ഞായറാഴ്‌ച, ജനുവരി 08, 2012

കഴുത

ആത്മരോഷം വരുന്നു .....

ആവാം,കഴുതയ്ക്ക് ആത്മരോഷം ആവാം... പക്ഷേ പോസിറ്റീവ് ആയിരിക്കണം....

ബുജി കണ്ട ജീവിതവും,ലോകവും ഒന്നും കഴുത കണ്ടിട്ടില്ല...!!
സോ ദി കഴുത എഗ്രീഡ്...

കഴുതയുടെ അച്ഛന്‍ മരിച്ചു , ആശംസകള്‍ അര്‍പ്പിക്കാന്‍ ബുജിയും എത്തിചേര്‍ന്നിരിക്കുന്നു

കഴുത കരയുന്നു ,നിലവിളിക്കുന്നു.....

സെന്‍സ്ലെസ്സ് ...!!! ബി ‘പോസിറ്റീവ്’ , എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്നതാണ് കഴുതയുടെ പോരായ്മ.ഒരച്ഛന്‍ പോയലെന്താ അതിലും നല്ലതൊരണം കിട്ടാനായി ആണെന്ന് കരുതി സമാധാനിച്ചു കൂടെ...കഴുത പോസിറ്റീവ് അല്ല അതാണ്,അതാണ്......

കഴുതയുടെ പെങ്ങള്‍ വികാര ജീവികളുടെ പീഡനത്തിനിരയായി.

കഴുത വെട്ടുകത്തിയുമായി ചാടിയിറങ്ങി.

കത്തി താഴെയിടാഡാ....!! നന്മയ്ക്ക് വേണ്ടിയാണ്.... കത്തി താഴെയിടാന്‍...!!! മനുഷ്യനു ‘വികാരം’ പാടില്ല കുട്ടാ... ‘വിവേകം’ ഉപയോഗിക്കൂ ഇതുകൊണ്ടു നമ്മള്‍ പീഡനത്തിന്‍റെ’ ദൂഷ്യ വശങ്ങളും, അത് സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നും മനസ്സിലാക്കി,ഇതിനെ വിവേകപരമായും വികാരപരമായും സമീപിക്കുന്നതിലെ വ്യത്യാസവും..ഗുണങ്ങളും.

എന്നാലും എന്‍റെ പെങ്ങള്‍...!!!!

കഴുതെ...!! സാമൂഹിക ജീവി സ്വാര്‍ത്ഥ ജീവിയാകാന്‍ പാടില്ല. അവള്‍ താങ്കളുടെ മാത്രം പെങ്ങള്‍ അല്ല എന്‍റെയും കൂടിയാണ്...നീ അവനെ കൊന്നു ജയിലില്‍ പോയാല്‍ അവളെ ഒരു പട്ടിയും തിരിഞു നോക്കില്ല...

താങ്കളുടെ കൂടി പെങ്ങള്‍ അല്ലേ??

ലിറ്ററലി......!!

എന്നാല്‍ അല്പ്പം മദ്യപിച്ചു സമാധാനിക്കാന്‍ താല്പ്പര്യം....

പാടില്ല കുട്ടാ ബി പോസിറ്റീവ് മദ്യം ഒന്നിന്നും പരിഹാരമല്ല.

അപ്പോള്‍ ബുജി മദ്യപിക്കുന്നത്..??

‘തീയേറെറ്റിക്കലി’ പോസിറ്റീവ്…. കുട്ടാ, ആസ് എ റെസ്പോണ്‍സിബിള്‍ സിറ്റിസെന്‍, ഞാന്‍ പൊതുഖജനാവിലേക്ക് കൊണ്ട്രിബ്യൂട്ട് മാത്രമാണു ചെയ്യുന്നത്. ‘ടാക്സ്’….ഈ റോഡും,തോടും എല്ലാം ബുജിയുടെ കൂടി സംഭാവനയാണ്,കണ്ടോ പിന്നിലെ നല്ല വശങ്ങള്‍...

എങ്കില്‍ വാങ്ങിയിട്ടു കുടിയ്ക്കാതെ കളഞ്ഞുകൂടെ?? കഴുതയ്ക്ക് സംശയം .

ഗുഡ്... കഴുയ്ക്കു സംശയം ആവാം...ഒരിയ്ക്കലും തീരാത്ത സംശയങ്ങള്‍ ആണ് താങ്കളുടെയും എന്റെ്യും നിലനില്‍പ്പിനാധാരം.
മദ്യം ഉപയോഗിച്ചാലെ അതിന്‍റെ ദോഷവശങ്ങള്‍ മനസ്സിലാക്കി വരും തലമുറയെ ഉപദേശിക്കാന്‍ സാധിക്കൂ... ,അനുഭവങ്ങള്‍ വേണം...!!           എന്താണ് ഹേ..?? ഭൂമിയില്‍ നടക്കുന്ന എല്ലാ കൊള്ളരുതാഴികയ്ക്ക് പിന്നിലും ‘നന്മ യുണ്ട്’,’നല്ലതുണ്ട്’ മിസ്റ്റര്‍... അത് താങ്കള്‍ കാണാതെ പോകുന്നു....
ഉദാഹരണത്തിന്... താങ്കളെ ഒരു കത്തിയെടുത്ത് ഒരാള്‍ കുത്തിയാല്‍,,അയാള്‍ വിലയ്ക്ക് വാങ്ങിയ ആ കത്തികൊണ്ട് ഒരു പ്രയോജനം അഥവാ ഉപയോഗം ഉണ്ടായി കാണാന്‍ ഭാഗ്യം ഉണ്ടാവുകയില്ലേ,ഉപയോഗശൂന്യത എന്ന നെഗറ്റീവ് ഒഴിവായിരിക്കുന്നു.... കണ്ടോ അല്പ്പം ചിന്തിച്ചാല്‍ മതി ഇങ്ങനെ എത്ര പോസിറ്റീവ് കണ്ടെത്താം...!! ‘ഓണ്‍ളി പോസിറ്റീവ്’... അത് കാണൂ ആന്ഡ് ബി ഹാപ്പി ആള്‍വേയ്സ്.... നല്ലത് മാത്രം പറയൂ,, ചിന്തിക്കൂ നന്മ മാത്രം ചെയ്യൂ, എല്ലാത്തിലും ഇവ തിരഞ്ഞുപിടിച്ചു കാണൂ..... ഇനിയെങ്കിലും ഒരു ബുജിയാകൂ പ്ലീസ്....

സഹികെട്ട കഴുത ഭുജിയെ ചീത്തവിളിച്ചു , തല്ലി....... ബുജി തിരിച്ചും തല്ലി...... ചീത്തവിളിച്ചു..

നെഗറ്റിവ്...????????

“ബിക്കോസ് പ്രാക്റ്റിക്കല്‍, തിയേറെറ്റിക്കല്‍ ആന്ഡ് ലിറ്റെറല്‍ മീനിങ്സ് ആര്‍ എന്‍റയര്‍ലി ഡിഫ്ഫറന്‍റ് അറ്റ് ടൈംസ്,എസ്പെഷിയലി വെന്‍ ഇറ്റ് കോസെസ് പെയിന്‍ ”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ