മതേരത്വം
(ചില കഥകള്‍ കേട്ടു... അത്ര സുഖകരമല്ല ...അച്ചായന്‍ പള്ളിക്ക്
വിലപറഞ്ഞെന്നോ...എതിര്‍ക്കാന്‍ ശ്രമിച്ച പള്ളിലച്ചനെ തല്ലിയെന്നോ....,സഭ
പുറത്താക്കിയെന്നോ ...ശ്രീമതിയാണ് ആദ്യം പറഞ്ഞത്.പിന്നെ നാട്ടുകാരൊക്കെ
ഒളിഞ്ഞും, മറഞ്ഞും പറയുന്നുണ്ട് ,സത്യാവസ്ഥ അറിയണെല്‍ അങ്ങേരോടു തന്നെ
ചോദിക്കണം ..)
ഞാന്‍ ബാങ്കില്‍ നിന്നും വരുമ്പോള്‍ , വളവിലുള്ള
അമ്പലത്തിന്‍റെ വാതില്‍ക്കല്‍ അച്ചായന്‍ തലചൊറിഞ്ഞു നില്പ്പുണ്ട് ...തേടിയ
വള്ളി..... ഞാന്‍ വണ്ടി ഒതുക്കിയിറങ്ങി ..
:അച്ചായോ....
:എടാ ഉവ്വേ നീയോ??!!
:എന്നതാ അച്ചായോ നാട്ടിലാകെ സംസാരമാണല്ലോ....
:എന്നതാടാ ഉവ്വേ..??
:അച്ചായന്‍ പള്ളിക്ക് വിലപറഞ്ഞോ??
:ഏത് കഴിവേറിയാടാ ഈ വേണ്ടാദീനമൊക്കെ പറഞ്ഞു നടക്കുന്നെ..??
:ഒന്നുമില്ലാതെ ആരേലും എന്തേലും പറയുവോ അച്ചായോ.? അത് കള.....
:എടാ ഞാന്‍ പള്ളിയുടെയും സഭയുടെയും ആകെ വരുമാനത്തിന്‍റെ ഒരു ഓഹരി
ചോദിച്ചു അത്രേ ഉള്ളൂ... സ്മാള്‍ എമൌണ്ട് ഒണ്‍ലി ഫൈവ് പെര്‍സന്‍റ്.
:അതെന്നാ കൊള്ളരുതാഴികയാ അച്ചായോ..? പള്ളിയുടെ വരുമാനത്തിന്‍റെ ഓഹരി ചോദിക്കുന്നെ ..അത് വിശ്വാസികളുടെ കാശല്ലേ..??
:എടാ ഉവ്വേ ഞാനും മുഴുത്ത വിശ്വാസിയാ ..കര്‍ത്താവ് പള്ളിയുടെയും സഭയുടെയും
മാത്രമല്ല ഞങ്ങള്‍ മുഴുവന്‍ കൃസ്ത്യാനികളുടെയും പൊതുമുതലാ..... അങ്ങോരെ
വിറ്റു കിട്ടുന്നതിന്‍റെ ഓരോഹരി ചോദിച്ചതില്‍ എന്നാ തെറ്റ്??
:അച്ചായോ ആ കാശുകൊണ്ടല്ലേ സഭ സ്കൂളും കോളേജും ആശുപത്രിയുമൊക്കെ പണിയുന്നെ..??
:അതുവ്വാ.... പക്ഷേ അവിടൊക്കെ കേറി ചെന്നു കാര്യം നടത്തിട്ടു 'സ്തോത്രം' എന്നു പറഞ്ഞാ മതിയോ ...ചൊള ചൊളയായി എണ്ണികൊടുക്കണം ...
:എന്നതാ ഇപ്പോ അച്ചായന്‍റെ പ്രശ്നം???
:എടാ ഉവ്വേ എന്‍റെ മകന്‍ ജോണിക്കുട്ടിയെ നിനക്കറിയത്തില്ലായോ ... ??
: ഉവ്വ അവന്‍ ഗള്‍ഫില്‍ അല്ലേ...??
:അതിപ്പോള്‍ ........പണ്ട് അവനു, ഞങ്ങടെ 'കുന്തം പിടിച്ച പുണ്യാള'ന്‍റെ
പേരിലുള്ള കോളേജില്‍ എഞ്ചിനീയറിങ്ങിന് അഡ്മിഷന്‍ തരാമെന്ന് പറഞ്ഞു
..സീറ്റിന് ആറ് ലക്ഷമാ വെള്ള ഉടുപ്പിട്ട മാലാഖ ചോദിച്ചേ.... ...പുണ്യാളനെ
ഓര്‍ത്തു ക്ഷമിച്ചു.. കൊടുക്കാമെന്നും പറഞ്ഞു കച്ചവടം ഉറപ്പിച്ചു....
:എന്നിട്ട്???
:പെട്ടിയും കിടക്കയും തൂക്കിക്കെട്ടി ചെല്ലുമ്പോ അത് ആറര ലക്ഷത്തിന്
നിന്‍റെ ജാതിയിലുള്ള ഒരുത്തന് യൂദാസക്കഴിവേറികള്‍ മറിച്ചു വിറ്റു...
'കുന്തം പിടിക്കാത്ത' ഒരു പുണ്യാളന്‍റെ കോളേജില്‍ അന്വേഷിച്ചപ്പോ അവിടെ
സീറ്റെല്ലാം തീര്‍ന്നെന്ന് ....ഇനി ‘മറ്റ് അലവലാതി പിന്നോക്ക വിഭാഗത്തിനെ’
ഉള്ളൂ പോലും....
:അതേതു വിഭാഗം??
: ഓ.....!!! ബി സി... കര്‍ത്താവിനും മുന്‍പുള്ള വിഭാഗം ....
:അച്ചായോ അതാണ് സംവരണം...
:എടാ ഉവ്വേ ഞാന്‍ ഇട്ട നേര്‍ച്ചപ്പണം കൊണ്ട് ഉണ്ടാക്കിയ,, ഞങ്ങടെ
പുണ്യാളന്‍റെ പേരിലുള്ള കോളേജില്‍,, അതേ സഭയിലുള്ള കുഞ്ഞാടിന്
സീറ്റില്ലേല്‍ ...ഉള്ള വരുമാനം വീതിച്ചു രൊക്കം പണമായി തന്നാല്‍ അതല്ലേ
സൌകര്യം ആ സംവരണമാ ഞാന്‍ ചോദിച്ചത് അതൊരു തെറ്റാണോ....??
:അതല്ല ...ജോണിക്കുട്ടി പക്ഷേ എഞ്ചിനീയറിങ് തന്നെയാണല്ലോ പഠിച്ചത് അതെങ്ങനാ...??
:അതുപിന്നെ.... നായന്മാരുടെ ഒരു കോളേജില്‍ ഒരു നായര് ചെക്കന് ആറ് ലക്ഷം
പറഞ്ഞ സീറ്റ് ഞാന്‍ എട്ടിന് വാങ്ങി നമ്മടെ കൊച്ചന് കൊടുത്തു ,നായര്‍
സീറ്റിനെ മാമോദീസ മുക്കിയെടുത്ത വകയില്‍ നഷ്ടം രണ്ടര ലക്ഷത്തി നാന്നൂറ്റി
തൊണ്ണൂറു രൂപ......
:ആ കലിപ്പ് തീര്‍ത്തതാ അല്ലായോ ..??അതെന്നതാ ഈ അന്‍പതിനായിരത്തിനാന്നൂറ്റി തൊണ്ണൂറിന്‍റെ കണക്ക്..??
:അത് ബ്രോക്കര്‍ കൊശവന്‍ നായക്ക് (കേശവന്‍ നായര്‍ എന്നു തിരുത്തി
വായിക്കാന്‍ അപേക്ഷ ) കമ്മീഷനും,, പിന്നെ കുപ്പിയും വാങ്ങിക്കൊടുത്ത
വകയില്‍ .. എം എച്ച് മാത്രേ അവന് ഇറങ്ങത്തോള്ളൂന്നു.......
:അതൊക്കെ പോട്ടെ ....എന്നാത്തിനാ ഈ അമ്പലത്തിന് മുന്നില്‍ ചൊറിഞ്ഞു നില്ക്കുന്നെ...ഇതിന് വിലപറയാന്‍ പ്ലാനുണ്ടോ അച്ചായോ??
:അതൊന്നുമ്മില്ലടാ ഉവ്വേ...ഞാനലോചിക്കുവാരുന്നു ..... ഇവിടുത്തെ വരുമാനമൊക്കെ എങ്ങോട്ടാ പോകുന്നേ ..??
:അതുകൊണ്ടല്ലേ നമ്മുടെ സമുദായം ഈ സ്കൂളും.........
(പണ്ട് അഞ്ചാം ക്ലാസ്സില്‍ ബിന്ദു ടീച്ചര്‍ ...( നമ്മുടെ പീയൂണ്‍
മത്തായിയുടെ കൂടെ ഒളിച്ചോടിയെന്നു, പിന്നീട് റസിയാ ടീച്ചര്‍ പറഞ്ഞ അതേ
ബിന്ദു ടീച്ചര്‍ .....)പറഞ്ഞിട്ടുണ്ട് ഇന്ത്യ ഒരു മതേതരത്വ
രാജ്യമാണെന്ന്,,….മതേതരത്വം നീണാള്‍ വാഴട്ടെ .....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ