ഗോമദാമ്മ
-------------------------------------
(ഞായറാഴ്ച്ച വൈകീട്ട് ഞാന്‍ മുന്നറിയിപ്പില്ലാതെ തന്നെ, അച്ചായന്‍റെ ബംഗ്ലാവില്‍ ഒരു മിന്നല്‍ പര്യടനം നടത്താന്‍ തീരുമാനിച്ചു എഴുതാന്‍ എന്തങ്കിലും വക കിട്ടാതിരിക്കില്ല).
മുറ്റത്ത് കാലുകുത്തിയപ്പോളേ എനിക്കെന്തോ പന്തികേട് മണത്തു... ...ആനപ്പിണ്ഡം..., അല്ല മറ്റെന്തോ സുപരിചിതമായ സുഗന്ധം...ഒരു അമറല്‍.....!!നല്ല ന്യായമായ ശബ്ദത്തില്‍ .....!!ഇവിടെ അന്നാമ്മ ചേടത്തി അല്ലാതെ മറ്റൊരു മൃഗത്തിന്‍റെയും അമറിച്ച കേട്ടോര്‍മ്മയില്ല ..ആ..പിന്നെ പണ്ട് അച്ചായന്‍ ഒരു പട്ടിയെ വളര്‍ത്തി ആദ്യം അച്ചായന്‍ പട്ടിയെ കുത്തിവെക്കാന്‍ കൊണ്ടുപോയി, പിന്നെ സ്നേഹം മൂത്തപ്പോ ... പട്ടി അച്ചായനെ കുത്തിവെക്കാന്‍ കൊണ്ടുപോയി, അതീപ്പിന്നെ പട്ടിവളര്‍ത്തലും ഇല്ല...പിന്നിപ്പോ... (ഒരു അമറിച്ച കൂടി ....!!)
പിതാവേ...പശു...!!.അതേ ഗോമാതയുടെ സംഗീത സമാഗമം...അകത്തോട്ടു കയറാതെ നേരെ പിന്നാമ്പുറത്തേക്ക് നടന്നു ..
അതാ അവിടേയ്ക്ക് നോക്കു… നിങ്ങള്‍ കാണുന്നില്ലേ ..കാലിത്തൊഴുത്തായി രംഗമാറ്റം വരുത്തിയ കാര്‍ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന അതിസുന്ദരി ....
പിന്നില്‍ അച്ചായന്‍... തലയില്‍ ഒരു ഇളം നീല തോര്‍ത്തൊക്കെ ചുറ്റി ശാസ്ത്രീയമായി ചാണകം വാരുന്നു ...
സുഗന്ധപ്പുരയും കണ്ടെത്തിയിരിക്കുന്നു ...പണ്ട് അമേരിക്ക കണ്ടുപിടിച്ച അതിയാനെപ്പോലെ ഞാന്‍ കൃതാര്‍ത്ഥനായി.....
:അച്ചായോ ഇതെന്നാ പശുവോ?
:അല്ലാടാ ‘പന്നി’ നിനക്കു കണ്ണുകാണുന്നില്ലേ..??
:കാണുന്നു…. (ജോര്‍ജ്ജ് ബുഷിന്‍റെ നിറമുള്ള സുന്ദരി...)
:അച്ചായോ നാടാനാന്നോ??
:ആര്‍ യു സീരിയസ്?
:യെസ്...
:വെയ്റ്റ് ഞാന്‍ ദാ എത്തി....
(അച്ചായന്‍ കുളിച്ചു ഒരു ജുബ്ബായൊക്കെ ധരിച്ചു വന്നു, ഉമ്മറത്ത് വിശ്രമിച്ച എന്നെ വീണ്ടും പാര്‍ക്കിങ് ലോട്ടിലേക്ക് ആനയിച്ചു)
:എടാ ഉവ്വേ കുറെക്കാലമായി ഉള്ള ആഗ്രഹമാണ് റബ്ബര്‍ പാല് മാത്രം മോഹിക്കുന്ന മ്ലേഛ്ച്ചന്‍ എന്നുള്ള ചീത്തപ്പേര് മാറ്റണം ..പിന്നെ ദിസ് ഈസ് എ വെരി ഇന്‍റെറെസ്റ്റിങ് ഹോബി.... യു നോ...
:ഏതാ ഇനം..??
: പന്നനാടന്‍ അല്ല....ഇറ്റാലിയന്‍-ഇണ്ടൊ സങ്കരി സോറി സങ്കരം ...
:കുത്തുന്ന ജാതിയാണോ??
:നോ നോ അസ്സല്‍ ഗാന്ധിയന്‍ പക്ഷേ ചൊറിയാന്‍ ചെല്ലരുത് ..എന്നെ മാത്രമേ അടുപ്പിക്കൂ ..ഞാന്‍ തന്നെ കറവയും...., കറവാനന്തര ശുശ്രൂഷകളും..
:അച്ചായോ ഈ വയസ്സാം കാലത്ത് അതിന്റെ മൂട്ടില്‍ പോയി ചവിട്ട് വാങ്ങണോ?? വീട്ടിലെങ്ങാനും ഇരുന്നു, വല്ലോ അണ്ണാച്ചിമാരെയും കറവയ്ക്ക് ഏല്‍പ്പിക്ക് ..
:ആര്‍ക്കാടാ വയസ്സായത് ..ആ അതുപോട്ടെ... ഒരു അണ്ണാച്ചിയെ ഏല്‍പ്പിച്ചതാ പക്ഷേ ചുരത്തുന്നില്ല..... അവള്‍ നിലപാട് വ്യക്തമാക്കാതെ പുറം തിരിഞ്ഞു ഒറ്റ നില്പ്പാ ...ഒടുവില്‍ അണ്ണാച്ചി ആയുധം വെച്ചു കീഴടങ്ങി .... മാപ്പ് പറഞ്ഞു തടിയൂരി ...അവള്‍ ചുരത്തണെല്‍ ഈ അച്ചായന്‍ തന്നെ കറക്കണം ....
:ആഹാരമൊക്കെ..??
:പ്യുവര്‍ വെജിറ്റേറിയന്‍ ...നാട്ടിലെ മറ്റ് അലവലാതി പശുക്കളെ പോലെ കിട്ടുന്നതെന്തും വിഴുങ്ങില്ല.. ഉള്ളത് മതി പക്ഷേ സ്നേഹവായ്പ്പോടെ കൊടുക്കണം..
:ഇതിന് മക്കള്‍ ഉണ്ടോ??
:ഇഡിയറ്റ്....!! ‘മക്കള്‍’ അല്ല ‘കിടാവ്’ എന്നു പറയണം ഒരെണ്ണമല്ല.... ടൂ ഇന്‍ഫാക്റ്റ് ... പക്ഷേ ഗുണമില്ല..!! നാടുനീളെ തെണ്ടി നടക്കും...ഒത്തുകിട്ടിയാല്‍ വന്നു പാല് കട്ടുകുടിക്കും ...യൂസ് ലെസ്സ് ക്രീച്ചേഴ്സ് ....
:അതുങ്ങളും വളര്‍ന്ന് വലുതാകുമ്പോ പാലുതരില്ലെ അച്ചായോ?
:യെസ് പക്ഷേ നാട്ടുകാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നില്ല ..അയലത്തെ സ്വിസ്-അമേരിക്കന്‍ സങ്കര കറവപ്പശുക്കളോടാണ് കൂടുതല്‍ മമത.....
:എന്നതായാലും ലാഭമുള്ള ഏര്‍പ്പാടാ അല്ലായോ ...
:സംശയമെന്താ..? പുല്ലും വൈക്കോലും ഇത്തിരി പിണ്ണാക്കും സേവിച്ചാല്‍ തേനൂറും പാലിങ്ങനെ അനര്‍ഗ്ഗളനിര്‍ഗ്ഗളമായി പ്രവഹിക്കുകയായി ..
:ആ നീ ചായ കുടിച്ചു പോയാ മതി ...
:ഒവ്വാ....
ചായ തരുമ്പോ അന്നാമ്മ ചേടത്തിക്ക് പരാതി അച്ചായന്‍ സദാ സമയവും ആ എന്തിരവളുടെ കൂടെയാണെന്ന്.....
ഞാന്‍ ഞെട്ടി എന്തൊക്കെ പറഞ്ഞാലും അച്ചായന് അങ്ങനൊരു സ്വഭാവ ദൂഷ്യമില്ല....
(എന്തിരവള്‍ എന്നു ചേടത്തി ഉദ്ദേശിച്ചത് നമ്മുടെ ഇറ്റാലിയന്‍-ഇണ്ടൊ സുന്ദരിയെ ആണ് ..ചായ കൊള്ളാം ആവശ്യത്തിന് എരിവും പുളിയുമൊക്കെ ഉണ്ട് ..ചൂടായി കുടിക്കാം
പിന്നെ പാല് ഞാന്‍ കണ്ടു....പാലെന്ന് പറഞ്ഞാ ... ഇതാണ് പാല്...!! കത്തികൊണ്ട് വെട്ടി മുറിക്കാം അത്ര കൊഴുകൊഴുപ്പന്‍...!!
അച്ചായന് ആശംസകള്‍ ഇനിയും 'മനോ മോഹന'മായ ആശയങ്ങള്‍ ആ തലമണ്ടയില്‍ വിരിയട്ടെ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ