ബുധനാഴ്‌ച, നവംബർ 30, 2011

അനുഭൂതി

അവളൊരിക്കല്‍ ചോദിച്ചു എത്ര സുഖവും സന്തോഷവും തോന്നുന്നു എന്നെ സ്നേഹിക്കുമ്പോള്‍???

ഒരുപാടൊരുപാടു.............. നേരം പിടിച്ച് വെച്ചതിന് ശേഷം ഒന്നു മൂത്രമൊഴിക്കുംപോളുള്ള സുഖത്തെക്കാള്‍ ഏറെ സുഖം നിന്‍റെ ഈ സ്നേഹം തരുന്നു........... അതിലേറെ ആത്മനിര്‍വൃത്തി ............

അവളെന്നെ പിടിച്ചുവെയ്ക്കാതെ മൂത്രാമൊഴിച്ചു കളഞ്ഞു .....
.
ഞാനിന്നും പിടിച്ച് വെച്ചേക്കുകയാണ് ....അ...ആത്മനിര്‍വൃത്തിക്കായ് .......

ഹാ .....ഇപ്പോള്‍ ആദ്യ പ്രണയത്തെക്കാളേറെ അനുഭൂതി
......

ഇന്ത്യ എന്ന വികാരം

ഒരു അക്കൌണ്ട് ഒപ്പണിങ് അപേക്ഷയില്‍ ആ 14 വയസുകാരന്‍ "nationality" എന്ന കോളത്തിന് താഴെ "മാപ്പിള" എന്നു എഴുതിയിരിക്കുന്നത് കണ്ടു കൌതുകത്തോടെ ചോദിച്ചു.......

അത് ബോസേ.... പുള്ളകളോട് ചോദിച്ചീനി ഇതെന്തുനാണീന്നു ഓരു പറഞ്ഞി നി... "nationality" ന്നാ...  ജാതീന്നു.... അതോണ്ട് ഞമ്മള്.....ഇങ്ങളത് ഒഴിവാക്കിക്കൊളീന്‍.....

അത് തിരുത്തി ഇന്ത്യന്‍ എന്നു എഴുതികൊടുക്കുമ്പോ ഉള്ളിലേന്തോ പതഞ്ഞു പൊങ്ങുന്നു

"ഇന്ത്യ" എന്ന വികാരം..... ഒഴിവാക്കാനാവാത്ത വികാരം

തിങ്കളാഴ്‌ച, നവംബർ 28, 2011

ആത്മമിത്രം



ഒരിക്കല്‍ ആ ബാറില്‍ വെച്ചവന്‍ പറഞ്ഞു അളിയാ അവള്‍ക്ക്  നിന്നോടെന്തോ ഉണ്ട് ഉറപ്പ്.....!!
:തന്നെ???
തന്നെടെ.....
:ഇതതുതന്നെടെ???
അതേടേ......

ഒടുവിലൊരുനാള്‍ അവളെന്നെ അണ്ണാ..... എന്നു വിളിച്ച് ഏതോ ഒരുത്തന്‍റെ അളിയന്‍ വേഷം കെട്ടിച്ചു പോയപ്പോ
അതേ ബാറില്‍ ഇരുന്നവന്‍ പറഞ്ഞു

കുടുംബത്തി പിറന്ന ഒരുത്തന്നെ  കണ്ടപ്പോ ലവള്‍ക്ക് നിന്നെ വേണ്ടാതായി അല്ലെടാ .....
"ഞാന്‍ അന്നേ പറഞ്ഞതാ........... വേണ്ടാ...........വേണ്ടാ...... എന്നു!!
ടാ പിന്നെ മറ്റെ അവള്‍ക്ക്..... ടാ... ലവളുടെ കൂട്ടുകാരി അവള്‍ക്ക്  നിന്നോടെന്തോ ഉണ്ട്".....

തന്നെടെ ...???

ഞായറാഴ്‌ച, നവംബർ 27, 2011

നന്മക്കഥ

കുറെക്കാലമായി വിചാരിക്കുന്നു കുരുത്തക്കേടല്ലാതെ നല്ലത് വെല്ലോം എഴുതണമെന്ന്

ഇന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ കണ്ട കാഴ്ച ഈ കഥക്കു നിദാനം
ഒരു ബര്‍ത്തില്‍ മൂന്നു പേര്‍, ഒരു മുത്തച്ഛനും, രണ്ടു പേരക്കിടാങ്ങളും കെട്ടിപ്പിടിച്ചു ‘റ’ പോലെ,തണുപ്പിനെ തോല്പ്പിച്ചു ഒരുപാടൊരുപാട് സ്നേഹം പങ്കുവെച്ചു സുഖമായുറങ്ങുന്നു
ആദ്യമെന്‍റെ തലതെറിച്ച ചെകുത്താന്‍ബുദ്ധി പറഞ്ഞത് ഇതൊരു സര്‍ക്കസ് കുടുംബമാണോ എന്നു.... ,ചെക്കുത്താനെ ട്രയിനിന്‍റെ ബാത്റൂമില്‍ കേറ്റിവിടുന്നു..... ഒന്നുകൂടി ആലോചിക്കട്ടെ .....ഉം ... നന്മ കുറേശ്ശെ വരുന്നുണ്ട്,......ഇങ്ങട് പോരട്ടെ ...കൊള്ളാം....

ഇഷ്ടായി... ഇഷ്ടായി ..’മുത്തച്ഛന്‍’....നന്മക്കഥയ്ക്കു  പേരായി

കഥ
****
വളരെ ചെറുപ്പത്തിലെ.. തിരുത്ത്.. ഞാന്‍ ജനിക്കും മുന്പെ  എന്‍റെ രണ്ടു മുത്തച്ഛന്‍മാരും (അച്ഛച്ഛനും അമ്മാച്ഛനും)  കാലപുരി പൂകി... തിരുത്ത്.... സ്വര്‍ഗത്തില്‍ പോയി.“നിന്‍റെ തലവെട്ടം കണ്ടപ്പോളേ എന്‍റെ കെട്ടിയോന്‍ പോയി"ന്നാ ഒരു വല്യമ്മ പറഞ്ഞേ ,ശേഡ്ഡാ..!! ചെക്കുത്താന്‍കഴിവേറി കാര്യം സാധിച്ചു വന്നോ???

കോട്ടിട്ട ഭൂതം എത്തിയിരിക്കുന്നു “ടിക്കെറ്റില്ലാതെ യാത്ര”.. നിര്‍ദ്ധനന്‍ ആയ ചെകുത്താന് പിഴ ഈ സ്റ്റേഷനില്‍ ഇറങ്ങാന്‍ കര്‍ശനനിര്‍ദേശം .

കഥ തുടരാം....
**************
എനിക്കു മുത്തച്ഛസ്നേഹം കിട്ടിയിട്ടില്ല... അതിനു പകരം വെക്കാനെന്തുണ്ട്.. കഥകള്‍,കവിതകള്‍,ട്രയിന്‍ബര്‍ത്തിലെ ‘റ’ എന്തൊക്കെ നേടിയാലും....വാരിക്കൂട്ടിയാലും...ഇങ്ങനെ ചിലത് വിലയ്ക്ക് വാങ്ങാന്‍ കഴിയുമോ.... നഷ്ടം... ആയുഷ്ക്കാല നഷ്ടം...ഹാ ..!!!

  ... ബര്‍ത്തില്‍ കിടന്ന ഹിന്ദി മുത്തച്ഛനും പേരക്കിടാങ്ങളും ഉണര്‍ന്നിരിക്കുന്നു , ഇളയ കിടാവ് ചെവി വരെ വാ പൊളിച്ച് നിലവിളിക്കുന്നു,വിശന്നിട്ടാണോ ആ .... ,മുത്തച്ചന്‍ വളരെ സ്നേഹത്തോടെ ചെക്കന്‍റെ തലമണ്ടക്കിട്ട് ഒറ്റ അടി!!!! ,

ചെക്കുത്താന്‍ ടിക്കെറ്റ് എടുത്തു വീണ്ടും കേറിയിരിക്കുന്നു ഞങ്ങള്‍ യാത്ര തുടരട്ടെ................... ബാക്കി കഥ പിന്നെ....

ശനിയാഴ്‌ച, നവംബർ 26, 2011

വിഷം

ഹെയ്... ചതിച്ചു രാമ....
ആ തെക്കെലെ മാധവിയുടെ വീട്ടിലേക്ക് കയറണ ഇടവഴിയില്‍.... ന്നെ.. ഒരു പാമ്പ് കടിച്ചെടോ..........
 
ഭയാക്കാനില്ല അങ്ങുന്നെ
അപ്പനും അടിയനെപ്പോലെ വിഷമുള്ള ജാതിയല്ല....!!

വെള്ളിയാഴ്‌ച, നവംബർ 25, 2011

ആനക്കാര്യം

ആനയെ വാങ്ങുന്നത് ഒരു ആനക്കാര്യമാണോ അല്ലയോ

തര്‍ക്കുത്തര കളരി



:എപ്പോ വന്നു ?
“പത്തു മുപ്പതു വര്‍ഷമായി ”

:അച്ഛനുണ്ടോ മോനേ?
“ഇല്ല പാസ്റ്ററുണ്ട് വല്യപ്പാ”

:അഖിലിനെ കിട്ടുമോ അങ്കിള്‍ ?
“ഉവ്വ മോളെ , എന്നാ വില തരും”

:ഇപ്പോ കാണാനില്ലല്ലോ മോനേ?
“ഇത്രേം വെളിച്ചമുണ്ടായിട്ടോ”

:തിന്നാന്‍ എന്തുണ്ട് ചേട്ടാ ?
“മുതലാളി ഉണ്ട് അനിയാ ”

:അമ്മേ ..കാപ്പി...??
“പിന്നെ പാതിരായ്ക്കു കൂപ്പീ”

:ആരാ?

"ദൈവം ..............."

വെണ്മ

ഡോ രാമ പോരുമ്പോ.... ഒരു പൊതി തങ്കഭസ്മം വാങ്ങിക്കോളുട്ടോ”... ..
:ഉവ്വ എന്തിനാണാവോ?
“സുഭദ്രക്ക് വെളുക്കാന്‍ പൂതി”
:ഉവ്വ ..
അങ്ങുന്നിന് എന്തേലും....
“ ഒന്നിരുട്ടാന്‍ എന്താച്ചാ അതുതന്നെ ” .....

ബുധനാഴ്‌ച, നവംബർ 23, 2011

ലോകറെക്കോര്‍ഡ്

സന്തോഷ് പണ്ടിറ്റിന് മാത്രമല്ല ,എന്‍റെ പേരിലും ഒരു ലോകറെക്കോര്‍ടുണ്ട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല

കഥ ഇങ്ങനെ

ഒരു വ്രതാനുഷ്ഠാന കാലത്ത് ,ഞാന്‍ അന്ന് ചെറിയ ഏതോ ക്ളാസ്സില്‍ പഠിക്കുന്നു ,
ഞങ്ങള്‍ മുന്നൂ നാലു  സുഹൃത്തുക്കള്‍  വ്രതം എടുക്കുന്നു ,ക്ലാസ്സില്‍ അതിലൊരുത്തന്‍  മറ്റൊരുത്തനോടു  വളരെ രഹസ്യമെന്ന് തോന്നത്തക്ക രീതിയില്‍ പരസ്യമായി പറയുന്നുണ്ട്

:എടാ ഇനിപ്പോ മൂത്രിക്കാന്‍ അല്ലാണ്ട് തൊടാനോക്കില്ല

:അതെയതെ... ഹി ഹി ...പിന്നെ ഗുലുമാല് പിടിച്ച ചിരിയും

എനിക്കൊരു ചേമ്പും പിടികിട്ടിയില്ല ,ഞാനതിലൊരുത്തന്നെ രഹസ്യമായ് വിളിച്ച് ചോദിച്ചു

:എടാ മൂത്രിക്കാനല്ലേല്‍ പിന്നെന്തിനാ ...??

:അഖിലേ അതുപിന്നെ ...പിന്നെ...അതെന്താന്നു വെച്ചാലുണ്ടല്ലോ ...ങാ
..ചൊറിച്ചില്‍ അതേ ചൊറിയാന്‍  പാടില്ലെടാ  നിനക്കറിയില്ലേ ??

:ഇല്ല ...

:അയ്യോ പാടില്ല കേട്ടോ വ്രതം തെറ്റും ..

:അയ്യോടാ .. ഞാന്‍ ഒന്നുരണ്ട് വട്ടം..

:ആ അത് സാരമില്ല അറിയാണ്ടല്ലേ ഇനി ചെയ്യേണ്ട ..

ഏതാണ്ട്ഒരുമാസക്കാലം ഞാന്‍ അസഹ്യമായ ചൊറിച്ചിലുകളെ ചെറുത്തു നിന്നു ,ഇതുവരെ ആര്‍ക്കുമില്ലാത്ത,ആരും തകര്‍ക്കാത്ത , ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത  ഒരു ലോകറെക്കോര്‍ഡ് .....


ലഹരി

അറിവുകേടും ,വിപ്ലവവും, അഹന്തയുമായൊരു ഉദയം
കള്ളും, കഞ്ചാവും, കാമുകിയുമായൊരു പുലരി
വായനയും, ഈശ്വരനും, ഭാര്യയുമായൊരു മദ്ധ്യാനം
തിരിച്ചറിവും,വിമര്‍ശ്ശനവും,നിരീക്ഷണവുമായൊരു സായന്തനം
നിശബ്ദതയും,പ്രായശ്ചിത്തവും,പശ്ചാത്താപവുമായി അസ്തമയം
ഒരു തരി ലഹരിയില്ലാതൊരു ദിനമില്ല ,ഒരു ആയുസ്സില്ലാ ...

തിങ്കളാഴ്‌ച, നവംബർ 21, 2011

ഫാഷാ അധ്യാപക

പുതിയ മലയാളം ടീച്ചര്‍ സുന്ദരിയാണ്,ഇന്ദുടീച്ചര്‍.
ടീച്ചറുടെ ആദ്യത്തെ ക്ലാസ്സാണ് ഞങ്ങള്‍ കണ്ണും കാതും കൂര്‍പ്പിച്ചു ..
ഭാരതത്തെ പറ്റിയുള്ള കവിതയാണ്
കവിത വായിച്ചു ടീച്ചര്‍ പറഞ്ഞു
കുട്ടികളെ ശ്രദ്ധിക്കു
ഫാരതം ,ഫൂമി ,ഫാര്യാ ,ഫര്‍ത്താവ് ,ഫരണം, ഫാഗ്യം ....ഹാ അത്ഫുതമായിരുക്കുന്നല്ലേ.. നോക്കൂ... കവിയെത്ര മനോഹരമായാണ് പ്രാസം ഒപ്പിച്ചിരിക്കുന്നത്
ഗംഫീരമല്ലേ ..
ടീച്ചര്‍ക്ക് പേരുവീണു “ഭലിതബിന്ദു”.ഓര്‍മയില്‍ ഇത് എന്‍റെ ആദ്യ സാഹിത്യസൃഷ്ടി ..

ഞായറാഴ്‌ച, നവംബർ 20, 2011

കാഞ്ഞങ്ങാട് ഡയറീസ്


ആമുഖം
കാസറഗോഡ് ജില്ലയുടെ എതാണ്ടൊരു  പ്രവേശന കവാടമാണ് ഈ ചെറുനഗരം(ഭൌതികമായ പ്രവേശനം ചെറുവത്തൂര്‍ ആണ് തുടങ്ങുന്നത് ) ഒരുവര്‍ഷം മുന്‍പു ഇവിടെ വന്നിറങ്ങുമ്പോ മനസില്‍ ഉണ്ടായിരുന്ന മുനവിധികളെയൊന്നും കാര്യമായി  തിരുത്തി എഴുതാന്‍ ഈ നാടിനു സാധിച്ചിട്ടില്ല .

സാംബത്തികം
മറ്റ് മലബാര്‍ മേഖലകളെ പോലെ തന്നെ പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് കൂടുതല്‍ ,ഈ കൊച്ചു നഗരത്തില്‍ മാത്രം 25ഇല്‍ അധികം ബാങ്കുകള്‍ നഷ്ടം കൂടാതെ പ്രവര്‍ത്തി ക്കുന്നു ഏന്നത് തന്നെ ഇവിടം നേടികൊണ്ടിരിക്കുന്ന സാംബത്തിക പുരോഗതിയുടെ അടയാളമാണ്

വിദ്യാഭ്യാസം, തൊഴില്‍
എന്‍റെ ജന്മനാടിനെ അപേക്ഷിച്ച് പൊതുവേ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കുറവാണ് ,വലിയൊരു ശതമാനം ചെറുപ്പക്കാരും അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍,ബിസ്സിനസ് ,പ്രവാസം ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുക്കുന്നു.

ഗതാഗതം
തുടക്കം മുതലേ ശ്രദ്ധിച്ചതാണ് ഇവിടെ ഓട്ടോറിക്ഷ്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് അതും വലിയൊരു ശതമാനവും ചെറുപ്പക്കാര്‍ ഓടിക്കുന്നു. ,പിന്നീട് മനസിലായി അവര്‍ ഗള്‍ഫില്‍  പോകാനുള തയാറെടുപ്പിലാണ്, അതിനുള്ള പണം സ്വരൂപിക്കുകയാണ് പലരും .

ഇത്തരം ഓട്ടോകളില്‍ ഈ നാട്ടില്‍ വന്നാല്‍ കഴിയുന്നതും കയറാതിരിക്കുക ഒന്നു രണ്ടു വട്ടം അനുഭവമുണ്ട് ജീപ്പിനെക്കാള്‍ വലുപ്പമുള്ള ഡീസല്‍ വണ്ടികളാണ്, ഉള്ളില്‍ വിശാലമായ പാര്‍ക്കിങ് സൌകര്യം പക്ഷേ ഓടിത്തുടങ്ങിയാല്‍ നടുവൊടിയും, മാര്‍ബിളില്‍ കൂടിപ്പോലും ചാടിച്ചാടിയേ യാത്രയുള്ളൂ .ഒരിക്കല്‍ കേറിയിറങ്ങുമ്പോ ഞാനൊരു ഗര്‍ഭിണിയായ യുവതി അല്ലല്ലോ എന്നു സമാധാനിച്ചു, പെട്രോള്‍ വിലവര്‍ദ്ധനയുടെ മറ്റൊരു അനന്തരഫലമാണ് ഇത്തരം ഗര്‍ഭം കലക്കിവണ്ടികള്‍ ,പെട്രോള്‍ വിലവര്‍ദ്ധനയും ഗര്‍ഭച്ഛിദ്രങ്ങളും നല്ല വിഷയമാണ് .. പുതിയതും..,താല്പര്യമുള്ളവര്‍ക്ക്  ഒരു കൈനോക്കാം.

ആഹാരം ,വെള്ളം
കോട്ടയത്തുനിന്നും ഒരു രാത്രി വണ്ടികേറി, അടുത്തപകല്‍ മുതല്‍ ഇവിടെ പ്രവാസം തുടങ്ങിയ എനിക്കു ഭക്ഷണം തുടക്കത്തിലെ പ്രശ്നമാരുന്നു ,ഇപ്പോളും അങ്ങനെതന്നെ, ഇവിടുത്തെ 90 ശതമാനം ഹോട്ടലുകളിലും വളരെ മോശം ഭക്ഷണം, വളരെ കൂടിയ വിലക്ക് സുലഭമാണ് , ബാക്കി പത്തില്‍ ഒന്‍പതു ഞാന്‍ തപ്പികൊണ്ടിരിക്കുന്നു, പിന്നത്തെ ഒരു ശതമാനം  ശതമാനം പൂട്ടിപ്പോയവയും, ഞാന്‍ തുടങ്ങാന്‍ പോകുന്നവയുമാണ് ..

ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് മദ്യമാണല്ലോ ഞങ്ങള്‍ അച്ചായന്‍മാര്‍ക്കു പ്രധാനം .അതും രക്ഷയില്ല ഏതാണ്ട് 30 കിലോമീറ്ററിനുള്ളില്‍ ഒരേ ഒരു ബെവെറെജെസ് ഷോപ്പ്, എന്നും ഗുരുവായൂര്‍ ഏകാദശിയാണ് അവിടെ.. ക്യൂ നിന്ന് ഭഗവത് പ്രസാദം ലഭിക്കണെല്‍ മണിക്കൂറുകളുടെ പ്രയത്നം വേണം ,അതുകൊണ്ടു തന്നെ ഒരു തലമുറ ഇവിടെ ബെവെറെജെസ് ഷോപ്പുകള്‍ ഒഴിവാക്കി നന്നാകുന്നുണ്ട് ,അവര്‍ ബാറുകളില്‍ പോകുന്നു.. നഷ്ടം ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിനു തന്നെ ..,സര്‍ക്കാരിനു

ഭാഷ
പൊതുവേയുള്ള വിദ്യഭ്യാസക്കുറവ്  മാറ്റി നിര്‍ത്തിയാല്‍ ആളുകള്‍ പൊതുവേ സ്നേഹസംബന്നരാണ്,അല്ല, ആ അഹങ്കാരം ഞങ്ങള്‍ തെക്കോട്ടുള്ളവര്ക്ക് ഉള്ളതാ അച്ചടി ഭാഷ സംസാരിക്കുന്ന അക്ഷരനഗരിനിവാസികള്‍...,കണ്ടത്തില്‍ കുടുംബത്തിന്റെ (മലയാള മനോരമ)അനുഗ്രഹാശിസുകളുണ്ട് .....

ആദ്യകാലത്ത് ഇവിടുത്തുകാര്‍ പറയുന്നതൊന്നും പിടികിട്ടില്ലാരുന്നു എന്തുപറഞ്ഞാലും ങേ... ങേ ...ഒരു ബധിര യുവാവിനോടുള്ള സഹതാപം ചില മുഖങ്ങളിലേലും കണ്ടതോര്‍ക്കുന്നു

അതൊരിക്കല്‍ കുറച്ചു മുന്തിരി ഇരുന്നു കേടായപ്പോ എടുത്തു പുറത്തെറിഞ്ഞു, അപ്പുറത്തെ പറമ്പില്‍ വീണോ എന്നു സംശയം തോന്നിയിരുന്നു രാത്രിയല്ലായൊ. അയലത്തെ ചേച്ചി രാവിലെ ചീത്ത വിളിക്കുമ്പോ മുന്തിരി ചാടിച്ചു എന്നു കൂടെക്കൂടെ പറയുന്നുണ്ട് ,മുന്തിരി ചാടിയെന്നോ..?? ,പിന്നീടല്ലേ പിടികിട്ടുന്നെ , കളഞ്ഞു ,എറിഞ്ഞു കളഞ്ഞു എന്നൊക്കെയാണ്...അര്‍ത്ഥം ,തെക്കന്മാരുടെ ശ്രദ്ധയ്ക്ക് ഇവിടെ വന്ന്‍ അപ്പുറത്തെ ചേച്ചി കിണറ്റില്‍ ചാടി എന്നു പറയുമ്പോ സൂക്ഷിക്കുക പോലീസ് പിടിക്കും..

സംസ്കാരം
കേരളത്തില്‍ തെക്കുനിന്നും വടക്കോട്ടു പോരും തോറും ആളുകളുടെ പൊതുവേയുള്ള പെരുമാറ്റത്തിലുള്ള പോസിറ്റീവ് ആയ മാറ്റം ദൃശ്യമാണ് .തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൊതുജനത്തിന്റെ് പെരുമാറ്റ വൈകില്യങ്ങള്‍ നേരിട്ടു അനുഭവിച്ചറിഞ്ഞതാണ്, കോട്ടയത്തു പിന്നെ പറയണ്ട ...നമ്മുടെ നാടല്ലയോ ..പാലാക്കാരനെയും പാബിനെയും കണ്ടാല്‍ ആദ്യം പാലാക്കാരനെ തല്ലണം എന്നൊക്കെ ഒരു പറച്ചിലുണ്ട്.
 
ചുരുട്ടിക്കൂട്ടല്‍
ഇവിടെ ജീവിതം തുടരുകയാണ്..........
ഇതൊരു മുഖവുര മാത്രം ഒരുപാടൊരുപാടുണ്ട് പറയാന്‍ ഇനിഒരിക്കല്‍ ആകട്ടെ

ബുധനാഴ്‌ച, നവംബർ 16, 2011

തിരിച്ചറിവു

ഉറക്കത്തിലാരോ വിളിച്ചുണര്‍ത്തി
:ആരാ..???
: ദൈവം....
: ദൈവം ചോദിക്കുന്നു,നീയാരാ...?
:ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ നീരസത്തില്‍ ഞാന്‍ പറഞ്ഞു ,അത് ഞാന്‍ തിരിച്ചറിയുന്ന നാള്‍ നിങ്ങളെ ഞാനെന്‍റെ  ദര്‍പ്പണത്തില്‍ പൂട്ടിയിടും എന്‍റെ പ്രതിബിംബമായ്
:മോനുറങ്ങിക്കൊ ......ഞാന്‍ പോവ്വായി....

വര്‍ണം

:തിരുമേനി നമ്മുടെ പയ്യ് പെറ്റുന്നു കേട്ടിരിക്കണു ...
:ചതിച്ചോ രാമ..!! സുഭദ്രയും വയറൊഴിഞ്ഞല്ലോ..
:ഇതിലിപ്പോ ഏതാഡോ ന്‍റെ ..
:അങ്ങുന്നെ വെളുത്ത ക്ടാവാണെല്‍ അങ്ങുന്നിന്‍റെ ആവാനെ തരോള്ളൂ
കറുത്ത ഉണ്ണിയാണെല്‍ അടിയനേറ്റോളാം...

ചൊവ്വാഴ്ച, നവംബർ 15, 2011

പിറന്നാള്‍

അവളെ പതിവുപോലെ ഒരുവിധം പറഞ്ഞുറക്കിയിട്ടു ഞാനൊന്നു കണ്ണടക്കാന്‍ തുടങ്ങുംപോളാ വീണ്ടും വിളി വരുന്നത് അവള് തന്നെ  ഏതാണ്ട് 2മണി ആയിട്ടുണ്ട് ഇനിയെന്ത് കുന്തമാ ...
ഇന്ന്‍ എന്‍റെ ബര്‍ത്ഡേ ആരുന്നു ...മറന്നല്ലേ ..??
അയ്യോ........
ദൈവമേ എന്‍റെ ഒരുവര്‍ഷം പോയി ഇനി അടുത്ത പിറന്നാളുവരെ ഇതാരിക്കും പരാതി
ഫോണിന്‍റെ മറുതലക്കല്‍ നിന്നും ഒരു മോങ്ങല്‍ തുടങ്ങിയിട്ടുണ്ട് ഉടനെങ്ങും നിര്‍ത്തുന്ന ലക്ഷണമില്ല
:എന്‍റെ കൂടെ എട്ടാം ക്ലാസ്സി പഠിച്ച കുട്ടന്‍ വരെ വിളിച്ച് “ഹാപ്പി ബര്‍ത്ഡേ ടു യു” പറഞ്ഞു കൊച്ചു മാത്രം....വീണ്ടും മോങ്ങല്‍...
:കുട്ടനോ അത് നിന്‍റെ അപ്പനല്ലേ അങ്ങോരു നിന്‍റെ കൂടെ എട്ടാം ക്ലാസ്സി പടിച്ചതാണോ??
: പോ.. പോ.. പോ... അത് ചെല്ലകുട്ടന്‍ ഇത് ബേബികുട്ടന്‍
രാവിലെ 4മണിയോട് കൂടി മിച്ചമുള്ള ഉറക്കത്തെ തപ്പിയെടുക്കുമ്പോ ഞാന്‍ ഒന്നേ ഓര്‍ത്തുള്ളൂ
“എന്നെ ചതിച്ചത് ബേബിക്കുട്ടനോ അതോ ചെല്ലകുട്ടനോ??

സ്വര്‍ഗ്ഗം


 അവന്‍റെ കഞ്ചാവു വലി കോളേജിലാകേ പ്രശസ്തമാണ് .പലരും ഉപദേശിച്ചു പരാജയപ്പെട്ടു .ഞാനൊരു കൈനോക്കാമെന്ന് കരുതി .
ചെല്ലുമ്പോ അളിയന്‍ നല്ല മൂപ്പാണ് .
:എന്തിനാടാ ഇങ്ങനെ നശിക്കുന്നെ ??
:ഉം ..
:നിനക്കിത് നിര്‍ത്തിക്കൂടേ ??
:ഉം ..
അവന്‍റെ മറുചോദ്യം.
:നീ മരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ??
:ഇല്ല എന്തേ??
:മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ സ്വര്‍ഗ്ഗവാതിലില്‍  എത്തും ,അവിടെ കറുത്ത് പൊക്കം കുറഞ്ഞു, കള്ളിമുണ്ട് ഉടുത്തു, ബനിയനിട്ട{കഞ്ചാവിന്റെ ഈശ്വര സങ്കല്പ്പമാണിത് എന്നു മനസിലായത് പിന്നീടാണ് } ആള്‍രൂപം ചോദിക്കും,”സ്വര്‍ഗ്ഗം വേണോ നരകം വേണോ “
അപ്പോ നീ എന്തു പറയും ??
:ഞാന്‍ സ്വര്‍ഗ്ഗം വേണമെന്ന് പറയും
:“അപ്പോള്‍ ആള്‍രൂപം  ചോദിക്കും അതെന്തിനാ സ്വര്‍ഗീയ സുഖങ്ങള്‍ അനുഭവിക്കാന്‍ ആണോ”
അപ്പോ നീ എന്തു പറയും ??
:അതെയെന്ന് പറയും
:കൊള്ളാം ..അപ്പോ അയാള്‍ പറയും “നിനക്കു ഭൂമിയില്‍ ഞാന്‍ കുടിക്കാന്‍ മദ്യം തന്നു വലിക്കാന്‍ കഞ്ചാവു തന്നു, ചുണ്ടില്‍ വെക്കാന്‍ പുകയില തന്നു, അങ്ങനെ പലതും,ഇതൊക്കെ വേണ്ടന്നു വെച്ചു വന്ന നീ ഇവിടിനി എന്തു സുഖം തേടി വന്നതാ .....പോടാ നരകത്തില്‍ “
നിനക്കു നരകത്തില്‍ പോണോ ??
വേണ്ട ..
ഒരു പുകയെടുക്കണോ ?? ....സ്വര്‍ഗത്തില്‍ പോവാം ..

ഞായറാഴ്‌ച, നവംബർ 13, 2011

നമ്മള്‍ മാഹാത്മ്യം

ചില സമീപകാല രാഷ്ട്രീയസാമൂഹിക വിമര്‍ശന ലേഖനങ്ങളില്‍ ഒരു സ്ഥിരം “നമ്മള്‍” കടന്നുകയറ്റം കണ്ടുവരുന്നു
“നമ്മള്‍” നന്നാവില്ല
“നമ്മള്‍” പീഡിപ്പിക്കുന്നു
“നമ്മള്‍” വഴിയൊരുക്കുന്നു
“നമ്മള്‍” പ്രതികരിക്കുന്നില്ല
“നമ്മള്‍” അനുവദിക്കുന്നു
“നമ്മള്‍” കല്ലെറിഞ്ഞു
“നമ്മള്‍” പരാജയപ്പെട്ടു
“നമ്മളാരാ”
“നമുക്കറിയില്ല”
“നമ്മുടെ” സ്വന്തം
“നമുക്കില്ലാ”
“നമ്മള്‍” മാത്രം
“നമ്മളറിഞ്ഞു”
“നമുക്കുമില്ലേ”
ശ്ശെഡാ .....
വിമര്‍ശകന്‍ എന്തിനാണോ ആവോ അദ്ദേഹത്തിന്റെ തന്നെ വിമര്‍ശനങ്ങളില്‍ സ്വയം പ്രതിചേര്‍ക്കുന്നത് . "നിങ്ങള്‍" എന്നു പറഞ്ഞു സ്വയം ഒന്നിലെങ്കിലും ഒറ്റയ്ക്ക് മാറിനിന്നു പൂര്‍ണ്ണ “ശരിയാവാന്‍” കഴിയാത്തതെന്തേ?? ഇനിയുള്ള വായനകളില്‍ ഒന്നു ശ്രദ്ധിക്കൂ ..
"നമ്മുടെ" കാര്യം അല്പം ദയനീയമാണ് അല്ലേ? 

വെള്ളിയാഴ്‌ച, നവംബർ 11, 2011

എനിക്ക് അന്നവളെ ഒറ്റയ്ക്ക് കിട്ടി ഞാന്‍ ചോദിച്ചു പണ്ടൊരിക്കല്‍ കൃഷ്ണന്‍ രാധയോടു ചെയ്തത് ഞാന്‍  നിന്നോട് ചെയ്യട്ടെ ?
അവള്‍ പറഞ്ഞു കൃഷ്ണന്‍ രാധയെ പറ്റിച്ചു കടന്നു കളഞ്ഞു പോയി വേറെ കെട്ടിയീലെ അതാണോ ?
ഞാന്‍ തിരികെ നടന്നു മനസ്സില്‍ പറഞ്ഞു കൃഷ്ണാ ഗുരുവായുരപ്പാ..
 അക്കൊല്ലമാണ്  ഞാന്‍ ആദ്യമായ് മാലയിട്ടു മലയ്ക്ക് പോയി

ലോകാവസാനം

ഞാന്‍ പറഞ്ഞു എല്ലാരും എതിര്‍ക്കും നമ്മളെ.. ഇത് നടക്കില്ല ...
അവള്‍ പറഞ്ഞു 2012ല് ലോകം അവസാനിക്കുമോ
ഞാന്‍ ചോദിച്ചു എന്തെ ?
അല്ല അങ്ങനാരുന്നേല്‍ എല്ലാരും മരിച്ചു പോകുംമല്ലോ ....
അതെ ?
 പിന്നെ നമുക്ക് മാത്രം ഇവിടെ ഇ ഭൂമില്‍ സുഖമായ് ജീവിക്കാരുന്നു.....ആരും എതിര്‍ക്കില്ലല്ലോ
ഞാന്‍ ചിരിച്ചു എന്‍റെ ചിരിയുടെ പിന്നിലെ പരിഹാസം അവള്‍ കാണാതിരിക്കാന്‍ ശ്രമിച്ചു

എന്‍റെ സംബാദ്യം

ഞാന്‍ വിജയിച്ചു വിജയത്തിന്‍റെ പങ്കു പറ്റാന്‍ ദൈവങ്ങള്‍ വന്നു അവരുടെ പങ്കുപറ്റി തിരികെ പോയി ..

ഞാന്‍ പരാജയപെട്ടു വിളിച്ചിട്ടും പങ്കു പറ്റാന്‍ അവര്‍ വന്നില്ല .

പരാജയം മുതല്‍മുടക്കി ഞാന്‍ വീണ്ടും വിജയിച്ചു അവര്‍ വന്നു.... വിളിക്കാതെ തന്നെ....... ,
ഞാന്‍ ചോദിച്ചു...ദൈവങ്ങളെ ....പരാജയം പങ്കിടാന്‍ എന്തെ എന്‍ ക്ഷണം നിരസിച്ചു ?

അവര്‍ ചിരിച്ചു പറഞ്ഞു സ്വന്തമെന്നു പറയാന്‍ നിനക്കും വേണ്ടയോ  എന്തെങ്കിലും

ഞാനും ചിരിച്ചവരെ യാത്രയാക്കി...

അവിയല്‍


വിശ്വോത്തരമായ ഒരു ചിത്രരച്ചനയിലായിരുന്നു 
 
.നിറങ്ങളും ചായങ്ങളും നിഴലുകളും വാരിവിതറി ഒരു മഹത് സൃഷ്ടി, കലശലായ വേദനക്കുശേഷം പിറവിയെടുത്തു .
 
പേറ്റുനോവ് മാറി വരുന്നതെയുള്ളു ഞാന്‍ വിശ്രമത്തിലാരുന്നു.
 
തിരകെ വന്നു കണ്ടത് എന്‍റെ സൃഷ്ടിയെ അടുപ്പില്‍ തിനാളങ്ങള്‍ വട്ടമിട്ടു പിടിച്ചു വിഴുങ്ങുന്നു ..
 
ദൂരെ നിന്നും ഒരു സ്ത്രീ ശബ്ദം "ആ ചെക്കന്‍ ഉള്ള ചായം മുഴുക്കെ കടലാസി തട്ടി മറിച്ചു വെച്ചെക്കുഅ ..എന്നാ കുരുത്തക്കേടൊക്കെ ആണോ .."
 
അമ്മക്കുണ്ടോ സൃഷ്ടിയുടെ വേദന മനസിലാകുന്നു അതും പുരുഷ സൃഷ്ടിയുടെ ....
 
ചിത്ര രചന ഉപേക്ഷിച്ചു ഇപ്പോള്‍ സാഹിത്യ രചനയിലാണ്
 
"ഇന്‍റര്‍നെറ്റ്  താളുകള്‍ക്ക് കഞ്ഞി പാത്രത്തിന്  ചൂട് നല്‍കാനാവില്ല എന്ന തിരിച്ചറിവുണ്ട്  "
 
എങ്കിലും പരക്കെ ചിതറികിടക്കുന്ന അക്ഷരങ്ങളില്‍ അമ്മയുണ്ടാക്കാറുള്ള  ഒരു അവിയലിന്റെ കൂട്ട് ഞാന്‍ സ്വപ്നം കാണാറുണ്ട്.......

അടിയന്തിരം

വകയിലൊരു അപ്പൂപ്പന്‍ മരിച്ചു അടിയന്തിരം ഉണ്ണാന്‍ അച്ഛന്‍റെ കൂടെ പോയി .
ഉണ്ട് എഴുനേറ്റപ്പോള്‍ എനിക്കൊരു സംശയം ഞാന്‍ മടിക്കാണ്ട് അച്ഛനോടങ്ങ്‌ ചോദിച്ചു ഇവര്‍ക്ക് ബിരിയാണി കൊടുത്താലെന്നാ ?
അച്ഛന്‍ പറഞ്ഞു അത് നിന്‍റെ അപ്പന്‍ ചാകുമ്പോ കൊടുത്താ മതി ..
ഞാന്‍ കാരണം കണ്ടെത്തി ബിരിയാണി വല്യ ചിലവാ ............

പ്രചരണങ്ങള്‍

അയാള്‍ ചെറുപത്തില്‍ എല്ലാ ദുശീലങ്ങളുമുണ്ടായിരിന്നു പുകയിലയുടെയും മദ്യത്തിന്റെ‍യും ലഹരി അയാള്‍ ആവോളം ആസ്വദിച്ചു.പിന്നീടായിരുന്നു വിവാഹവും,കുട്ടികളും ,കുടുംബ ജീവിതവും,
അപ്പോളേക്കും അയാള്‍ എല്ലാം ഉപേക്ഷിച്ചിരുന്നു.

ഒരുരാത്രി അയാളെ ഉറങ്ങാന്‍ വിട്ടില്ല. തനിക്ക് കാന്‍സര്‍ ആണ് എന്ന തോന്നല്‍.. ഭൂതകാലം അയാളെ വേട്ടയാടി.. താനൊരു കാന്‍സര്‍ രോഗിയാണെന്ന് അയാള്‍ പതിയെ ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങി.
എല്ലാം നഷ്ടപ്പെടുകയാണെന്നുള്ള തോന്നല്‍ ആരുമായും പങ്കുവെച്ചില്ല ..

ഒരു ആശുപത്രിയില്‍ പോയി പരിശോദിച്ചു, അവര്‍ പറഞ്ഞു നിങ്ങള്‍ക്ക് ഒരു അസുഖവുമില്ല.. വിശ്വാസമായില്ല.. വീണ്ടും പല ആശുപത്രികള്‍.. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍.. എല്ലാരും അയാളെ രോഗിയല്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു..
അയാളെ പൂര്‍ണമായും depression കീഴടക്കി
ഒരു നാള്‍ അയാളുടെ തണുത്തു മരവിച്ച ശരീരം കെട്ടിപ്പിടിച്ചു ആ യുവതി നിലവിളിച്ചു ....
ആരാണ് ആ യുവാവിന്റെ ആത്മഹത്യക്കു ഉത്തരവാദി ...ആയാളോ? അതോ പുകയിലയും മദ്യവുമോ ??
അതോ ഇവയ്ക്കൊക്കെ എതിരെ ഉള്ള പ്രചരണങ്ങളോ ?
അതെയെന്ന് പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം ??

ഗുരു


അദ്ധ്യാപകനോടു ഒരു ക്ലാസ്സെടുക്കവെ പറഞ്ഞു,
സര്‍ നിങ്ങളൊരു വിഡ്ഡിയാണ്......
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു
Yes...... so....... shall we continue...
അദ്ദേഹം തുടര്‍ന്നു ഇന്നും തുടരുന്നു .....

പഠിക്കാന്‍ പോയി കഴിഞ്ഞു മടങ്ങുന്ന ആയിരങ്ങളില്‍ പത്തോ പതിനഞ്ചോ ഒഴികെ ബാക്കി ഇന്നും അദ്ദേഹത്തെ വിഡ്ഢിയാക്കുന്നു ഞാന്‍ ആ ന്യൂനപക്ഷത്തിന് പുറത്താണ് ഇന്നും ....
a student thinks his teacher is stupid he agrees to it by continuing teaching him

ഉസ്കൂള്‍

SSLC പരൂക്ഷ അടുത്തപ്പോ ഫിസിക്സ് ടീച്ചര്‍, ടീച്ചറമ്മ ആവാന്‍ ലീവ് എടുത്തു. അറിയാവുന്ന അറ്റോം മുറിയും കൊണ്ട് തട്ടിമുട്ടി പാസ്സായി

നമ്മുടെ അനിയച്ചാര്ക്കുംന ഇതേ അവസ്ഥ ഉണ്ടായി ഇത്തവണ മാത്സ് ടീച്ചര്‍ ആണെന്ന് വ്യത്യാസം

ഭാവി തലമുറയെ പ്രസവ വേദനയില്‍ നിന്നും സംരക്ഷിക്കാന്‍ ഒരു സ്കൂള്‍ തൂങ്ങാന്‍ തീരുമാനം

അദ്ധ്യാപക നിയമനത്തില്‍ അങ്ങേയറ്റം മുങ്കരുതല്‍ എടുക്കുന്നു പത്ര പരസ്യം ചുവടെ

ഉടന്‍ ആരംഭിക്കുന്ന ആംഗലേയ പ്രൈവറ്റ് സ്കൂളിലേക്ക് വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്

NB: March April മാസങ്ങളില്‍ പ്രസവിക്കാത്ത അവിവാഹിതരായ യുവതിയുവാക്കള്‍ക്ക്  മുന്ഗ്ണന മേല്‍പറഞ്ഞ യോഗ്യത ഉള്ളവര്‍ ടെലഫോണ്‍  മുഖാന്തരം എത്രയും വേഗം  ബന്ധപ്പെടുക
ഏതോ നാട്ടില്‍ പൂരം കൂടാന്‍ പോയി, തിരികെ എത്താനുള്ള വഴി അറിയില്ല, കൂടെയുള്ള വഴിയറിയുന്ന ഉറ്റമിത്രം എന്നെ ചതിച്ചു പോയി ആനപ്പുറത്ത് കേറി ,ഇനി ഇറങ്ങണെല്‍  നേരം പുലരണം
പൂരം മുറുകുമ്പോ ഒരു നിലവിളിയും ഒച്ചപ്പാടും,

ആന ഇടഞ്ഞെ....

ജീവനും മുണ്ടും മുറുകെപിടിച്ചു ഓടുമ്പോ ഉള്ളുരുകി പ്രാര്‍ഥിച്ചു

എന്‍റെ ദേവീ........അവന്‍ കയറിയ ആന തന്നെ ആവണേ.......

പരമദ്രോഹി....

ശീലക്കേടുകള്‍

കേട്ടോ രാമ ,
അവസാന കാലത്ത് അഫ്പ്പന് ഒരു കൂട്ടാരുന്നു പിടിവാശി ..
തുണിയുടുത്തെ പുറത്തിറങ്ങു ...
മുറ്റത്തെ മുറുക്കി തുപ്പൂ ....
വായില്‍ വെച്ചേ പുകവലിക്കൂ.....
കൂളികഴിഞ്ഞേ ക്ഷേത്രത്തി പോവ്വു ...
അങ്ങനെ ഒരുകൂട്ടം ദുശ്ശാഢ്യം ...അയലത്തെ കൊച്ചമ്മിണി പശുചവിട്ടിയാലെ ..നിലവിളിക്കൂന്നുവരയായി
ഇല്ലത്തെ ഇളയ ഉണ്ണി മൂന്നാമതും കിണറ്റില്‍ വീണപ്പോ ഒന്നു ശങ്കിചൂട്ടോ പക്ഷേ അഫ്പ്പന്‍ ഉറക്കാരുന്നു രാമ....