ട്രാഫ്ഫിക്ക്
(അച്ചായന്‍ ആശുപത്രിയിലാണ്, ഒരപകടം, നിങ്ങള്‍ വിചാരിച്ചത് പോലെ വണ്ടി
ഓടിച്ചത് അച്ചായന്‍ അല്ല ,അങ്ങേര് മോര്‍ണിങ് വാക്കിന് പോകും വഴിയാണ് അപകടം.
)
ഞാന്‍ കേട്ട കഥ ഇങ്ങനെ ...എതിര്‍വശത്തുനിന്നും വരികയായിരുന്ന
കൊച്ചുസ്കൂട്ടറിലെ കൊച്ചുപെണ്‍കുട്ടി ഇടത്തോട്ടു ഇന്ദിക്കേറ്റര്‍ ഇട്ടു,
വലത്തോട്ട് തിരിയാന്‍ ഒരുങ്ങവേ ജനനന്മയും, മനോരമ പഠിപ്പിച്ച സാമൂഹിക
ഉത്തരവാദിത്തവും, ട്രാഫ്ഫിക് നിയമങ്ങളും മുന്‍ നിര്‍ത്തി, വലതുപക്ഷ
അനുഭാവിയായിട്ടുള്ള, മാന്യ അച്ചായന്‍, “മോളെ...!! ഇടത്തോട്ടുള്ള
ഇന്ദിക്കറ്റര്‍ മാറ്റി വലത്തോട്ടുള്ളത് ഇട്ടുകൂടെ.”.?? എന്നു ആംഗ്യ
ഭാഷയില്‍ ചോദിച്ചെന്നും...ഈവെനിംഗ് വാക്കിന് ചെന്നപ്പോള്‍ അച്ചായനെ
ഇമ്മോറല്‍ ട്രാഫിക് ചാര്‍ജ്ജ് ചെയ്തു യുവ വിപ്ലവകാരികള്‍ 'ഡെയ് ശുംഭാ'
എന്നു വിളിച്ച് തല്ലി കാലൊടിച്ചു എന്നുമാണ് കേള്‍ക്കുന്നത്.
ഞാന്‍ പോയി സത്യം അറിഞ്ഞു വരാം പോരേ??
അച്ചായോ...!!
എടാ ഉവ്വേ നീയോ..!!
ഇതെന്നാ കിടപ്പാ അച്ചായോ..??
ഒന്നും പറയേണ്ടടാ ഒന്നുരണ്ടു 'വാക്കിന്' പോയതാ...
എന്നതാ സംഭവം....??
ഒരു കാര്‍ പിന്നില്‍ നിന്നും വന്നു തട്ടി ഇട്ടു നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയി ....
നാട്ടില്‍ കഥ വേറെയാ ഇന്ദിക്കേറ്ററെന്നോ മറ്റോ..?
റാസ്കല്‍സ്...!!! ആ ത്രിവര്‍ണ്ണ കളര്‍ ചുരിദാറിട്ട പെങ്കൊച്ച് അതിലെ പോകുന്നത് ഞാന്‍ കണ്ടുപോലുമില്ല...!!
അതുവ്വ....അപ്പോള്‍ ഇടിച്ച വണ്ടി കണ്ടോ??
ഉം.. നംബര്‍ നോക്കിയപ്പോ ചൊമല (മലബാര്‍ മേഖലയില്‍ ഉള്ള വായനക്കാര്‍
ചുവപ്പ് എന്നു തിരുത്തി വായിക്കുക പ്രത്യേകിച്ചു കണ്ണൂര്‍ മുതല്‍
വടക്കോട്ടു) പ്ലേറ്റ്.... ഇത് മറ്റവന്മാര്‍ തന്നെ....
അച്ചായോ
ചൊമല നംബര്‍ പ്ലേറ്റ് ആണേല്‍ അത് മറ്റവന്മാര്‍ ഒന്നും അല്ലാ സ്റ്റേറ്റ്
കാറാ,അച്ചായന് പണി തന്നത് അച്ചായന്‍റെ വര്‍ഗ്ഗം തന്നെ..
പോടാ ഇംപോസ്സിബിള്‍...!! പ്രതിപക്ഷത്തിനും ഒരു സ്റ്റേറ്റ് കാര്‍ ഇല്ലായോ??
അതുവ്വ പക്ഷേ അതിനിപ്പോ ഒരാളെ ഇടിച്ചിടാന്‍ ഒന്നും കെല്പ്പില്ല,,
പ്രത്യേകിച്ചു ഒരു അച്ചായനെ, അതുഭരണത്തില്‍ ഉള്ളപ്പോള്‍ മാത്രമേ നികൃഷ്ട
അച്ചായന്‍സിനെ ഇടിക്കാറുള്ളൂ....!!അതുപോട്ടെ ഒരു ഇന്നോവ ആന്നോ??
ഉവ്വ.. അതേടാ അതേ ..
അപ്പോ മുഖ്യന്‍ തന്നെ...!!
എന്‍റെ പുതുപ്പള്ളി പുണ്യാള...!!! അതെന്നാ പണിയാടാ..??
അതു പണിയല്ല, ‘പരിപാടി’…!! അച്ചായനോടു ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യന്‍ ഇത്ര അടുത്തു ഇടപഴകിയിട്ടുണ്ടോ..?? അതാണ് പരിപാടി..
എന്നതാ..??
ജനസംബര്‍ക്ക പരിപാടി, പിന്നെ പണ്ടത്തെ അതിവേഗം ബഹുദൂരം..
ഉവ്വ.. നീ അവന്മാരെ സുഖിപ്പിക്കാന്‍ ഓരോന്ന് പറഞ്ഞോ..ഇതൊക്കെ എഴുതുമ്പോ
തെറി കേള്‍ക്കാതിരിക്കാന്‍ അല്ലായോ ,എന്നെ ഒരു വണ്ടിയും ഇടിച്ചില്ല പോരേ
..??
അച്ചായോ ഇതൊക്കെ ഞങ്ങള്‍ എഴുത്തുകാരുടെ ട്രേഡ് സീക്രെട്ട്
ആണ് വിളിച്ചുപറയരുത്... പൊതുവില്‍ നിഷ്പക്ഷന്‍ എന്ന പ്രതീതി ജനിപ്പിക്കണം
‘എല്ലാത്തിലും’… എങ്കിലേ പിടിച്ച് നില്ക്കാന്‍ പറ്റു അതൊക്കെ
പോട്ടെ.....ഇനി മേലാല്‍ ഇടത്തോട്ടു ഇന്ദിക്കേറ്റര്‍ ഇട്ട്, വലത്തോട്ട്
തിരിയുന്ന വണ്ടികളുടെ ട്രാഫ്ഫിക് നിയന്ത്രണം ഏറ്റെടുക്കാന്‍ പോകരുത്... പണി
കിട്ടും..!! ആ പെങ്കൊച്ചിനെ ഇപ്പോ കാണാനില്ലാന്നു പറയുന്നു... നിങ്ങടെ
ഇടവകക്കാരിയാ ഇടത്തോട്ടു ഇണ്ടിക്കേറ്റര്‍ ഇട്ടു, വലത്തോട്ട് തിരിയും
മുന്‍പ്തന്നെ പള്ളിയില്‍ പാട്ടൊക്കെ പാടുവാരുന്നു എന്നാ കേള്‍ക്കുന്നെ...
ആ... പണ്ടെങ്ങോ കണ്ടിട്ടുണ്ട് കാലോടിഞ്ഞേ പിന്നെ ഞാന്‍
ശ്രദ്ധിക്കാറില്ല(അച്ചായന്‍റെ കാലുകള്‍ ആണ് എഴുത്തുകാരന്‍ ഉദ്ദേശിച്ചത്
അല്ലാതെ കാല് ‘മാറിയിട്ടില്ല’)
ഇതിയാനു എന്നതാ അറിയാവുന്നേ..??
ഒന്നറിയാം... ഒന്നുകില്‍ ഇടത്തോട്ടു ഇന്ദിക്കറ്റര്‍ ഇട്ടു ഇടത്തോട്ടു
തന്നെ തിരിയുന്ന വണ്ടി.... അല്ലെങ്കില്‍ വലത്തോട്ട് ഇട്ടു വലത്തോട്ടു...
അല്ലാത്തവയുടെ ട്രാഫ്ഫിക് നിയന്ത്രിച്ചാല്‍ അപകടം ....!!
ഗുഡ്..അച്ചായന്‍ ഇടത്-വലതു ട്രാഫ്ഫിക് നിയമങ്ങള്‍ പഠിച്ചു വരുന്നു.
ഞാനും....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ