ഞായറാഴ്‌ച, ജനുവരി 29, 2012
ബുധനാഴ്‌ച, ജനുവരി 25, 2012
അച്ചായന്‍ ഡയറീസ് 11
അച്ചായന്‍ C/O പഞ്ചായത്ത്
നിയമസഭാ
തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു അതിഗംഭീരമായ തോല്‍വി
ഏറ്റുവാങ്ങിയിട്ടും അച്ചായന്‍ അടങ്ങിയില്ല ,അടുത്ത പഞ്ചായത്ത് ഇലക്ഷന്
നിന്നു ,ഇത്തവണ ജയിച്ചു അതും വന്‍ഭൂരിപക്ഷത്തില്‍. പ്രധാന തിരഞ്ഞെടുപ്പ്
വാഗ്ദാനം വെള്ളവും വസ്ത്രവും ആയിരുന്നു (വെള്ളം പുരുഷന്മാര്‍ക്കും
,വസ്ത്രം സ്ത്രീകള്‍ക്കും )സംഗതി ഏറ്റു.
ഇപ്പോ പഞ്ചായത്ത്
മെംബര്‍ സ്ഥാനം വഹിക്കുന്നതിന്‍റെ മഹത്തായ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന
അനുഗ്രഹീത വേളയാണ് ,അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അച്ചായന്‍
തയാറെടുക്കുകയാകും എന്ന കണക്കുകൂട്ടലില്‍ ആണ് ഞാന്‍ കാണാന്‍ ചെല്ലുന്നത്
പാലാഴി ബംഗ്ലാവിന്‍റെ മുറ്റം നിറയെ ജനങ്ങള്‍ ,ആശംസകളും അനുമോദനങ്ങളും അറിയിക്കാന്‍ എത്തിയവരാകും...
കയറി ചെല്ലുംമ്പോള്‍ തന്നെ ഒരുത്തന്‍ ഒരു യമകണ്ടന്‍ തെറി വിളിക്കുന്നത്
കേട്ടു ,ആഹാ മനോഹരം എത്ര ശ്ലാഘനീയമായ പദസമ്മേളനം കാളിദാസന്‍ നമിക്കുന്ന
വാക്ചാതുര്യം.
അച്ചായന്‍ വരാന്തയില്‍ എല്ലാം കേട്ടു മിണ്ടാതെ
നില്‍പ്പുണ്ട് ,അതാ വരുന്നു മറ്റൊരെണ്ണം സ്ത്രീ ശബ്ദമാണ് ,സ്ത്രീകളൊക്കെ
ഇത്ര നന്നായി സംസ്കൃതം കൈകാര്യം ചെയ്യാന്‍ തുടങ്ങിയോ എന്നു
ശങ്ക,കൊച്ചുകുട്ടികള്‍ പോലുമുണ്ട് അവരും അണ്ണാന്‍റെ കുഞ്ഞും തന്നാലായത്
എന്ന രീതിയില്‍ പങ്കുചേരുന്നു.
അതിയാന്‍ എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ പണ്ട് മലയാള സിനിമയില്‍ നസീര്‍ പാട്ടുപാടുന്നതുപോലെ ആകാശത്തു നോക്കി നില്ക്കുന്നു .
ഞാന്‍ മറ്റ് ആട്ടുതുപ്പ്,മുടിയഴിച്ചാട്ട,ചൂലുതുള്ളല്‍
കലാപരിപാടികള്‍ കണ്ടു രസിച്ചു നിന്നു ,അരങ്ങൊഴിഞ്ഞു തുടങ്ങി
,കലാകാരന്മാരും കലാകാരികളും അവരവരുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തു
വിടവാങ്ങി, ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ ഇനി ആനയും ആനക്കാരനും മാത്രം .
നിങ്ങള്‍ കരുതുംപോലെ അച്ചായന്‍ അഴിമതിവീരനൊന്നുമല്ല ,എന്‍റെ അറിവില്‍
അതിയാന്‍ ഒരുരൂപ പോലും ഈ വകുപ്പില്‍ വെട്ടിച്ചിട്ടില്ല. പിന്നെന്തേ
ജനങ്ങള്‍ക്കിത്ര സ്നേഹം തോന്നാന്‍..??
അച്ചായോ ....!!
പോടാ */*@#$%&%$#*&**....... 1 1 ½ 1 ¾...(ലേലം ഉറപ്പിച്ചു)
ഹ്ഹോ....!!! ഇതെന്നതാ മനുഷ്യാ ഈ കാണുന്നെ ഇതെന്തിനാ നാട്ടുകാര്‍ മുഴുക്കെ ഇതിയാനെ തെറി വിളിക്കുന്നെ..??
ഒന്നും പറയണ്ടടാ ഉവ്വേ ഞാന്‍ നാട്ടുകാരെ കൊണം വരുത്താന്‍ ഇറങ്ങിയതാ...!!
അതിന്നെന്തിനാ അവര്‍ തെറി വിളിക്കുന്നെ??
അവരുടെ പ്രശ്നങ്ങള്‍ എത്ര തീര്‍ത്താലും തീരുന്നില്ലല്ലോ...
മനസ്സിലായില്ല..??
ആദ്യം തെറിവിളിച്ച മാന്യനില്ലേ അവനാണ് ഞാന്‍ ആദ്യമായി പഞ്ചായത്ത് ചിലവില്‍ കക്കൂസ് നിര്‍മ്മിച്ചു കൊടുത്തത്
അതിനു തെറിവിളിക്കണോ??
അതിനല്ല ,ഇപ്പോ അവന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രീറ്റ് ലൈറ്റ്
കത്തുന്നില്ല പോലും ,പണ്ട് ആ വഴിയില്‍ ഇരുട്ടത്ത് കാര്യം സാധിച്ചവനാ,അന്ന്
ഇട്ടുകൊടുത്ത ലൈറ്റോക്കെ ഈ മാന്യന്‍ എറിഞ്ഞു പൊട്ടിക്കും , അവന് കൊതുക്
കുത്താതെ സംഗതി പോയി തുടങ്ങിയപ്പോ നെഗളിപ്പ് ..
ആ ചേച്ചി എന്തിനാ തെറിവിളിച്ചെ..?
ചേച്ചിയോ...??!! എന്നെക്കൊണ്ടു ഒന്നും പറയിപ്പിക്കല്ല് ,ഞാന്‍ ആ മാന്യക്ക് വിധവാ പെന്‍ഷന്‍ ശരിയാകി കൊടുത്തു
അത് നല്ല കാര്യമല്ലേ..??
അതുവ്വ, പക്ഷേ അവളെ ഇന്നലെ തെരുവ് പട്ടി കടിച്ചെന്നു ,പണ്ട് നേരെ
തിരിച്ചായിരുന്നു സ്ഥിതി പട്ടികള്‍ പോലും ആ പരിസരത്ത് പോകത്തില്ലായിരുന്നു
പേടിച്ചിട്ടു... ഇപ്പോ സര്‍ക്കാര്‍ വക വിധവ അല്ലായോ ഇനി പട്ടി ശല്യം
ഉണ്ടാകും
ആ കൊച്ചു കൊച്ചോ..??
എടാ ഉവ്വേ അതുമാത്രം അച്ചായനൊരു അബദ്ധം പറ്റിയതാ
അച്ചായോ ..??
ഹ !!..അതല്ലടാ ഉവ്വേ, അന്ന് അവന് അഞ്ചു വയസ്സേ ഒണ്ടാരുന്നുള്ളൂ വോട്ട്
ചോദിച്ചാപ്പോ, അച്ചായനെ സ്വന്തം പപ്പായെ പോലെ കണ്ടാ മതി എന്നു ഒന്നു പറഞ്ഞു
പോയി, ഇപ്പോ സ്വത്തവകാശം ചോദിച്ചു വന്നേക്കുവാ..!!
(ഞാന്‍ ചിരിച്ചോ,ഇല്ല....)
ചിരിക്കേടാ ചിരിക്ക് എത്ര സാമൂഹിക സേവനം ഉണ്ടാക്കിയാലും പഞ്ചായത്ത്
മെംബര്ക്ക് ആകെ കിട്ടുന്നത് ആയിരത്തി ഇരുന്നൂറു രൂപയാ പിന്നെ ബോണസും.
ബോണസോ ??
' തെറി'........
തിങ്കളാഴ്‌ച, ജനുവരി 23, 2012
അച്ചായന്‍ ഡയറീസ് 10
ഇത്തവണ നേരില്‍ അച്ചായനുമായുള്ള സംഭാഷണത്തിലേക്ക് കടക്കാം, പശ്ചാത്തല വര്‍ണവിവരണപ്രക്രിയ ഒഴിവാക്കിയേക്കാം എന്നാ ??
അച്ചായോ....
എന്നതാടാ ഉവ്വേ..??
അച്ചായന്‍ ചവറ് കഥകള്‍ പറയുന്നു എന്നു ആക്ഷേപം ഉണ്ട്, ഇതിയാനു എന്നെ
ഇങ്ങനെ നാണം കെടുത്താതെ നല്ല സ്റ്റാന്‍റെര്‍ഡ് കഥകള്‍ പറയാന്‍മേലായോ??
ഏത് കഴിവേറിയാടാ അത് പറഞ്ഞത്??
അത് കള ഇതിലൊരു തീരുമാനം പറ, അല്ലേല്‍ ഞാന്‍ ഈ കട പൂട്ടും ഇതിപ്പോ പത്തു ലക്കം തികയുവാ എനിക്കൊന്നു ഷൈന്‍ ചെയ്യണം എന്നാ..??
അപ്പോ അതാണ് കാര്യം...!! നീ എന്നെ വെച്ചു കുറെ മുതലെടുത്തതല്ലേ അതിന്‍റെ
ചിലവ് വരട്ടെ ആദ്യം, നീ പോയി സാധനം മേടിക്ക്,ആ പിന്നെ മറക്കേണ്ട....
അറിയാം...!!
ആ പിന്നെ ...
അറിയാം എനിക്കു വേണേല്‍ മതി എന്നല്ലേ ..??? ഉവ്വ..!!
അച്ചായന്‍ ഈ മദ്യത്തിന്‍റെ കാര്യം പറഞ്ഞു പറഞ്ഞു ഞാന്‍ മുഴുത്ത കുടിയന്‍
ആണെന്നാ നാട്ടുകാരുടെ വിചാരം, മാത്രമല്ല മദ്യത്തെയും മദ്യപാനത്തെയും
പ്രോത്സാഹിപ്പിക്കുന്നു പോലും...!!
എടാ ഉവ്വേ ഇക്കണക്കിനു
കര്‍ത്താവ് താടി വളര്‍ത്തി കാണിച്ചകൊണ്ടാണ് നാട്ടില്‍ ബാര്‍ബര്‍മാര്‍ക്ക്
പണിയില്ലാതായത് എന്നു പറയുമല്ലോ. പോയി കൊണ്ടുവാടാ....
അച്ചായന്
സാധനം വാങ്ങിക്കൊടുത്തു, സ്റ്റാന്‍റര്‍ഡ് കൂട്ടാന്‍ കിട്ടിയതു പതിവിന്
വിപരീതമായി ഒന്നു രണ്ടു തട്ടുപൊളിപ്പന്‍ കവിതകള്‍ ആണ്, അവ ചുവടെ
ചേര്‍ക്കുന്നു, ഈ കവിതകളില്‍ എഴുത്തുകാരന് യാതൊരു വിധ ഉത്തരവാദിത്തവും
ഉണ്ടായിരിക്കുന്നതല്ല എന്നു പ്രഖ്യാപിക്കുന്നു.
അച്ചായന്‍ കവിതകള്‍
********************
1.അന്നാമ്മ
--------------
അട്ടയില്‍ ഒരു ‘ട്ട’ കണ്ടതുമുതല്‍ എനിക്കു ചട്ടയിലെ ‘ട്ട’ ഇഷ്ട്ടമല്ല
പന്നയിലെ ‘ന്ന’ എന്‍ അന്നയിലെ ‘ന്ന’ എങ്കിലും
അന്നത്തിലേ ‘ന്ന’ എന്നെ നന്നാക്കിയ ‘ന്ന’
2.പാലാഴി
-----------------
പാലായെ പാലാഴിയാക്കിയ പാലേ
വലിയുന്ന പാലേ കുറുകുന്ന പാലേ
പശുവിന്‍റെ പേര് കളഞ്ഞ പായസമേ
നീയാണ് അഖിലസാരമൂഴിയില്‍
3.ചൊമല
-----------------
‘ഹേ റാം’ പറഞ്ഞ പഴയ വര്‍ഗീയനെ
സത്യദൈവസഹായ സഖാവക്കുന്ന വര്‍ണമേ
മുദ്രാവാക്യം മുഴങ്ങുമ്പോള്‍ ഉയര്‍ന്നിരുന്ന കൈകളും
മുദ്ര കാണിച്ചു വര്‍ണ്ണ സമ്മേളന നൃത്തവേദിയില്‍
‘വി’ വിഭജനത്തിലില്ല വിഎസ്സിലില്ല വിജയിനിലില്ല
‘വി’യുള്ളത് ‘we’യില്‍ മാത്രം
‘വി’ ആള്‍വേയ്സ് ടുഗേതര്‍ വിവര്‍ണ്ണമെ
4.മനമോഹനം
------------------------
വായില്ലാക്കുന്നിലപ്പനെ,നാട്ടാര െ വായടിപ്പിക്കുന്ന വീരനെ
വാനിലെ സ്പെക്ട്രത്തെ വായു വലിപ്പിച്ച വില്ലനെ
പ്രജകള്‍ തന്‍ ഉച്ചിയില്‍ വലതുകാല്‍ വെക്കുക
വാരിതിനു താഴെയല്ല പാതാളം
വാഴുക വാഴുക വാമന.
****************************** ******************************
നാലാമത്തെ കവിത തന്‍റെയല്ല എന്ന് അച്ചായന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദയവായി
വിശ്വസിക്കരുത്,ഇത് നിഷ്പക്ഷത സൃഷ്ട്ടിക്കാന്‍ എഴുത്തുകാരന്‍
മനപ്പൂര്‍വ്വം പടച്ചു വിട്ടതാണെന്ന് അതിയാന്‍ പറഞ്ഞേക്കാം, പക്ഷേ
നിങ്ങള്‍ക്കറിയാമല്ലോ എനിക്കു കവിത വരില്ല.....
അച്ചായനാണേ സത്യം...!!!
ഒരു മനുഷ്യന്‍
"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കുമെടാ".
കുറച്ചു കാലം മുന്‍പ് ,തന്‍റെ ചെറിയ പെട്ടിക്കടയില്‍ ഇരുന്നു ആ മനുഷ്യന്‍ വാചാലനായി.അദ്ദേഹം പഠിച്ച ജീവിത തത്വങ്ങള്‍..!!
മുന്നില്‍ നിന്നു നിസ്സഹായത പ്രകടിപ്പിച്ച ഏവരെയും സഹായിച്ചു,സ്നേഹിച്ചു
,സ്വന്തം പാരമ്പര്യ സ്വത്തവകാശം പോലും സഹോദരങ്ങളുടെ ഉന്നതിക്കായി വിട്ടു
കൊടുത്തു, വിയര്‍പ്പ് വിറ്റു കിട്ടിയതും, അന്യനെ ആത്മഹത്യയില്‍ നിന്നും
കരകയറ്റാന്‍, തിരികെ കിട്ടില്ല എന്നറിഞ്ഞു, കടംകൊടുത്തു.
ഇയാള്‍
ഇതെല്ലാം എന്നോടെന്ന പോലെ, മറ്റ് പലരോടും പറഞ്ഞു കാണും ,എന്നിലെ
യുവവിപ്ലവകാരി ചിലപ്പോളൊക്കെ അംഗീകരിച്ചിരുന്നില്ല അയാളെ ,ചെയ്തതൊക്കെ
വിളിച്ച് പറയുന്ന അല്‍പ്പനായി കരുതിയിരുന്നു.
അവനവന്‍റെ കുടുംബം
നോക്കാന്‍ കഴിയാതെ, അന്യനെ സഹായിക്കുന്ന പടുവിഡ്ഢി, ചോരയില്‍ നിന്നും
ഇടയ്ക്കൊക്കെ ചുവപ്പിന്‍റെ മറനീക്കി പുറത്തുവന്നിരുന്ന സവര്‍ണ്ണ
മുതലാളിത്ത ചിന്തയ്ക്കും അയാളെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല പലപ്പോഴും.
ഇത്ര നന്മ ചെയ്തവന്‍ എന്തേ പെട്ടിക്കടയുമായി ഇരിക്കുന്നു? ഇവനെന്തേ ഉന്നതി
ഇല്ല, ഇടമറുക് സാഹിത്യംപരിപാലിച്ചു പോന്ന യുക്തിവാദിയും ഉണര്‍ന്നു
ചിന്തിച്ചിരുന്നു.
ചില വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആ മനുഷ്യനെ
കാണുന്നത്. പഴയ പെട്ടിക്കട ഇരുന്നിടത്ത് വലിയൊരു ബേക്കറി. അദ്ദേഹത്തിന്
മാത്രം മാറ്റമൊന്നുമില്ല, പഴയ അതേ ചിരി മുഖത്ത് തെളിഞ്ഞു നില്ക്കുന്നു .
"ഇതാരപ്പാ എവിടെയാ നീ എത്ര കാലമായി വാടാ മോനേ കയറി ഇരിക്കേടാ.."
ഒരു 'ഗോള്‍ഡ് ഫില്‍റ്റര്‍' എടുത്തു കയ്യില്‍ തന്നു ,പഴയ ശീലമാണ്,
(നിങ്ങള്‍ക്ക് ദുശീലമെന്നും വിളിക്കാം)അദ്ദേഹം മറന്നിട്ടില്ല, പുകവലി
വേദന തന്നപ്പോള്‍ അത് ഉപേക്ഷിച്ചു,ഇപ്പോള്‍ ഒന്നിലേറെ വര്‍ഷങ്ങള്‍,
അങ്ങനെയും, അതില്ലാതെയും, ജീവിച്ച് തന്നെ കടന്നുപോയിരിക്കുന്നു.
പറഞ്ഞില്ല,വാങ്ങി കത്തിച്ചു.
പിന്നീടൊരുകാലത്ത് വിശപ്പെന്ന
യുക്തിയും പട്ടിണിയുടെ സ(അ)വര്‍ണ്ണവും,ആഹാരമെന്ന വിപ്ലവചിന്തയും അടക്കി
വാണിരുന്നു മനസ്സിനെ , കൈനീട്ടിയപ്പോളൊക്കെ കയ്യില്‍ വെച്ചു
തന്നിട്ടുണ്ട്,അന്ന് നീറുന്ന വേദനകളെ മറക്കാന്‍ സഹായിക്കും എന്നു
കരുതിയിരുന്ന പുക ലഹരി മാത്രമല്ല, പലപ്പോഴും ആഹാരവും നാരങ്ങാച്ചുവ
സോഡയില്‍ ചാലിച്ച വെള്ളവും,ചിലപ്പോളൊക്കെ പണവും.
"ഇക്കാ ഞാനിതെന്താ ഈ കാണുന്നേ..?? ഇതെന്താ സംഭവിച്ചേ..?"
ഏതോ ഒരുത്തനെ അക്കര കയറ്റി വിട്ടിരുന്നു ആ മനുഷ്യന്‍ പണ്ട്.അവന്‍ നല്ല
നിലയില്‍ തിരികെ എത്തി. പട്ടിണിക്കും ദുരിതത്തിനുമിടയില്‍,കിടപ്പാടം
പണയപ്പെടുത്തി, തന്നെ സ്വപ്നവിമാനം കയറ്റിയ മനുഷ്യന് അവന്‍ വീട് മാത്രമല്ല
,സ്വന്തമെന്ന ഉറപ്പില്‍ ഒരു ബേക്കറിയുടെയും താക്കോല്‍ക്കൂട്ടം
സമ്മാനിച്ചാണ് മടങ്ങിയത്.
"അതുപോട്ടെ നീ ഇപ്പോ എവിടാ?"
"കാഞ്ഞങ്ങാട്, ബാങ്കിലാ..."
"എനിക്കറിയാം മോനേ നീ ഗതിപ്പിടിക്കുമെന്ന്... നീ നല്ലവനാ...!!"
മറ്റ് പലരെയും പോലെ തന്നെ ഞാനും എന്നെപ്പറ്റി എന്നും കരുതിയിരുന്നത്
,ആരുമായും അതീവവികാരപരമായ ബന്ധമില്ലാത്ത,അങ്ങനെയൊന്നും
കണ്ണുനീറയാത്ത,ധീരപുരുഷന്‍ എന്നായിരുന്നു.അത്തരം ധാരണകള്‍ ചിലപ്പോഴെങ്കിലും
ഇത്തരം മനുഷ്യര്‍ പൊളിച്ചടുക്കിയിട്ടുണ്ട്.
നിറഞ്ഞ കണ്ണുകള്‍ ആ മനുഷ്യന്‍ കാണാതെ മറച്ചു, ഞാന്‍ പൈസ നീട്ടി
"വേണ്ട മോനേ ഇത് ഇക്കായുടെ ഒരു സന്തോഷത്തിന്..."
നിര്‍ബന്ധിച്ചില്ല, അറിയാം വാങ്ങില്ല...
"ഇക്കാ ഞാനെന്നാ വരട്ടെ..?"
"പോയിവാടാ മക്കളെ നല്ലത് വരും,നല്ലതെ വരു...!!!"
ആ മനുഷ്യന്‍റെ പേര് മനപ്പൂര്‍വ്വം ചേര്‍ക്കാത്തതല്ല ,എനിക്കറിയില്ല...
,ഞാന്‍ ചോദിച്ചിട്ടില്ല.... ,ചിലര്‍ എനിക്കങ്ങനെയാണ്, പരിചയപ്പെട്ടു അടുത്ത
നിമിഷം മുതല്‍ പോലും അടുപ്പക്കൂടുതല്‍ കാരണം, അവരെന്ത് കരുതും എന്നു കരുതി
പേര് ചോദിക്കാന്‍ സാധിക്കില്ല.
അങ്ങനെയുള്ളവരെ ഞാന്‍ മനുഷ്യര്‍ എന്നു വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നു.
ഈ മനുഷ്യന് ഞാന്‍ എന്താ പകരം നല്‍കുക...??
എന്‍റെ കയ്യില്‍ ഒന്നുമില്ല......ഒന്നറിയാം
"ഈ ഭൂമിയില്‍ ചെയ്തുകൂട്ടുന്നതിന്‍റെയൊക്കെയും, നന്മയുടെയും, തിന്മ യുടെയും, ഫലം ഇവിടെ തന്നെ....,ഒരുനാള്‍ തിരികെ ലഭിക്കും"
തിങ്കളാഴ്‌ച, ജനുവരി 16, 2012
സര്‍ നുണയന്‍സ് 2
നുണയന്‍
എന്തേ ഇങ്ങനെ വഴിതെറ്റി പോകാന്‍ കാരണം??.... എന്താഡോ നുണയാ താന്‍
നന്നാവാത്തെ??... തനിക്ക് വല്ലപ്പോഴുമെങ്കിലും അല്പ്പം സത്യമൊക്കെ
പറഞ്ഞുകൂടെ??.... എന്നൊക്കെ ചില മാന്യന്‍മാര്‍ ഈയിടെ ചോദിക്കുക ഉണ്ടായി.
തൊണ്ണൂറുകളുടെ മദ്ധ്യകാലത്ത് അതായത് ഏതാണ്ട് നാല്‍പ്പത്തിഅഞ്ച്
നാല്‍പ്പത്തി ആറു കാലഘട്ടത്തില്‍ ,(നുണയന്‍ പറയുന്ന കാര്യങ്ങള്‍ പഠിച്ചു
പിഎസ്‌സി പരൂക്ഷ പാസ്സാകാം എന്നു ഏതെങ്കിലും മാന്യന്‍ മോഹിച്ചെങ്കില്‍ അത്
വെറും വ്യാമോഹമാണ്.കാരണം നുണയന്‍ വഴിയേ വ്യക്തമാക്കാം)നട്ടെല്ല് വളച്ച്
വടിയും കുത്തി പിടിച്ച് നിന്നു മൊത്തമായി സായിപ്പിന്‍റെ കയ്യില്‍ നിന്നും
എന്തോ സാധനം വാങ്ങി റേഷന്‍ കടകളിലൂടെ സൌജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന
കാലത്ത് ,നുണയനു അതികഠിനമായ മൂക്കടപ്പും ജലദോഷവും കാരണം നേരില്‍ പോയി
വാങ്ങാന്‍ സാധിച്ചില്ല ,പകരം നുണയന്‍ അന്ന് കെട്ടിയോളെ പറഞ്ഞു വിടുകയാണ്
ഉണ്ടായത്
ഓള് സാധനം വാങ്ങി വന്നു ,നുണയന്‍ സഞ്ചി വാങ്ങി പരിശോദിച്ചപ്പോ പ്രധാനപ്പെട്ട സാധനം ഇല്ല...!!
ഇജ്ജ് സത്യം പറയാനുള്ള സാധനം വാങ്ങീലെ???
ഇല്ലിക്കാ ഓര് അത് എന്തോ പരീക്ഷണം നടത്താനുള്ള പൊത്തകമാക്കി ബിക്കണീന്നു.....!!
പിന്നെന്തേ നുണയന്‍ സത്യത്തിനായി സമരം ചെയ്തില്ല?????,സത്യത്തിനുവേണ്ട ിയല്ല
നുണയക്ക് വേണ്ടിയെ 'സര്‍' സമരം ചെയ്യൂ ആരോഗ്യം ഒന്നു നന്നാക്കി,
ഫൈവ്സ്റ്റാര്‍ സെറ്റപ്പില്‍,നല്ല നല്ല ഡാക്ടറുമാരുടെ പരിചരണത്തില്‍ നാലു
സത്യമുദ്രാവാക്യം കേട്ടു നിരാഹാരം കിടക്കാനും, വല്ലാണ്ട് വയറു
വിശക്കുമ്പോള്‍,അടിമുടിയൊന്ന് ഉടയുമ്പോള്‍ , അന്വേഷണം താല്ക്കാ ലികമായി
അവസാനിപ്പിച്ചു, വീണ്ടും തടി നന്നാക്കി വന്നു മുന്‍കാല പ്രാബല്യത്തോടുകൂടി
ഡയറ്റിങ് തുടരാനും മോഹമില്ലാഞ്ഞല്ല ഇപ്പോ സത്യാണ്ണന്മാരുടെയും
,മറ്റണ്ണന്‍മാരുടെയും ടൈം ആണ് അതൊന്നു കഴിയട്ടെ ....
ഇനി അഥവാ
നുണയനു വല്ലപ്പോളും സത്യം പറയാന്‍ മോഹമുദിച്ചാല്‍ ഭാര്യയെ വിളിച്ച്
രഹസ്യമായി പറയുകയാണ് പതിവ് ,അപ്പോളൊക്കെയും തെറി പറഞ്ഞു എന്ന നുണാരോപണം
ഉന്നയിച്ച് , നുണയന് 'സത്യമായ' കഞ്ഞി നിഷേധിക്കപ്പെട്ടിരിക്കുന്നു. അവളെ
കെട്ടുന്ന കാലത്ത് അവളുടെ പിതൃതനയന്‍ നുണയനു സ്ത്രീധനമായി തന്ന
സാമഗ്രികളില്‍ ഇതും പെടും എന്നു അവള്‍ മനസ്സിലാക്കുന്നില്ല എന്നതാണു സത്യം .
പരൂക്ഷ'ആര്‍ത്തി'കളിലേക്ക് വരാം ,പ്രിയ സര്‍ക്കാര്‍ ഭക്ഷണ മോഹികളെ
നുണയന്‍ പറയുന്ന സത്യങ്ങള്‍ നുണകളും നുണകള്‍ സത്യങ്ങളും ആകുന്നു (ഈ
പറഞ്ഞത് ഒരു നുണയുമാകുന്നു),വിജ്ഞ്ജാനവും, വിനോദവും, നുണയും, സത്യവും
ഒരുമിച്ച് തരാന്‍ നുണയന്‍ ആളല്ല അനങ്ങനെ മോഹിക്കുന്നവര്‍ കണ്ടത്തില്‍
'മഴവില്‍' കാണുക,അല്ലെങ്കില്‍ സദാചാര സത്യജീവികളുടെ സൌഹൃദം നേടുക ,നുണയനെ
തഴയുക ,അല്ലാണ്ട് നുണയന് കിട്ടാത്തതൊന്നും നിങ്ങള്‍ക്കും കിട്ടാന്‍
പാടില്ല എന്ന വൃത്തികെട്ട കോംപ്ലെക്സ് ഒന്നും നുണയനില്ല....
സത്യമായിട്ടും....!!!!!!
വെള്ളിയാഴ്‌ച, ജനുവരി 13, 2012
സുഗന്ധ വ്യാപാരി
റബ്ബറുറകളുടെ നിര്‍മ്മിതിയില്‍ മായം ചേര്‍ത്ത ലാഭചിന്ത, രൂപമില്ലാത്ത പിതാവിനെ സൃഷ്ട്ടിച്ചത് മാത്രം ഗന്ധമില്ലാത്ത ഓര്‍മ്മ
കുടുംബമെന്ന സത്യത്തെ മറച്ചുപിടിച്ചു വന്നു, അവര്‍തന്നുപോയ പുഞ്ചിരികള്‍ക്ക് മദ്യത്തിന്‍റെ സുഗന്ധം.
അമ്മ നല്‍കിയ മുലപ്പാലിന്, മുടിയില്‍ചൂടിയ മുല്ലപ്പൂവിന് അന്യരുടെ അദ്ധ്വാനത്തിന്‍റെ, വിയര്‍പ്പിന്‍റെ സുഗന്ധം.
ശവപ്പറമ്പില്‍ മിച്ചമില്ലാത്ത ജീവന് കാവലിരുന്നകാലം കത്തിയെരിയുന്ന
ശരീരത്തില്‍ മിച്ചംനിനിന്നു പുകയുന്ന ഞാനെന്നഹുങ്കിന്‍റെ സുഗന്ധം
കള്ള് വാങ്ങിത്തന്നവന്‍, തള്ളയെ കൊന്നില്ലന്നു കള്ളം പറഞ്ഞു രക്ഷിച്ചപ്പോള്‍, പകരം നേടിയ സ്നേഹത്തിന്‍റെ സുഗന്ധം.
മണ്ണില്‍ ആര്‍ഷസംസ്ക്കാരം, അവസാനകാലം ആവേശത്തോടെ കൃഷിചെയ്യുന്ന
പ്ലാസ്റ്റിക്ക് കവറിലെ ഉച്ഛിഷ്ടത്തില്‍, പട്ടിണിപ്പട്ടിയായി കണ്ടെത്തിയ
ജീവന്‍റെ സുഗന്ധം.
കാമഭ്രാന്ത് പിച്ചിച്ചീന്തിയ പ്രകൃതിയാം ദേവത,
ജീവനെടുക്കാന്‍ പടച്ചുവിട്ട കൊടുങ്കാറ്റു, മൈലുകള്‍ക്കപ്പുറത്തുനിന്നും
തനിക്കായ് ചുമന്നു കൊണ്ടുവന്ന ചോരയുടെ സുഗന്ധം
അക്ഷരം
പഠിക്കേണ്ട കാലം അക്ഷരത്തെറ്റുകള്‍ അറിഞ്ഞു നല്‍കിയ ദുര്‍ഗന്ധമാവാം
,സുഗന്ധാനുഭവങ്ങളേറെയായിട്ടും അയാളെ കവിതകളെഴുതുന്ന മഹാനാക്കാതെ , സുഗന്ധ
വ്യാപാരിയായത്
ഒരു കുപ്പി വാങ്ങി , മനസ്സിലെ നാറുന്ന ചിന്തകള്‍ക്ക് മേലെ വാരിപ്പൂശി.
എന്‍റെ ശരീരവും സുഗന്ധം പരത്തട്ടെ
ചൊവ്വാഴ്ച, ജനുവരി 10, 2012
ഒടിയന്‍
ഒടിയന് ആരുടെയെങ്കിലും തന്തയ്ക്കു വിളിക്കണമെന്ന് തോന്നിതുടങ്ങിയിട്ടു
കുറെക്കാലമായി ,തന്തയ്ക്കു പിറന്ന ആരെയേലും നേരില്‍ വിളിച്ചാല്‍ തല്ല് കിട്ടാന്‍
സാധ്യത കണക്കാക്കുന്നതിനാല്‍ ഒടിയന്‍ ഒടുവിലൊരുപായം കണ്ടെത്തിയിരിക്കുന്നു ,ദൈവത്തിന്‍റെ തന്തയ്ക്കു പറയുക...,കാരണം
ലളിതമാണ്, ദൈവത്തിനൊരു തന്തയുണ്ടായാല്‍ ആ തന്ത ദൈവമുള്‍പ്പടെ സകലസൃഷ്ട്ടിയുടെയും തന്തയാകും
അങ്ങനെ വല്യദൈവമാകും അപ്പോ ഇപ്പോള്‍ നിലവിലുള്ള ദൈവം പുറത്താകാന്‍ സാധ്യതയുണ്ട് ,അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദൈവത്തിനു തന്തയുണ്ടാകാന്‍ ഏകാധിപത്യരാജ്യത്തു സാധ്യതയില്ല എന്നു മനനം, നിഗമനം.
ഒടുവില്‍ ഒടിയന്‍ ദൈവത്തിനെ
'തന്തയ്ക്കു പിറക്കാത്തവനെ' എന്നു വിളിച്ചു ,തിരിച്ചു വിളിക്കാന്‍ മൂപ്പര്‍ നാക്ക് വളച്ചതാ....
അപ്പോള്‍ ദൈവത്തിനു യുക്തിബോധം ഉണ്ടായി ,ഒടിയന്‍ ഉള്‍പ്പടെ സകാലചരാചരങ്ങളുടെയും
തന്തയായ താന്‍, ഒടിയനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചാല്‍ ,സ്വന്തം പുരുഷ്വത്വവും, പ്രതുത്പാദന ശേഷിയും ചോദ്യം ചെയ്യപ്പെടും
പകരം സ്വയം തന്തയുള്ളവന്‍
എന്നു തെളിയിക്കാം.. ,ഒരു തന്തയ്ക്കു തന്തയായിമാറി അങ്ങനെ തനിക്ക് ജനിക്കുന്ന തന്ത ദൈവത്തെ
ചൂണ്ടികാണിച്ചു ഇതെന്‍റെ സ്വന്തം തന്ത എന്നു പറയാം. ,ദൈവം അത്
തന്നെ ചെയ്തു.
ഒടിയന്‍ ദൈവത്തിന്‍റെ തന്തയെയും തന്തയില്ലാത്തവന്‍ എന്നു വിളിച്ചു..
കുടുങ്ങിയിരിക്കുന്നു ,കള്ളി വെളിച്ചത്താകാന്‍ പാടില്ല,
താനാണ് തന്‍റെ തന്തയുടെ തന്ത എന്നു പറഞ്ഞാല്‍ അത് ദൈവത്തിനു നിരക്കാത്ത പണിയാകും ,തന്തയ്ക്കായി ഒരുതന്തയെക്കൂടി സൃഷ്ട്ടിച്ചാല്‍ , ഒടിയന്‍ വീണ്ടും പണി തുടരും ,ഒടുവില്‍ മക്കള്‍
ഇല്ലാത്ത 'തന്തയ്ക്കു പിറന്ന തന്തമാര്‍' മാത്രമാകും മിച്ചം.
പുത്രനായ തന്തയെ സംഹരിച്ചു ദൈവം സ്വയം തന്തയില്ലായിക
സ്ഥിതീകരിച്ചു ,
സര്‍വ്വചരാചര തന്തയ്ക്കു തന്തയുടെ ഒഴിവിലേയ്ക്ക് മറ്റൊരു തന്തയ്ക്കും പിറക്കാത്ത
ആളെ ആവശ്യമുണ്ട്.
......ഒടിയന്‍.....
അച്ചായന്‍ ഡയറീസ് 9
ട്രാഫ്ഫിക്ക്
(അച്ചായന്‍ ആശുപത്രിയിലാണ്, ഒരപകടം, നിങ്ങള്‍ വിചാരിച്ചത് പോലെ വണ്ടി
ഓടിച്ചത് അച്ചായന്‍ അല്ല ,അങ്ങേര് മോര്‍ണിങ് വാക്കിന് പോകും വഴിയാണ് അപകടം.
)
ഞാന്‍ കേട്ട കഥ ഇങ്ങനെ ...എതിര്‍വശത്തുനിന്നും വരികയായിരുന്ന
കൊച്ചുസ്കൂട്ടറിലെ കൊച്ചുപെണ്‍കുട്ടി ഇടത്തോട്ടു ഇന്ദിക്കേറ്റര്‍ ഇട്ടു,
വലത്തോട്ട് തിരിയാന്‍ ഒരുങ്ങവേ ജനനന്മയും, മനോരമ പഠിപ്പിച്ച സാമൂഹിക
ഉത്തരവാദിത്തവും, ട്രാഫ്ഫിക് നിയമങ്ങളും മുന്‍ നിര്‍ത്തി, വലതുപക്ഷ
അനുഭാവിയായിട്ടുള്ള, മാന്യ അച്ചായന്‍, “മോളെ...!! ഇടത്തോട്ടുള്ള
ഇന്ദിക്കറ്റര്‍ മാറ്റി വലത്തോട്ടുള്ളത് ഇട്ടുകൂടെ.”.?? എന്നു ആംഗ്യ
ഭാഷയില്‍ ചോദിച്ചെന്നും...ഈവെനിംഗ് വാക്കിന് ചെന്നപ്പോള്‍ അച്ചായനെ
ഇമ്മോറല്‍ ട്രാഫിക് ചാര്‍ജ്ജ് ചെയ്തു യുവ വിപ്ലവകാരികള്‍ 'ഡെയ് ശുംഭാ'
എന്നു വിളിച്ച് തല്ലി കാലൊടിച്ചു എന്നുമാണ് കേള്‍ക്കുന്നത്.
ഞാന്‍ പോയി സത്യം അറിഞ്ഞു വരാം പോരേ??
അച്ചായോ...!!
എടാ ഉവ്വേ നീയോ..!!
ഇതെന്നാ കിടപ്പാ അച്ചായോ..??
ഒന്നും പറയേണ്ടടാ ഒന്നുരണ്ടു 'വാക്കിന്' പോയതാ...
എന്നതാ സംഭവം....??
ഒരു കാര്‍ പിന്നില്‍ നിന്നും വന്നു തട്ടി ഇട്ടു നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയി ....
നാട്ടില്‍ കഥ വേറെയാ ഇന്ദിക്കേറ്ററെന്നോ മറ്റോ..?
റാസ്കല്‍സ്...!!! ആ ത്രിവര്‍ണ്ണ കളര്‍ ചുരിദാറിട്ട പെങ്കൊച്ച് അതിലെ പോകുന്നത് ഞാന്‍ കണ്ടുപോലുമില്ല...!!
അതുവ്വ....അപ്പോള്‍ ഇടിച്ച വണ്ടി കണ്ടോ??
ഉം.. നംബര്‍ നോക്കിയപ്പോ ചൊമല (മലബാര്‍ മേഖലയില്‍ ഉള്ള വായനക്കാര്‍
ചുവപ്പ് എന്നു തിരുത്തി വായിക്കുക പ്രത്യേകിച്ചു കണ്ണൂര്‍ മുതല്‍
വടക്കോട്ടു) പ്ലേറ്റ്.... ഇത് മറ്റവന്മാര്‍ തന്നെ....
അച്ചായോ
ചൊമല നംബര്‍ പ്ലേറ്റ് ആണേല്‍ അത് മറ്റവന്മാര്‍ ഒന്നും അല്ലാ സ്റ്റേറ്റ്
കാറാ,അച്ചായന് പണി തന്നത് അച്ചായന്‍റെ വര്‍ഗ്ഗം തന്നെ..
പോടാ ഇംപോസ്സിബിള്‍...!! പ്രതിപക്ഷത്തിനും ഒരു സ്റ്റേറ്റ് കാര്‍ ഇല്ലായോ??
അതുവ്വ പക്ഷേ അതിനിപ്പോ ഒരാളെ ഇടിച്ചിടാന്‍ ഒന്നും കെല്പ്പില്ല,,
പ്രത്യേകിച്ചു ഒരു അച്ചായനെ, അതുഭരണത്തില്‍ ഉള്ളപ്പോള്‍ മാത്രമേ നികൃഷ്ട
അച്ചായന്‍സിനെ ഇടിക്കാറുള്ളൂ....!!അതുപോട്ടെ ഒരു ഇന്നോവ ആന്നോ??
ഉവ്വ.. അതേടാ അതേ ..
അപ്പോ മുഖ്യന്‍ തന്നെ...!!
എന്‍റെ പുതുപ്പള്ളി പുണ്യാള...!!! അതെന്നാ പണിയാടാ..??
അതു പണിയല്ല, ‘പരിപാടി’…!! അച്ചായനോടു ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യന്‍ ഇത്ര അടുത്തു ഇടപഴകിയിട്ടുണ്ടോ..?? അതാണ് പരിപാടി..
എന്നതാ..??
ജനസംബര്‍ക്ക പരിപാടി, പിന്നെ പണ്ടത്തെ അതിവേഗം ബഹുദൂരം..
ഉവ്വ.. നീ അവന്മാരെ സുഖിപ്പിക്കാന്‍ ഓരോന്ന് പറഞ്ഞോ..ഇതൊക്കെ എഴുതുമ്പോ
തെറി കേള്‍ക്കാതിരിക്കാന്‍ അല്ലായോ ,എന്നെ ഒരു വണ്ടിയും ഇടിച്ചില്ല പോരേ
..??
അച്ചായോ ഇതൊക്കെ ഞങ്ങള്‍ എഴുത്തുകാരുടെ ട്രേഡ് സീക്രെട്ട്
ആണ് വിളിച്ചുപറയരുത്... പൊതുവില്‍ നിഷ്പക്ഷന്‍ എന്ന പ്രതീതി ജനിപ്പിക്കണം
‘എല്ലാത്തിലും’… എങ്കിലേ പിടിച്ച് നില്ക്കാന്‍ പറ്റു അതൊക്കെ
പോട്ടെ.....ഇനി മേലാല്‍ ഇടത്തോട്ടു ഇന്ദിക്കേറ്റര്‍ ഇട്ട്, വലത്തോട്ട്
തിരിയുന്ന വണ്ടികളുടെ ട്രാഫ്ഫിക് നിയന്ത്രണം ഏറ്റെടുക്കാന്‍ പോകരുത്... പണി
കിട്ടും..!! ആ പെങ്കൊച്ചിനെ ഇപ്പോ കാണാനില്ലാന്നു പറയുന്നു... നിങ്ങടെ
ഇടവകക്കാരിയാ ഇടത്തോട്ടു ഇണ്ടിക്കേറ്റര്‍ ഇട്ടു, വലത്തോട്ട് തിരിയും
മുന്‍പ്തന്നെ പള്ളിയില്‍ പാട്ടൊക്കെ പാടുവാരുന്നു എന്നാ കേള്‍ക്കുന്നെ...
ആ... പണ്ടെങ്ങോ കണ്ടിട്ടുണ്ട് കാലോടിഞ്ഞേ പിന്നെ ഞാന്‍
ശ്രദ്ധിക്കാറില്ല(അച്ചായന്‍റെ കാലുകള്‍ ആണ് എഴുത്തുകാരന്‍ ഉദ്ദേശിച്ചത്
അല്ലാതെ കാല് ‘മാറിയിട്ടില്ല’)
ഇതിയാനു എന്നതാ അറിയാവുന്നേ..??
ഒന്നറിയാം... ഒന്നുകില്‍ ഇടത്തോട്ടു ഇന്ദിക്കറ്റര്‍ ഇട്ടു ഇടത്തോട്ടു
തന്നെ തിരിയുന്ന വണ്ടി.... അല്ലെങ്കില്‍ വലത്തോട്ട് ഇട്ടു വലത്തോട്ടു...
അല്ലാത്തവയുടെ ട്രാഫ്ഫിക് നിയന്ത്രിച്ചാല്‍ അപകടം ....!!
ഗുഡ്..അച്ചായന്‍ ഇടത്-വലതു ട്രാഫ്ഫിക് നിയമങ്ങള്‍ പഠിച്ചു വരുന്നു.
ഞാനും....!!
ഞായറാഴ്‌ച, ജനുവരി 08, 2012
കഴുത
ആത്മരോഷം വരുന്നു .....
ആവാം,കഴുതയ്ക്ക് ആത്മരോഷം ആവാം... പക്ഷേ പോസിറ്റീവ് ആയിരിക്കണം....
ബുജി കണ്ട ജീവിതവും,ലോകവും ഒന്നും കഴുത കണ്ടിട്ടില്ല...!!
സോ ദി കഴുത എഗ്രീഡ്...
കഴുതയുടെ അച്ഛന്‍ മരിച്ചു , ആശംസകള്‍ അര്‍പ്പിക്കാന്‍ ബുജിയും എത്തിചേര്‍ന്നിരിക്കുന്നു
കഴുത കരയുന്നു ,നിലവിളിക്കുന്നു.....
സെന്‍സ്ലെസ്സ് ...!!! ബി ‘പോസിറ്റീവ്’ , എല്ലാത്തിനെയും നെഗറ്റീവ് ആയി
കാണുന്നതാണ് കഴുതയുടെ പോരായ്മ.ഒരച്ഛന്‍ പോയലെന്താ അതിലും നല്ലതൊരണം
കിട്ടാനായി ആണെന്ന് കരുതി സമാധാനിച്ചു കൂടെ...കഴുത പോസിറ്റീവ് അല്ല
അതാണ്,അതാണ്......
കഴുതയുടെ പെങ്ങള്‍ വികാര ജീവികളുടെ പീഡനത്തിനിരയായി.
കഴുത വെട്ടുകത്തിയുമായി ചാടിയിറങ്ങി.
കത്തി താഴെയിടാഡാ....!! നന്മയ്ക്ക് വേണ്ടിയാണ്.... കത്തി
താഴെയിടാന്‍...!!! മനുഷ്യനു ‘വികാരം’ പാടില്ല കുട്ടാ... ‘വിവേകം’
ഉപയോഗിക്കൂ ഇതുകൊണ്ടു നമ്മള്‍ പീഡനത്തിന്‍റെ’ ദൂഷ്യ വശങ്ങളും, അത് സമൂഹത്തെ
എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നും മനസ്സിലാക്കി,ഇതിനെ വിവേകപരമായും
വികാരപരമായും സമീപിക്കുന്നതിലെ വ്യത്യാസവും..ഗുണങ്ങളും.
എന്നാലും എന്‍റെ പെങ്ങള്‍...!!!!
കഴുതെ...!! സാമൂഹിക ജീവി സ്വാര്‍ത്ഥ ജീവിയാകാന്‍ പാടില്ല. അവള്‍ താങ്കളുടെ
മാത്രം പെങ്ങള്‍ അല്ല എന്‍റെയും കൂടിയാണ്...നീ അവനെ കൊന്നു ജയിലില്‍
പോയാല്‍ അവളെ ഒരു പട്ടിയും തിരിഞു നോക്കില്ല...
താങ്കളുടെ കൂടി പെങ്ങള്‍ അല്ലേ??
ലിറ്ററലി......!!
എന്നാല്‍ അല്പ്പം മദ്യപിച്ചു സമാധാനിക്കാന്‍ താല്പ്പര്യം....
പാടില്ല കുട്ടാ ബി പോസിറ്റീവ് മദ്യം ഒന്നിന്നും പരിഹാരമല്ല.
അപ്പോള്‍ ബുജി മദ്യപിക്കുന്നത്..??
‘തീയേറെറ്റിക്കലി’ പോസിറ്റീവ്…. കുട്ടാ, ആസ് എ റെസ്പോണ്‍സിബിള്‍
സിറ്റിസെന്‍, ഞാന്‍ പൊതുഖജനാവിലേക്ക് കൊണ്ട്രിബ്യൂട്ട് മാത്രമാണു
ചെയ്യുന്നത്. ‘ടാക്സ്’….ഈ റോഡും,തോടും എല്ലാം ബുജിയുടെ കൂടി
സംഭാവനയാണ്,കണ്ടോ പിന്നിലെ നല്ല വശങ്ങള്‍...
എങ്കില്‍ വാങ്ങിയിട്ടു കുടിയ്ക്കാതെ കളഞ്ഞുകൂടെ?? കഴുതയ്ക്ക് സംശയം .
ഗുഡ്... കഴുയ്ക്കു സംശയം ആവാം...ഒരിയ്ക്കലും തീരാത്ത സംശയങ്ങള്‍ ആണ് താങ്കളുടെയും എന്റെ്യും നിലനില്‍പ്പിനാധാരം.
മദ്യം ഉപയോഗിച്ചാലെ അതിന്‍റെ ദോഷവശങ്ങള്‍ മനസ്സിലാക്കി വരും തലമുറയെ
ഉപദേശിക്കാന്‍ സാധിക്കൂ... ,അനുഭവങ്ങള്‍ വേണം...!! എന്താണ് ഹേ..??
ഭൂമിയില്‍ നടക്കുന്ന എല്ലാ കൊള്ളരുതാഴികയ്ക്ക് പിന്നിലും ‘നന്മ
യുണ്ട്’,’നല്ലതുണ്ട്’ മിസ്റ്റര്‍... അത് താങ്കള്‍ കാണാതെ പോകുന്നു....
ഉദാഹരണത്തിന്... താങ്കളെ ഒരു കത്തിയെടുത്ത് ഒരാള്‍ കുത്തിയാല്‍,,അയാള്‍
വിലയ്ക്ക് വാങ്ങിയ ആ കത്തികൊണ്ട് ഒരു പ്രയോജനം അഥവാ ഉപയോഗം ഉണ്ടായി
കാണാന്‍ ഭാഗ്യം ഉണ്ടാവുകയില്ലേ,ഉപയോഗശൂന്യത എന്ന നെഗറ്റീവ്
ഒഴിവായിരിക്കുന്നു.... കണ്ടോ അല്പ്പം ചിന്തിച്ചാല്‍ മതി ഇങ്ങനെ എത്ര
പോസിറ്റീവ് കണ്ടെത്താം...!! ‘ഓണ്‍ളി പോസിറ്റീവ്’... അത് കാണൂ ആന്ഡ് ബി
ഹാപ്പി ആള്‍വേയ്സ്.... നല്ലത് മാത്രം പറയൂ,, ചിന്തിക്കൂ നന്മ മാത്രം
ചെയ്യൂ, എല്ലാത്തിലും ഇവ തിരഞ്ഞുപിടിച്ചു കാണൂ..... ഇനിയെങ്കിലും ഒരു
ബുജിയാകൂ പ്ലീസ്....
സഹികെട്ട കഴുത ഭുജിയെ ചീത്തവിളിച്ചു , തല്ലി....... ബുജി തിരിച്ചും തല്ലി...... ചീത്തവിളിച്ചു..
നെഗറ്റിവ്...????????
“ബിക്കോസ് പ്രാക്റ്റിക്കല്‍, തിയേറെറ്റിക്കല്‍ ആന്ഡ് ലിറ്റെറല്‍ മീനിങ്സ്
ആര്‍ എന്‍റയര്‍ലി ഡിഫ്ഫറന്‍റ് അറ്റ് ടൈംസ്,എസ്പെഷിയലി വെന്‍ ഇറ്റ് കോസെസ്
പെയിന്‍ ”
വ്യാഴാഴ്‌ച, ജനുവരി 05, 2012
സര്‍ നുണയന്‍സ്
ഒരു സാമൂഹിക ജീവിയായി തുടരാന്‍ അനുദിനം കരുത്തും, പ്രചോദനവും വാരിക്കോരി നല്‍കി,ഗുരുസ്ഥാനത്ത് തുടരുന്ന നുണദൈവങ്ങള്‍ക്ക് സത്യാര്‍ച്ചനകള്‍ ,സ്മൃതിസ്മരണാഞ്ജലികള്‍.
നുണയെന്ന സത്യം കണ്ടെത്തിയതിന്‍റെ പേറ്റെന്‍റ് സ്വനാമത്തിലുള്ള സര്‍ ഹരിശ്ച്ചന്ദ്ര സഖാവിന് സമര്‍പ്പണം .
സത്യാന്വേഷികള്‍ക്ക് സംശയം ആകാം..!! ആരെഡാ ?? .....ഹരിജിയുടെ 'സര്‍' തലയും 'സഖ' വാലും കല്‍പ്പിച്ചു കൊടുത്തത് 'സര്‍' നുണയന്‍ തന്നെ ,നുണജീവിയ്ക്ക് എന്തുമാകാം,ആര്‍ക്കും എന്തു പദവിയും നല്‍കാം,ഏത് കൊള്ളരുതാത്തവനെയും വാഴ്ത്തപ്പെട്ടവനാക്കാമെന്ന് 'മാന്യ' വായനക്കാര്‍ മനസ്സിലാക്കുക
ഹരിജി സത്യവാനായിരുന്നില്ല എന്നത് നിങ്ങളെ സുഖിപ്പിക്കാന്‍ നുണജീവി നുണ പറഞ്ഞതല്ല, മറിച്ച് അങ്ങനെ പറഞ്ഞിട്ടെ ഇല്ല എന്നുള്ളതാണ് സത്യത്തില്‍ നുണ
നുണയോ....., സര്‍ നുണയനോ..., ഭാരതീയനല്ല ,ഈ നുണ സംസ്ക്കാരം നമ്മുടെ പൈതൃകമോ ,പാരംമ്പര്യമോ ,മറ്റനുബന്ധ പലവകകളോ അല്ല, ഭഗവാന്‍ 'സര്‍' കൃഷ്ണനാണെ സത്യം...!!
ഈ സംസ്ക്കാരം ആഗോളവത്കരണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത എടുക്കാച്ചരക്കാണ്, അതുകൊണ്ടു തന്നെ ഇത് ആഗോളവത്കരണത്തിന്‍റെ പരിണിത ഫലമാകുന്നു .
ഈ ഗോളവത്കരണം ഈ നുണജീവിയുടെ തുണജീവികൂടിയാണ്..പൊതുവില്‍ നാടിനും 'മാന്യ' നാട്ടാര്‍ക്കും ദുരിതാധികള്‍ കൃപയോടെ ചൊരിയുന്ന സംഗതികളെല്ലാം നുണഗോളത്തിന്‍റെ പാരിസ്ഥ്തിതിക പാര്‍ശ്വ ഫലങ്ങളായി ,'ജീവി' ശക്തിയുക്തം വാദിച്ചുകൊള്ളുന്നു
ഗോളം തൊണ്ണൂറുകളില്‍ വത്കരിക്കപ്പെടുമ്പോള്‍ 'സായിപ്പ്' ,'മദാമ്മ','വിദേശ നാണ്യം' ,'കറന്‍സി','സൂചിക' ,'പാശ്ചാത്യസംസ്ക്കാരം' ,'ഇണ്ടസ്റ്റ്റി','ഫാക്റ്ററി' ,'ബഹുരാഷ്ട്രകുത്തക' ,'കയറ്റുമതി' ,'ഇറക്കുമതി' ,'സാങ്കേതികത്തകരാര്‍' ,'കമ്പ്യൂട്ടര്‍','യന്ത്രം','അസമത്വം' ,'ഗുലുമാല്‍' ,'പുലിവാല്‍', തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കപ്പലില്‍ കൊണ്ടുവന്നു മുംബൈ ഗ്രാമത്തില്‍ തള്ളപ്പെട്ടു എന്നതാണു ജീവി പത്രങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്
സത്യമായും മേല്‍പ്പറഞ്ഞ നുണകള്‍ സത്യാമാണെന്നതോ?? അതോ മേല്‍പ്പറഞ്ഞ സത്യങ്ങള്‍ സത്യത്തെ സംരക്ഷിക്കാനുള്ള നുണയോ??നുണയെ സംരക്ഷിക്കാനുള്ള സത്യമോ ?? എന്നത് വായിച്ചു ഒരു നിഗമനത്തിലെത്താന്‍ വായനക്കാര്‍ക്ക് ജീവി വിട്ടുതരുന്നു ...!!
ഒരു നുണ കൂടി പറഞ്ഞു ജീവി വിടവാങ്ങും...!! നിങ്ങളെ സത്യമായ സ്വര്‍ഗത്തില്‍ എത്തിക്കും...!!
മാന്യര്‍ക്ക് ജനിച്ച , ജനിക്കാന്‍ പോകുന്ന, ഇത് വായിക്കുമ്പോള്‍ ജനിച്ചു പോയേക്കാവുന്ന,കുഞ്ഞുങ്ങളെ സത്യം പറയാന്‍ പഠിപ്പിക്കുക . നുണ പറയാന്‍ ഒരു കാരണവശാലും പഠിപ്പിക്കേണ്ട...!! കാരണം അവരെ ശ്വാസം എടുക്കാന്‍ നിങ്ങള്‍ പഠിപ്പിക്കേണ്ടി വന്നില്ലല്ലോ...മാന്യനായി ജീവിച്ചുപോകേണ്ടെ...?? സദാചാര സാമൂഹിക നുണജീവിയായി അവര്‍ മാറിക്കൊള്ളും .
ഇതും ആ... ഗോളവത്കരണത്തിന്റെ അനന്തരഫലം തന്നെ
സത്യം ...!!!!!!
സ്വന്തം സഹജീവി
സര്‍ നുണയന്‍സ്
ഒപ്പ്
നുണയെന്ന സത്യം കണ്ടെത്തിയതിന്‍റെ പേറ്റെന്‍റ് സ്വനാമത്തിലുള്ള സര്‍ ഹരിശ്ച്ചന്ദ്ര സഖാവിന് സമര്‍പ്പണം .
സത്യാന്വേഷികള്‍ക്ക് സംശയം ആകാം..!! ആരെഡാ ?? .....ഹരിജിയുടെ 'സര്‍' തലയും 'സഖ' വാലും കല്‍പ്പിച്ചു കൊടുത്തത് 'സര്‍' നുണയന്‍ തന്നെ ,നുണജീവിയ്ക്ക് എന്തുമാകാം,ആര്‍ക്കും എന്തു പദവിയും നല്‍കാം,ഏത് കൊള്ളരുതാത്തവനെയും വാഴ്ത്തപ്പെട്ടവനാക്കാമെന്ന് 'മാന്യ' വായനക്കാര്‍ മനസ്സിലാക്കുക
ഹരിജി സത്യവാനായിരുന്നില്ല എന്നത് നിങ്ങളെ സുഖിപ്പിക്കാന്‍ നുണജീവി നുണ പറഞ്ഞതല്ല, മറിച്ച് അങ്ങനെ പറഞ്ഞിട്ടെ ഇല്ല എന്നുള്ളതാണ് സത്യത്തില്‍ നുണ
നുണയോ....., സര്‍ നുണയനോ..., ഭാരതീയനല്ല ,ഈ നുണ സംസ്ക്കാരം നമ്മുടെ പൈതൃകമോ ,പാരംമ്പര്യമോ ,മറ്റനുബന്ധ പലവകകളോ അല്ല, ഭഗവാന്‍ 'സര്‍' കൃഷ്ണനാണെ സത്യം...!!
ഈ സംസ്ക്കാരം ആഗോളവത്കരണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത എടുക്കാച്ചരക്കാണ്, അതുകൊണ്ടു തന്നെ ഇത് ആഗോളവത്കരണത്തിന്‍റെ പരിണിത ഫലമാകുന്നു .
ഈ ഗോളവത്കരണം ഈ നുണജീവിയുടെ തുണജീവികൂടിയാണ്..പൊതുവില്‍ നാടിനും 'മാന്യ' നാട്ടാര്‍ക്കും ദുരിതാധികള്‍ കൃപയോടെ ചൊരിയുന്ന സംഗതികളെല്ലാം നുണഗോളത്തിന്‍റെ പാരിസ്ഥ്തിതിക പാര്‍ശ്വ ഫലങ്ങളായി ,'ജീവി' ശക്തിയുക്തം വാദിച്ചുകൊള്ളുന്നു
ഗോളം തൊണ്ണൂറുകളില്‍ വത്കരിക്കപ്പെടുമ്പോള്‍ 'സായിപ്പ്' ,'മദാമ്മ','വിദേശ നാണ്യം' ,'കറന്‍സി','സൂചിക' ,'പാശ്ചാത്യസംസ്ക്കാരം' ,'ഇണ്ടസ്റ്റ്റി','ഫാക്റ്ററി' ,'ബഹുരാഷ്ട്രകുത്തക' ,'കയറ്റുമതി' ,'ഇറക്കുമതി' ,'സാങ്കേതികത്തകരാര്‍' ,'കമ്പ്യൂട്ടര്‍','യന്ത്രം','അസമത്വം' ,'ഗുലുമാല്‍' ,'പുലിവാല്‍', തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കപ്പലില്‍ കൊണ്ടുവന്നു മുംബൈ ഗ്രാമത്തില്‍ തള്ളപ്പെട്ടു എന്നതാണു ജീവി പത്രങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്
സത്യമായും മേല്‍പ്പറഞ്ഞ നുണകള്‍ സത്യാമാണെന്നതോ?? അതോ മേല്‍പ്പറഞ്ഞ സത്യങ്ങള്‍ സത്യത്തെ സംരക്ഷിക്കാനുള്ള നുണയോ??നുണയെ സംരക്ഷിക്കാനുള്ള സത്യമോ ?? എന്നത് വായിച്ചു ഒരു നിഗമനത്തിലെത്താന്‍ വായനക്കാര്‍ക്ക് ജീവി വിട്ടുതരുന്നു ...!!
ഒരു നുണ കൂടി പറഞ്ഞു ജീവി വിടവാങ്ങും...!! നിങ്ങളെ സത്യമായ സ്വര്‍ഗത്തില്‍ എത്തിക്കും...!!
മാന്യര്‍ക്ക് ജനിച്ച , ജനിക്കാന്‍ പോകുന്ന, ഇത് വായിക്കുമ്പോള്‍ ജനിച്ചു പോയേക്കാവുന്ന,കുഞ്ഞുങ്ങളെ സത്യം പറയാന്‍ പഠിപ്പിക്കുക . നുണ പറയാന്‍ ഒരു കാരണവശാലും പഠിപ്പിക്കേണ്ട...!! കാരണം അവരെ ശ്വാസം എടുക്കാന്‍ നിങ്ങള്‍ പഠിപ്പിക്കേണ്ടി വന്നില്ലല്ലോ...മാന്യനായി ജീവിച്ചുപോകേണ്ടെ...?? സദാചാര സാമൂഹിക നുണജീവിയായി അവര്‍ മാറിക്കൊള്ളും .
ഇതും ആ... ഗോളവത്കരണത്തിന്റെ അനന്തരഫലം തന്നെ
സത്യം ...!!!!!!
സ്വന്തം സഹജീവി
സര്‍ നുണയന്‍സ്
ഒപ്പ്
ചൊവ്വാഴ്ച, ജനുവരി 03, 2012
കുടുംബപുരാണം
നല്ല ദാരിദ്ര്യവും, വേണ്ടുവോളം ദുരിതവും, ആവശ്യത്തിന് കടങ്ങളും, കെണികളും...
ആ കാലത്ത് ഞാന്‍ വിപ്ലവം സിരകളിലേന്തിയ,,… മാറ്റങ്ങളെ മാറ്റുവാന്‍ കെല്‍പ്പുള്ള ധീരസഖാവാകുന്നു.......
അതേ കാലത്ത്, ഈ സഖാവിന്‍റെ കൊടിയശിവഭക്തയായിരുന്ന
മാതാവ്...ദുരിതരക്ഷാര്‍ത്ഥം ‘മനുഷ്യദൈവനിന്തിരുവടികളുടെ’
വല്‍സലഭക്തയായി മാറുന്നു ........
യുക്തിവാദിയായ..., അങ്ങേയറ്റം പുരോഗമന ചിന്താഗതിക്കാരനായ, ഈ സഖാവിന് സഹിച്ചില്ല... !!
‘മുക്തകണ്ഡം’..???(പോരാ...പോരാ. ..ഇനിയുമുറക്കെ!!!)
(അതിധീരനായ ഈ സഖാവിന് അനുയോജ്യം 'നഖശിഖാന്തം' തന്നെ) ...(തന്നെ..??) അതേ
നഖശിഖാന്തം അതിശക്തമായി എതിര്‍ത്തു ...സഖാവൊരു കൊടുംകാറ്റായി
ആഞ്ഞടിച്ചു...
അപ്പന്‍ അവസരവാദിയാണ് ഭാര്യയേയും വേണം, മകനെയും വേണം ‘ഞാനൊന്നും അറിയുന്നില്ല’... എന്ന ഭാവത്തില്‍ അസ്സല്‍ ‘ദൈവം’ കളി .
സഖാവ് വിട്ടില്ല...എതിര്‍പ്പ് തുടരുന്നു .... ദിവ്യന്‍റെ ‘ദിവ്യചിത്രം’
കൃത്യം പതിനൊന്നു കഷ്ണമായി കീറി അന്തരീക്ഷത്തില്‍ പറത്തി... അത്ഭുതം
സൃഷ്ട്ടിച്ചു...!!
വിരലിനിടയിലെ വിഭൂതി, കഞ്ഞിവെള്ളത്തില്‍
ഉരുട്ടിയെടുത്ത ഗോളങ്ങളാകുന്നതും, തിരിച്ചു ഗോളങ്ങള്‍ വിഭൂതിയാകുന്നതും,
ദര്‍ശിക്കാന്‍ മാതൃനേത്രങ്ങള്‍ക്ക് ഭാഗ്യം സിദ്ധിച്ചു...!
കഞ്ഞിവെള്ളംകൊണ്ടുള്ള ദിവ്യത്ത്വം വിനയായി,… കഞ്ഞിവെള്ളം കുടിക്കുന്നതില്‍
നിന്നും കുടുംബത്തിന്‍റെ കീഴ്ഘടകം സഖാവിനെ വിലക്കി..പൊളിറ്റ്ബ്യൂറോയാകുന്ന പിതാവ് സ്വന്തം കഞ്ഞിപ്രശ്നംകൂടിയാകയാല്‍ മൌനം പാലിച്ചു.....,വര്‍ഗ്ഗവഞ്ചകന്‍. ...!!
മഹത്തായ നിരാഹാര സമരത്തിന്‍റെ മൂന്നാം ദിനം സഖാവ് ജൈവജീവത്സംഭന്ധമായ ചില
പ്രത്യേക കാരണങ്ങളാല്‍ സമരം അവസാനിപ്പിച്ചു. (ഇത് വായിക്കുന്ന സഖാക്കള്‍
നമ്മള്‍ തുടങ്ങിവെച്ച സമരങ്ങളില്‍ നിന്നും ഒരുകാരണവശാലും പിന്മാറരുത്
ഇതൊരു തോല്‍വിയല്ല,കീഴടങ്ങലല്ല...., തികച്ചും ബൈയോളജിക്കല്‍..അതായത്
“ഇന്‍റെസ്റ്റൈനല്‍ കോംപ്ലിക്കഷന്സ്, ലീഡിങ് ടു സെന്‍സിബിള്‍
ഡിസിഷന്‍സ്....!!!”)
വിഭൂതിക്കുറി കഞ്ഞിവെള്ളത്തില്‍
ചാലിച്ചുതൊട്ട്, വേഷം മാറിയ സഖാവ്, ഭക്തനായി അവതരിക്കുന്നു..,
അഭിനയിക്കുന്നു........'മഹത് ലക്ഷ്യം' ...."ഉള്ളിലേക്ക് ഇറങ്ങി ചെന്നു പഠിച്ചാലെ
ഇവയുടെ പിന്നിലെ ചൂഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ"..
അങ്ങനെ
ചൂഷണപഠനം തുടരവേ സഖാവിന് ഭഗവത്കൃപാകടാക്ഷത്താല്‍ ജോലിസൌഭാഗ്യം കൈവരുന്നു..,
ഭഗവാന്‍ സഖാവിനായി പരൂക്ഷകള്‍ എഴുതി പഷ്ട്ക്ലാസ്സില്‍ പാസ്സാകുന്നു....
‘വസ്ത്രാഹാരദുരിതബാധ്യതാകട’ പ്രശ്നങ്ങള്‍ ഭഗവാന്‍
പരിഹരിച്ചിരിക്കുന്നു.... സഖാവിന്‍റെ മാതൃശ്രീ മനുഷ്യ ഭഗവാനെ സാവധാനം
മാറ്റി, ഭദ്രമായി ഒരു ചില്ലലമാരിയിലേക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു ,ആവശ്യ
ഘട്ടത്തില്‍ വീണ്ടും ഉപകാരപ്പെടും, ഇപ്പോള്‍, തല്‍ക്കാലം, ഉദ്ദിഷ്ട കാര്യത്തിന്
ഉപകാരസ്മരണ...
സ്വന്തമായി ഒരു പാന്‍റോ... എന്തിന്, നിക്കറൊ പോലും
വാങ്ങാന്‍ ഗതിയില്ലാത്ത അലവലാതിയായ ശിവഭഗവാനെ.., മാതൃശ്രീ, സര്‍ക്കാര്‍സംവരണത്തില്‍
ദൈവത്തിന്‍റെ സീറ്റ് നേടിയ, സവര്‍ണ്ണപിന്നോക്കന്‍റെ പൊതുശത്രുവായി
പ്രഖ്യാപിച്ചിരിക്കുന്നു..
ഭൂര്‍ഷ്വ ദൈവങ്ങളായ സരസ്വതി
,ബ്രഹ്മാവ് ,ശ്രീപത്മനാഭന്‍ എന്നിവരോടാണ് ഇപ്പോള്‍ മമത ..വേണം...!!
ഒപ്പത്തിന് ഒപ്പമുള്ള ഒപ്പിക്കല്‍ സോഷ്യലിസം.. ഇതും സോഷ്യലിസം,.. മാതാവേ
അങ്ങും എന്‍റെ സഖാവ്...!! അങ്ങ് ഈ സഖാവിന്‍റെ സോഷ്യലിസ്റ്റ് ചിന്തകള്‍ക്ക്,
പുതിയ മാനം കൈവരുത്തിയിരിക്കുന്നു...ലാല്‍സ ലാം.. !!!!!!
അപ്പന്‍ ഇന്നും തികഞ്ഞ നിസ്സംഗത പാലിക്കുന്നു മൂപ്പര്‍ പണ്ടേ
ഗാന്ധിയനാകുന്നു ഈ സഖാവിന്‍റെ ജനനം ഉള്‍പ്പടെ ഈ ഗാന്ധിയെത്ര വിപ്ലവം
കണ്ടിരിക്കുന്നു ..
സഖാവിനു 'യാത്രാക്ലേശപരിഹാരമാര്‍ഗ്ഗോപായമായി' ഒരു ചെറുവാഹനം വാങ്ങണം, അതിനു കടമെടുക്കാന്‍ കീഴ്ഘടകം വഴി ശുപാര്‍ശ..
മാതൃശ്രീ മനുഷ്യഭഗവാനെ പുറത്തെടുക്കു....നമുക്ക് തുടങ്ങാം കരുണാമയാ കാണാക്കടങ്ങള്‍ നീക്കണേ വിഭോ...വിഭൂതീശ്വരാ...
ലാല്‍സലാം ...!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)