചായനും ഒരു സ്വാമി വീശിക്കൊടുത്തു അച്ചായന്‍ അവിടെഅങ്ങ് വിശാലമായി ഇരുന്നു കാറ്റു കൊള്ളുവാ, മറ്റെ സ്വാമി ആകെ പെട്ടു ,അയാള്‍ക്ക് ഇറങ്ങാന്‍ തിടുക്കം ,ഇട്ടിട്ടു പോകാന്‍ തുടങ്ങുമ്പോ “നിക്കടാ ഉവ്വേ ഒന്നുടി ശക്തിയായി വീശ്...” ഞാന്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു നടത്തി),
:എടാ ഉവ്വേ ഈ വീശുന്നത് തമിഴന്‍മാരാ അല്ലായോ??
:അച്ചായനെന്നാ തോന്നുന്നു??
:അല്ലാതെ പിന്നെ?? നമ്മള് ബാറിലും കടലിലും അങ്ങനെ വെള്ളവുമായി ബന്ധപ്പെട്ടല്ലേ വീശ് പതിവുള്ളൂ..ആ പിന്നെ അവന്മാരും ഇപ്പോ വെള്ളക്കാര്‍ ആണല്ലോ അല്ലായോ ??
:അതുവ്വ..
:എടാ മൂത്രമൊഴിക്കാന്‍ മുട്ടുന്നു.
:ദാ അവിടെ 3 രൂപ കൊടുത്താ മതി
:കര്‍ത്താവേ..!! മൂത്രത്തിന് 3 രൂപയോ ഇതറിഞ്ഞിരുന്നേല്‍..!! ഇപ്പോ തന്നെ ലക്ഷങ്ങളുടെ നഷ്ടം..!! ടാ മനുഷ്യന്‍റെ മൂത്രത്തിന് കാഷ് വാങ്ങുന്നെ ദൈവത്തിന്നു നിരക്കുന്നതാന്നോ??
:അച്ചായാ ...
(അച്ചായന്‍ കാട്ടില്‍ പോയി കാര്യം സാധിച്ചു 3 രൂപ ലാഭിച്ചു)
:എടാ ഈ കാട്ടില്‍ ഒരു പത്തെക്കറു കിട്ടിയാല്‍ റബ്ബറു വെക്കാരുന്നു. ,
:അച്ചായാ അത് സര്ക്കാര്‍ വക സ്ഥലമാ ഫോറെസ്റ്റ്.. ഫോറെസ്റ്റ്..
:സര്‍ക്കാര് പറമ്പില്‍ നിനക്കൊക്കെ അമ്പലം പണിയാം ??
:അച്ചായാ... ബിസിനസ്സ് വിട് കുറച്ചുനേരമെങ്കിലും..??
:ഉവ്വ..ഉവ്വ..
(ഒരു വിധത്തില്‍ ഉന്തിത്തള്ളി അച്ചായനെയും കൊണ്ട് തൊഴുതു മലയിറങ്ങുമ്പോ ,പുറകിന്നൊരുത്തന്‍ “സ്വാമി സൈഡ്... സൈഡ്.. ഡോളി.. ഡോളി..” ,അച്ചായന് പിടിച്ചില്ല തിരിഞു നിന്നു കഴിവേ ..എന്നു വിളിച്ച് തുടങ്ങുംപോലെക്കും ഞാന്‍ കേറി പിടിച്ചു..)
:അല്ല പിന്നെ ഇവിടെ മനുഷ്യനു കാല് പറിയുന്ന വേദന അവനൊക്കെ വീണവായന അവന്‍റെയൊരു വീസിലും..ബനിയനും..കസേരയും..
:അതുപോട്ടെ അച്ചായാ. എന്നാ തോന്നുന്നു ഇപ്പോ?
:കൊള്ളാം
:എന്തു??
:അയ്യപ്പന്‍ കൊള്ളാം..!!
:ഞാന്‍ പറഞ്ഞില്ലേ അച്ചായനിപ്പോ നല്ല മാറ്റമുണ്ട്.. എന്തു തോന്നുന്നു ഒരു ആത്മനിര്‍വൃത്തിയും ഇതുവരെ ഇല്ലാത്ത അനുഭൂതിയുമൊക്കെ ..ഇല്ലായോ ??
:ഉവ്വടാ...
:സ്വാമി ശരണം...അതാണ് അയ്യപ്പ ദര്‍ശനം..
:പിന്നെടാ ഉവ്വേ..
:എന്നതാ??
:ഗോള്‍ഡ് ആണോ??
:എന്നത്?
:വിഗ്രഹം..
:അച്ചായാ....
:എത്ര കിലോ വരും...എന്നാ വില കിട്ടുവോ ആവോ..
:അച്ചായാ കള്ളകഴിവേ.....സ്വാമി ശരണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ