റബ്ബറുറകളുടെ നിര്‍മ്മിതിയില്‍ മായം ചേര്‍ത്ത ലാഭചിന്ത, രൂപമില്ലാത്ത പിതാവിനെ സൃഷ്ട്ടിച്ചത് മാത്രം ഗന്ധമില്ലാത്ത ഓര്‍മ്മ
കുടുംബമെന്ന സത്യത്തെ മറച്ചുപിടിച്ചു വന്നു, അവര്‍തന്നുപോയ പുഞ്ചിരികള്‍ക്ക് മദ്യത്തിന്‍റെ സുഗന്ധം.
അമ്മ നല്‍കിയ മുലപ്പാലിന്, മുടിയില്‍ചൂടിയ മുല്ലപ്പൂവിന് അന്യരുടെ അദ്ധ്വാനത്തിന്‍റെ, വിയര്‍പ്പിന്‍റെ സുഗന്ധം.
ശവപ്പറമ്പില്‍ മിച്ചമില്ലാത്ത ജീവന് കാവലിരുന്നകാലം കത്തിയെരിയുന്ന
ശരീരത്തില്‍ മിച്ചംനിനിന്നു പുകയുന്ന ഞാനെന്നഹുങ്കിന്‍റെ സുഗന്ധം
കള്ള് വാങ്ങിത്തന്നവന്‍, തള്ളയെ കൊന്നില്ലന്നു കള്ളം പറഞ്ഞു രക്ഷിച്ചപ്പോള്‍, പകരം നേടിയ സ്നേഹത്തിന്‍റെ സുഗന്ധം.
മണ്ണില്‍ ആര്‍ഷസംസ്ക്കാരം, അവസാനകാലം ആവേശത്തോടെ കൃഷിചെയ്യുന്ന
പ്ലാസ്റ്റിക്ക് കവറിലെ ഉച്ഛിഷ്ടത്തില്‍, പട്ടിണിപ്പട്ടിയായി കണ്ടെത്തിയ
ജീവന്‍റെ സുഗന്ധം.
കാമഭ്രാന്ത് പിച്ചിച്ചീന്തിയ പ്രകൃതിയാം ദേവത,
ജീവനെടുക്കാന്‍ പടച്ചുവിട്ട കൊടുങ്കാറ്റു, മൈലുകള്‍ക്കപ്പുറത്തുനിന്നും
തനിക്കായ് ചുമന്നു കൊണ്ടുവന്ന ചോരയുടെ സുഗന്ധം
അക്ഷരം
പഠിക്കേണ്ട കാലം അക്ഷരത്തെറ്റുകള്‍ അറിഞ്ഞു നല്‍കിയ ദുര്‍ഗന്ധമാവാം
,സുഗന്ധാനുഭവങ്ങളേറെയായിട്ടും അയാളെ കവിതകളെഴുതുന്ന മഹാനാക്കാതെ , സുഗന്ധ
വ്യാപാരിയായത്
ഒരു കുപ്പി വാങ്ങി , മനസ്സിലെ നാറുന്ന ചിന്തകള്‍ക്ക് മേലെ വാരിപ്പൂശി.
എന്‍റെ ശരീരവും സുഗന്ധം പരത്തട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ