ഒടിയന് ആരുടെയെങ്കിലും തന്തയ്ക്കു വിളിക്കണമെന്ന് തോന്നിതുടങ്ങിയിട്ടു
കുറെക്കാലമായി ,തന്തയ്ക്കു പിറന്ന ആരെയേലും നേരില്‍ വിളിച്ചാല്‍ തല്ല് കിട്ടാന്‍
സാധ്യത കണക്കാക്കുന്നതിനാല്‍ ഒടിയന്‍ ഒടുവിലൊരുപായം കണ്ടെത്തിയിരിക്കുന്നു ,ദൈവത്തിന്‍റെ തന്തയ്ക്കു പറയുക...,കാരണം
ലളിതമാണ്, ദൈവത്തിനൊരു തന്തയുണ്ടായാല്‍ ആ തന്ത ദൈവമുള്‍പ്പടെ സകലസൃഷ്ട്ടിയുടെയും തന്തയാകും
അങ്ങനെ വല്യദൈവമാകും അപ്പോ ഇപ്പോള്‍ നിലവിലുള്ള ദൈവം പുറത്താകാന്‍ സാധ്യതയുണ്ട് ,അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദൈവത്തിനു തന്തയുണ്ടാകാന്‍ ഏകാധിപത്യരാജ്യത്തു സാധ്യതയില്ല എന്നു മനനം, നിഗമനം.
ഒടുവില്‍ ഒടിയന്‍ ദൈവത്തിനെ
'തന്തയ്ക്കു പിറക്കാത്തവനെ' എന്നു വിളിച്ചു ,തിരിച്ചു വിളിക്കാന്‍ മൂപ്പര്‍ നാക്ക് വളച്ചതാ....
അപ്പോള്‍ ദൈവത്തിനു യുക്തിബോധം ഉണ്ടായി ,ഒടിയന്‍ ഉള്‍പ്പടെ സകാലചരാചരങ്ങളുടെയും
തന്തയായ താന്‍, ഒടിയനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചാല്‍ ,സ്വന്തം പുരുഷ്വത്വവും, പ്രതുത്പാദന ശേഷിയും ചോദ്യം ചെയ്യപ്പെടും
പകരം സ്വയം തന്തയുള്ളവന്‍
എന്നു തെളിയിക്കാം.. ,ഒരു തന്തയ്ക്കു തന്തയായിമാറി അങ്ങനെ തനിക്ക് ജനിക്കുന്ന തന്ത ദൈവത്തെ
ചൂണ്ടികാണിച്ചു ഇതെന്‍റെ സ്വന്തം തന്ത എന്നു പറയാം. ,ദൈവം അത്
തന്നെ ചെയ്തു.
ഒടിയന്‍ ദൈവത്തിന്‍റെ തന്തയെയും തന്തയില്ലാത്തവന്‍ എന്നു വിളിച്ചു..
കുടുങ്ങിയിരിക്കുന്നു ,കള്ളി വെളിച്ചത്താകാന്‍ പാടില്ല,
താനാണ് തന്‍റെ തന്തയുടെ തന്ത എന്നു പറഞ്ഞാല്‍ അത് ദൈവത്തിനു നിരക്കാത്ത പണിയാകും ,തന്തയ്ക്കായി ഒരുതന്തയെക്കൂടി സൃഷ്ട്ടിച്ചാല്‍ , ഒടിയന്‍ വീണ്ടും പണി തുടരും ,ഒടുവില്‍ മക്കള്‍
ഇല്ലാത്ത 'തന്തയ്ക്കു പിറന്ന തന്തമാര്‍' മാത്രമാകും മിച്ചം.
പുത്രനായ തന്തയെ സംഹരിച്ചു ദൈവം സ്വയം തന്തയില്ലായിക
സ്ഥിതീകരിച്ചു ,
സര്‍വ്വചരാചര തന്തയ്ക്കു തന്തയുടെ ഒഴിവിലേയ്ക്ക് മറ്റൊരു തന്തയ്ക്കും പിറക്കാത്ത
ആളെ ആവശ്യമുണ്ട്.
......ഒടിയന്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ